skip to main |
skip to sidebar
"വിഷാദദേവി" ടീചറ്…ഒരു ഓര്‍മ്മകുറിപ്പ്
"ഒരു സൂര്യനുദിക്കും നിഴലായിട്ടമ്പിളി വിളങും-
വളരും വനമോടികാളാടി തെളിയും,
വനമൂര്‍ച്ഛയില്‍ ദു:ഖം തകരും
ഞാനന്നു ചിരിക്കും…."
ഈ വരികള്‍ പാടിയാണു റ്റീചരുടെ ആദ്യത്തെ ക്ലാസ്സ് ആരംഭിക്കുന്നത്.ആരുടെയാണീ വരികള്‍? എനിക്ക് ഓര്മമയില്ല. വര്‍ഷങള്‍ക്കു മുമ്പു ഒരു വനിതാകോളേജിന്റെ പ്രീഡിഗ്രീ ക്ലാസ്സ്……അധികം കുട്ടികളും ഹിന്ദിയാണ് സെക്കണ്ട് ലാംഗേജു .മാര്‍ക്കു കൂടുതല്‍ കിട്ടുവാന്‍ അതാണു നല്ലതു.ഞങള്‍ കുറച്ചു മലയാളികള്‍ മാത്രം. ആ ക്ലാസിലേക്കാണു ടീചര്‍ വന്നത്.
ഇരുനിറം,വലിയ കണ്ണുകള്‍, ചുരുണ്ട മുടി,ചിരിയില്ലാത്ത ശോകഭാവം...ടീച്ചര്‍ ഞങളെ ഏതോ വിഷാദയോഗത്തിലേക്കു കൊണ്ടുപോയി.പരിചയപ്പെടലിന്റെ നിരര്‍ത്ഥകതയെ കുറിച്ചാണു സംസാരിച്ചത്.ആരോടും പേരു ചോദിചില്ല.പിന്നെ ബോര്‍ഡില്‍ ഒരു വാക്ക് എഴുതി "വൈഖരി" അര്‍ത്ഥമറിയുന്നവര്‍ പറയൂ? പലരും നദി എന്നു ഉത്തരം അവസാനം വാക്കു എന്നു ഒരു ഉത്തരം പറഞയാളുടെ പേരു ടീച്ചര്‍ ചോദിച്ചു.ഞങള്‍ ആ കുട്ടിയെ അസൂയയോടുകൂടി നോക്കി.പിന്നെ പിന്നെ ഞങള്‍ ടീച്ചരുടെ ക്ലാസിനു എന്നും കാത്തിരിക്കാന്‍ തുടങി.
ഞങളുടെ കാരണവും പരിഹാരവുമില്ലാത്ത ദു:ഖങള്‍…അതിനു ഒരു കാല്പനിക പരിവേഷം ടീച്ചര്‍ ന്ല്കി.ടീച്ചരുടെ ചിരി എവിടെയാണു നഷ്ടപെട്ടതു എന്നു തിരക്കി ഞങളന്നു കഥകള്‍ എഴുതി..പ്രണയ നൈരാശ്യം മുതല്‍ സാഹിത്യം വട്ടു പിടിച്ച് എന്നു പതുക്കെ അടക്കം പറഞു.ഞങള്‍ ടീച്ചറിനെ വളരെ ഇഷ്ടപ്പെട്ടിരുന്നു.
അവിവാഹിതയാണെങ്കിലും ടീച്ചറുടെ സീമന്തരേഖയില്‍ അണിഞിട്ടുണ്ടായിരുന്ന സിന്ധൂരം….അതു ഞങള്‍ അത്ഭുത്തോടെ നോക്കി.
" നിങളുടെ മനസ്സിലെ എല്ലാ ശൂന്യതയേയും അകറ്റുവാന്‍ ഞാന്‍ വഴി പറഞുതരാം" ടീച്ചര്‍ പറയുന്നു…"നിങള്‍ ഒരാളെ സ്നേഹിക്കൂ… സ്നേഹം ശൂന്യതയെ ഇല്ലാതാക്കും" ദു:ഖത്തെ സ്നേഹിക്കുകയും ഉപാസിക്കുകയും ചെയ്യുന്ന ടീച്ചറെ ഞങളുടെ കൌമാരമനസ്സിനു ആരാധനയായിരുന്നു..
ഞങളുടെ എല്ലാ സന്തോഷങളും ഇല്ലാതാക്കുന്ന ഒന്നാണു വര്‍ഷാവസാനം ടീച്ചര്‍ അറിയിച്ചതു..ടീച്ചര്‍ പോകുന്നു…യൂണിവെഴ്സിറ്റിയില്‍ പി.എച്.ഡി രജിസ്റ്റര്‍ ചെയതു…വിഷയം "മലയാള സാഹിത്യത്തിലു മ്റ്ത്യുവിന്റെ സാന്നിധ്യം"
മരണത്തെയും ദുഖത്തേയും ഉപാസിച്ച എന്റെ ടീച്ചര്‍ ഇപ്പോള്‍ എവിടെയാണു?
കാരണവും പരിഹാരവും ഇല്ലാത്ത കാല്പനിക ദു:ഖത്തില്‍ നിന്നും ജീവിതത്തില്‍ എത്തിയപ്പോള്‍ ദു:ഖിക്കുന്നതിനും കാരണങള്‍ കിട്ടി.എല്ലാം പരിഹരിക്കുവാന്‍ കഴിഞില്ലെങ്കിലും നെഞ്ചില്‍ നീറുന്ന ഒരു പച്ചകുത്തായി ദു:ഖത്തെ ആസ്വദിക്കുവാന്‍ പഠിപ്പിച്ച ടീച്ചറിന്റെ ചിത്രം മനസ്സില്‍ തെളിയും…
16 comments:
ജീവിതത്തിന്റെ ഇടനാഴികളില്‍ കണ്ടുമുട്ടുന്നവര്‍...
ചിലര്‍ മഴയെ ഇഷ്ടപ്പെടുന്നു,ചിലര്‍ കുട്ടികളേയും ..
ജീവിതത്തെ ചിരിയുടെ ഉത്സവമാകുന്നവര്..
അപൂര്‍വമായി മരണത്തേയും ദു:ഖത്തെയും ഇഷ്ടപ്പെടുന്നവരും...വ്യക്തിപ്രപഞ്ച്ങള് എന്നെ അത്ഭുതപ്പെടുത്തുന്നു
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍
കടമ്മനിട്ടയുടെ കിരാതവൃത്തം
ഒട്ടേറെ ആളുകള്‍ ജീവിതത്തിലൂടെ കടന്നുപോവുക പതിവാണ്.എന്നാല്‍ ചിലര്‍ നമ്മെ മോഹിപ്പിക്കും ചിലര്‍ നമ്മെ കരയിപ്പിക്കും എന്നാല്‍ ചിലരൊ ആര്‍ക്കും പിടി കൊടുക്കാതെ ലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്നു കൊണ്ട് ന്മ്മുടെ ഹ്ര്6ദയത്തെ കോറി വലിക്കും.
മരണത്തെ സ്നേഹിക്കുന്നവര്‍.........ആ പ്രയോഗം പൂര്‍ണ്ണമായും ശരിയാണോ?പലരും മരണത്തെ സാഹചര്യങ്ങള്‍ മൂലം ഇഷ്ടപ്പെടുകയല്ലേ......
ശ്രീനു..
ആശംസക്കു നന്ദി.
അയല്ക്കാരന്,
വരികള്‍ കടമ്മനിട്ടയുടെ എന്നു ഓര്‍മ്മിപ്പിച്ചതില്‍ സന്തോഷം.
യുസുഫ്പ,ചിലരെ എത്ര ശ്രമിച്ചാലും മനസ്സിലാക്കാനാവില്ല.
മലയാളീ..ശരിയായിരിക്കാം.ജീവിതത്തെ സ്നേഹിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥകള്‍...
സമാനമായൊരു ഗുരു സ്മരണയിലെയ്ക്ക് മനസ്സിനെ
കൊണ്ടുപോയ വരികള്‍.... ഉള്ളില്‍ വീണു പോയ ചില കാല്‍പ്പാടുകള്‍
മാഞ്ഞു പോവില്ല തന്നെ!
ചെറുതെങ്കിലും മനസ്സില്‍ തട്ടിയ കുറിപ്പ്.
സരീന,
വല്യമ്മായി,
സന്ദര്‍ശിച്ചതില്‍ വളരെ സന്തോഷം
ജീവിതത്തിന്റെ ഇടനാഴികളില്‍ കണ്ടുമുട്ടുന്നവര്‍...
ചിലര്‍ മഴയെ ഇഷ്ടപ്പെടുന്നു,ചിലര്‍ കുട്ടികളേയും ..
ജീവിതത്തെ ചിരിയുടെ ഉത്സവമാകുന്നവര്..
അപൂര്‍വമായി മരണത്തേയും ദു:ഖത്തെയും ഇഷ്ടപ്പെടുന്നവരും,jwala, it is really correct
മരണത്തെ ജയിക്കുന്ന ഒന്നേയുള്ളൂ,പ്രണയം എന്നു പറയാനാണ് നമ്മുടെ കവികൾ ഏറ്റവും കൂടുതൽ മഷി ചിലവാക്കിയിരിക്കുക.ഒരോ ജീവിതവും ‘മൃതിയെ ദ്രവിപ്പിക്കും സ്നേഹത്തിന്നഗാധത’കൊണ്ട് പുതുക്കിപ്പണിയാനാവുന്നു.
നന്ദി ഷിഹാബ്...
സ്നേഹം വേര്‍പാടു അര്‍ഹിക്കുന്നില്ല,അറിയിക്കുന്നില്ല..വികടശിരോമണി,
സന്ദര്‍ശനത്തിനു നന്ദി
കാര്യകാരണങ്ങൾ ഇല്ലാതെ ആരും എവിടെയും എത്തുന്നില്ലാ, ആരും ആരെയും കണ്ടുമുട്ടുന്നുമില്ലാ, ചിലർ അനായസേന കടന്നു പോക്കുപ്പോൾ ചിലർ മനസ്സിൽ മറയാതെ നിൽക്കുന്നു. മനോഹരമായ സ്മരണ, ബ്ലോഗ്ഗ് എല്ലാം വായിച്ചും നന്നായിരിക്കുന്നു ആശംസകൾ
ee post nannaayirikkunnu..puthuvalsaraashamsakal!!!
വരവൂരാന്‍,
ഈ വഴിവന്നതിനും പ്രോത്സാഹിപ്പിചതിനും വളരെ സന്തോഷം
വിജയലക്ഷ്മി ചേച്ചീ,
അഭിപ്രയത്തിനു നന്ദി
jeevithathinte soonyatha mattan paranja kurukku vazhi..athu sathyam thanne
Post a Comment