Saturday, January 24, 2009

ഉയിര്‍ത്തെഴുന്നേല്‍പ്പ്

നീയെന്റെ മിഴിയില് പ്രകാശം
പതിപ്പിച്ചപ്പോള്‍
ഞാന്‍ സൂര്യനെ കണ്ടു
എന്നാല്‍ നീ യെന്റെ മൃത്യുവിന്‍
സാക്ഷ്യ്ങള്‍ തേടുകയായിരുന്നു

നീയെന്റെ കയ്യില്‍ പിടിച്ചപ്പോള്‍
ജീവിതത്തിലേക്കാണെന്നു
ഞാന്‍ നിനച്ചു എന്നാല്‍
നീ‍യെന്റെ കൈയില്‍ രക്ത ധമനിയില്‍
സ്പന്ദനമളന്നു മരണവേഗം കുറിച്ചു

നീയെന്‍ നെഞ്ചില്‍ തല ചായ്ച്ചപ്പോള്‍
എന്റെ ഹൃദയത്തിന്‍ താളമറിയുവാനെന്നു
ഞാന് വിചാരിച്ചു
എന്റെ ഹൃദയം നിലച്ചുവെന്നും
ഞാന്‍ മരിച്ചതായും നീ വിധിയെഴുതി

മരണം തെളിയിക്കുവാന്‍
എന്നെ നീ അവര്‍ക്കു നല്‍കി
അവരെന്റെ നെഞ്ചു പൊളിച്ചു
രക്തത്തിന്‍ രുചിനോക്കി,
തലയോടു പിളര്‍ന്നു ചിന്താകോശങളില്‍
മൃത്യു വാസന കണ്ടു
വയറില്‍ വിഷപൂക്കള്‍ തിരഞു

എന്നെ ഞാന്‍ തന്നെ കൊന്നുവെന്നു
വിധിച്ചു പെട്ടിയിലാക്കി
ചുവന്ന മണ്ണിന്നടിയിലടക്കി
തിരിച്ചുപോയി

മൂന്നാം നാള്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റു
എന്നരുകില്‍ വന്നവര്‍ അത്ഭുതപ്പെട്ടു
സ്ത്രീകള്‍ക്കു ആത്മാവ് ഉണ്ടെന്നും
അതൊരുനാള്‍ ഉയിത്തെഴുന്നേല്‍ക്കുമെന്നും
ഒരു പ്രവാചകനും അറിയിച്ചിട്ടില്ലായിരുന്നു

ഞാനവര്‍ക്കു എന്റെ കയ്യിലെ നെഞ്ചിലെ
ആണിപ്പഴുതു കാണിച്ചു
മുറിവിലെ രക്തത്തില്‍ വിരല്‍തൊട്ടു
സത്യത്തെയറിയുക
ഇതൊരു കുരിശുയാത്രതന്‍ അന്ത്യം
വീണുപിടഞൊരാ‍ര്‍ദ്ധജീവന്റെ-
യവസാന ശ്വാസം

20 comments:

ജ്വാല said...

സ്ത്രീകള്‍ക്കു ആത്മാവുണ്ടെന്നും അതൊരുനാള്‍
ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും
ഒരു പ്രവാചകനും അറിയിചിട്ടില്ലായിരുന്നു....

ശ്രീഹരി::Sreehari said...

സ്ത്രീകള്‍ക്കു ആത്മാവുണ്ടെന്നും അതൊരുനാള്‍
ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും
ഒരു പ്രവാചകനും അറിയിചിട്ടില്ലായിരുന്നു....

കാലോചിതം!

sreeNu Lah said...

സത്യത്തെയറിയുക

Ranjith chemmad / ചെമ്മാടൻ said...

ഇഷ്ടമായി,
സ്പന്ദിക്കുന്ന വരികള്‍...

SreeDeviNair.ശ്രീരാഗം said...

നല്ല കവിത,
ആശംസകള്‍...

തേജസ്വിനി said...

nalla varikal jwaalaamukhi..keep it up.

പകല്‍കിനാവന്‍ | daYdreaMer said...

മൂന്നാം നാള്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റു
എന്നരുകില്‍ വന്നവര്‍ അത്ഭുതപ്പെട്ടു
സ്ത്രീകള്‍ക്കു ആത്മാവ് ഉണ്ടെന്നും
അതൊരുനാള്‍ ഉയിത്തെഴുന്നേല്‍ക്കുമെന്നും
ഒരു പ്രവാചകനും അറിയിച്ചിട്ടില്ലായിരുന്നു

മരണത്തെക്കാള്‍ ഭയാനകം ഈ ഉയിര്‍തെഴുന്നെല്‍പ്പ് ....
ഇഷ്ടപ്പെട്ടു ഈ ചിന്തകള്‍...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കവിത ഇഷ്ടമായി.

ആശംസകള്‍.

വരവൂരാൻ said...

ഇതൊരു കുരിശുയാത്രതന്‍ അന്ത്യം
വീണുപിടഞൊരാ‍ര്‍ദ്ധജീവന്റെ-
യവസാന ശ്വാസം.. ?
സുര്യനെ കണ്ടവർ ഇങ്ങിനെ വീണു പോകരുത്‌, ഉയിർത്തഴുന്നേൽക്കണം.

നന്നായിരിക്കുന്നു ആശംസകൾ

P R Reghunath said...

Bhavana dharalamundu.Ezhithikkondeyirikku.Ashamsakal.

Jayasree Lakshmy Kumar said...

ജ്വലിക്കുന്ന വരികൾ, ജ്വാലാമുഖി. ഇഷ്ടമായി

ശ്രീഇടമൺ said...

നല്ല വരികള്‍..
കവിത ഇഷ്ട്ടമായി....

വീണ്ടും വരാം...

ആശസകളോടെ

mayilppeeli said...

വളരെ ശക്തമായ വരികള്‍.....അധികമാരും മനസ്സിലാക്കാത്ത സത്യങ്ങള്‍.....കുരിശിലേറപ്പെടുന്ന സ്ത്രീ ജന്മങ്ങള്‍ക്കു വേണ്ടിയൊരു സമര്‍പ്പണം...വളരെ നന്നായിട്ടുണ്ട്‌.....

ഗീത said...

ജ്വാലാമുഖീ, എപ്പോഴുമിങ്ങനെ ലാവ ഒഴുക്കുകയാ?

ജ്വാല said...

ശ്രീഹരി,
ശ്രീനു,
രണ്‍ജിത്,
ശ്രീദേവി,
തേജസ്വിനി,
അഭിപ്രായത്തിനും പ്രോത്സാഹന്ത്തിനും നന്ദി
പകല്‍കിനാവന്‍,
സ്ത്രീയുടെ ഉയിര്‍ത്തെഴുന്നേല്പു ഭയാനകമാണോ?
സ്ന്ദര്‍ശിച്ച്തിനു സന്തോഷം
രാമചന്ദ്രന്‍,
രഘുനാഥ്,
അഭിപ്രായത്തിനു നന്ദി
വരവൂരാന്‍,
പറഞതു മനസ്സിലായിട്ടോ..വന്നതിന് നന്ദി

ലക്ഷ്മി,
ശ്രീഇടമൺ ,
മയില്‍പ്പീലി,
ആസ്വാദനതിനു നന്ദി

ജ്വാല said...

ടീച്ചര്‍,
നിര്‍ജ്ജീവമായിട്ടില്ല .വന്നതില്‍ സന്തോഷം

B Shihab said...

സ്ത്രീകള്‍ക്കു ആത്മാവുണ്ടെന്നും അതൊരുനാള്‍
ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും
ഒരു പ്രവാചകനും അറിയിചിട്ടില്ലായിരുന്നു....
jwala nannayi

G. Nisikanth (നിശി) said...

മനസ്സിന്റെ കയ്യൊപ്പുള്ള വരികൾ...
ശക്തമായ പ്രമേയം...
തീഷ്ണമായ ഭാഷ...

ആശംസകൾ

ജ്വാല said...

ഷിഹാബ്,
ചെറിയനാടന്‍,
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി

ആഗ്നേയ said...

ജ്വലിക്കുന്നു നീ..