Monday, February 2, 2009

ഒരു ബാക്കിപത്രം

പൂതത്തില്‍ നിന്നും ഉണ്ണിയെ തിരികെ വാങ്ങിയ നങ്ങേലി സന്തോഷിക്കുന്നു.എന്നാല്‍ ആ സന്തോഷവും സമാധാനവും തികച്ചും താല്‍കാലികമായിരുന്നു.

"എന്നുണ്ണീ പ്പൂങ്കരളേ പോന്നണയും പൊന്‍ കതിരേ
വണ്ടൊടും വടിവിലെഴും നീലക്കല്ലോലകളില്‍
മാന്തളിരില്‍ പൂവള്ളി ചെറുമുന കോണിണയാല്‍
പൂന്തണലില്‍ ചെറുകാറ്റേറ്റിയിവിടെയിരുന്നെഴുതാലോ
ഓലയെഴുത്താണികളെ കാട്ടിലെറിങ്ങണയൂ‍''

പൂമരച്ചോട്ടില്‍ നിന്നു ഒളിനെയ്യുന്ന കൂടുകാരിയുടെ സ്വപ്നലോക വാഗ്ദാനം വളരുംതോറും ഉണ്ണിയുടെ മനസ്സില്‍ മാറ്റൊലി കൊണ്ടു. ഉണ്ണി വിഷാദിയും നിഷേധിയുമായി മാറുന്നതു നങ്ങേലി അറിയുന്നു.ആ നഷ്ടബോധം ഇല്ലാതാക്കുവാന്‍ നങ്ങേലി തീരുമാനിക്കുന്നു
പൂതപ്പാട്ടിനു ഒരു ബാക്കിപത്രം

ഉണ്ണീ
പൊക്കിള്‍‍ക്കൊടി മുറിച്ച്
നീ നേടിയ സ്വാതന്ത്ര്യം
അമ്മക്കടിയറവ് വേണ്ട
നിന്നെ തിരികെ നേടുവാന്‍
കണ്ണുകള്‍ ചൂഴ്ന്നെടുത്തപ്പോള്‍
സൂര്യചന്ദ്രന്മാര്‍ക്കു ഗ്രഹണമായിരുന്നു
ഇരുട്ടിലും ജ്വലിച്ചു നീ നില്‍കുന്നതു
അമ്മയപ്പോഴും കണ്ടു

എഴുത്താ‍ണിയുമായി
നിന്നെ യാത്രയാക്കിയത്
ഗുരുവരങ്ങള്‍ക്കായിരുന്നു
എന്നാല്‍ നീ തേടിയത്
ആനന്ദത്തെ
സ്വപ്നകാഴ്ചകളെ
ആകാശയാത്രയെ
ഓമല്‍കിനാവുകളെയല്ലേ?

നിന്‍ ബാല്യ
കൌമാരയൌവന
ജ്വരസ്വപ്നങ്ങള്‍ക്കു
മിഴിയേകുവാനായി
താംബൂലവും സൌഗന്ധികങ്ങളുമായി
പൂമരച്ചോട്ടിലെ കളികൂട്ടുകാരി
അമ്മയില്ലാത്ത മാസ്മരികലോകത്തിലേക്കു
നിനക്കു വഴി തുറക്കട്ടെ
വിഷാദം വെടിഞ്ഞു പിന് വിളികള്‍
പൊട്ടിച്ചു യാത്രയാവുക

നിനക്കു തരാം
കവിളിലൊരുമ്മ
ഹൃദയത്തില്‍ രക്തം
നെറ്റിയില്‍ ചന്ദനം
മനസില്‍ കനിവ്
യാത്രയിലിതു കൂട്

എങ്കിലും
അമ്മ മനസ്സു മന്ത്രിക്കുന്നു
ഒന്നുമറിയാതെ വല്‍മീകത്തിനകത്ത്
ആത്മജ്ഞാനം നേടിയ അമ്മ
പിറവിയുടെ ദൌത്യത്തിനായി
നിയോഗിക്കപ്പെട്ടവള്‍
ഒരേ സമയം ജ്ഞാനിയും
ബന്ധിയുമായ അമ്മ
പറയുന്നു നീ
തിരിച്ചു വരും

മായിക ലോകത്തിലെ
മയക്കങ്ങളും അര്‍ദ്ധമയക്കങ്ങളും
വിട്ടു നീയുണരുമ്പോള്‍
തിരികെയെന്‍ ഗര്‍ഭപാത്രത്തില്‍
ഒളിക്കുവാന്‍ കൊതിക്കും

ഉണ്ണീ
തിരികെവന്നു
ഒരിറ്റു നീ‍ര്‍
കറുകയില്‍ തെളിക്കണം
ഒരു ഉരുള അന്നം
കാക്കക്കു വിതറണം
ദര്‍ഭയാല്‍ മോതിരമണിഞ്ഞ
വിരല്‍ നെഞ്ചില്‍ തൊട്ടു
"അമ്മ"യെന്നു ഒരിക്കല്‍
ധ്യാനിക്കണം
അന്നാളിലമ്മയും
സ്വതന്ത്രയായി
അനന്തതയില്‍
ലയിക്കും

പിന് വിളികള്
ദുര്ബലമാകുന്നുവോ?
യാത്രയാവുക
"കേള്‍ക്കുന്നില്ലേ തുടികൊട്ടും
കലര്‍ന്നോട്ടു ചിലമ്പിന്‍ കലമ്പലുകള്‍"

33 comments:

ജ്വാല said...

പൂമരച്ചോട്ടില് നിന്നു ഒളിനെയ്യുന്ന കൂടുകാരിയുടെ സ്വപ്നലോക വാഗ്ദാനം വളരുംതോറും ഉണ്ണിയുടെ മനസ്സില് മാറ്റൊലി കൊണ്ടു. ഉണ്ണി വിഷാദിയും നിഷേധിയുമായി മാറുന്നതു നങ്ങേലി അറിയുന്നു.ആ നഷ്ടബോധം ഇല്ലാതാക്കുവാന് നങ്ങേലി തീരുമാനിക്കുന്നു
പൂതപ്പാട്ടിനു ഒരു ബാക്കിപത്രം.....

ജ്വാല said...

മക്കള്‍ക്കു മാത്രമായി ജീവിച്ചു മരിച്ചുപോയ അമ്മമാര്‍ക്കു സമര്‍പ്പണം

പകല്‍കിനാവന്‍ | daYdreaMer said...

മായിക ലോകത്തിലെ
മയക്കങ്ങളും അര്‍ദ്ധമയക്കങ്ങളും
വിട്ടു നീയുണരുമ്പോള്‍
തിരികെയെന്‍ ഗര്‍ഭപാത്രത്തില്‍
ഒളിക്കുവാന്‍ കൊതിക്കും

ഉണ്ണീ
തിരികെവന്നു
ഒരിറ്റു നീ‍ര്‍
കറുകയില്‍ തെളിക്കണം
ഒരു ഉരുള അന്നം
കാക്കക്കു വിതറണം
ദര്‍ഭയാല്‍ മോതിരമണിഞ്ഞ
വിരല്‍ നെഞ്ചില്‍ തൊട്ടു
"അമ്മ"യെന്നു ഒരിക്കല്‍
ധ്യാനിക്കണം
അന്നാളിലമ്മയും
സ്വതന്ത്രയായി
അനന്തതയില്‍
ലയിക്കും

വളരെ ഏറെ ഇഷ്ടപ്പെട്ടു.. ..

Indiascribe Satire/കിനാവള്ളി said...

കവിത അസ്സലായിട്ടുണ്ട് . വിരല്‍ നെന്ചില്‍ ചേര്ത്തു വച്ചു പറയുന്ന വരികള്‍ ഹൃദയഹാരിയാണ് . ഇനിയും എഴുതു .

പ്രയാണ്‍ said...

കളിക്കുട്ടുകാരിയുടെ
താമ്പൂലവും സൗഗഗന്ധികങ്ങളും
ഉണ്ണിയെ പ്രലോഭിപ്പിക്കാം
പക്ഷെ അമ്മയുടെവിരല്‍
ത്തുമ്പിന്റെ സുരക്ഷിതത്വം
അമ്മയുടെ കൈത്തുമ്പിലെ
രസരുചികള്‍ അവന്റെ കൂടെ
മരിക്കും വരെ നിലനില്‍ക്കും..

വരവൂരാൻ said...

ഒന്നുമറിയാതെ വല്‍മീകത്തിനകത്ത്
ആത്മജ്ഞാനം നേടിയ അമ്മ
പിറവിയുടെ ദൌത്യത്തിനായി
നിയോഗിക്കപ്പെട്ടവള്‍
ഒരേ സമയം ജ്ഞാനിയും
ബന്ധിയുമായ അമ്മ


ഒത്തിരി ഇഷ്ടപ്പെട്ടു, ആശംസകൾ
ഒത്തിരി പറയാതെ പറയുന്നു ഈ വരികൾ

Unknown said...

വളരെ ഇഷ്ടപ്പെട്ടു

sreeNu Lah said...

ഇഷ്ടപ്പെട്ടു

മുസാഫിര്‍ said...

മക്കളെക്കണ്ടും മാമ്പൂക്കളെക്കണ്ടും...
എന്നാലും കവിത ഇഷ്ടമായി.

ജ്വാല said...

പ്രിയ സുഹൃത്തുക്കളെ,
പകല്‍,
കിനാവള്ളി,
പ്രയാ‍ണ്‍,വരവൂരാന്‍,
വിനോദം,ശ്രീനു,
മുസാഫിര്‍
വായിച്ചതിനും അഭിപ്രായത്തിനും സന്തൊഷിക്കുന്നു

ജ്വാല said...

കൂ‍ട്ടുകാരെ,
“ജ്വാലാമുഖി“ എന്ന പേരില്‍ മറ്റൊരു ബ്ലൊഗറുടെ സാന്നിധ്യം ബൂലോകത്തില്‍ ഉണ്ടെന്നു ഇപ്പോഴാണു ശ്രദ്ധയില്‍ പെട്ടത്.രണ്ട് വ്യക്തികള്‍ ഒരേ പേരില്‍ കൊടുക്കുന്ന പോസ്റ്റുകളും അഭിപ്രായങളും ഉണ്ടാക്കുന്ന ആശയകുഴപ്പങ്ങളും അതിലെ അനൌചിത്യവും ഒഴിവാക്കുന്നതിനായി എന്റെ ഡിസ്പ്ലേ നെയിം “ജ്വാല” എന്നു മാറ്റിയിരിക്കുന്നു.
സ്വയം തിരുതുതുകയാണ് എളുപ്പവും ബുദ്ധിപരവുമായ
പ്രക്രിയ എന്നു തോന്നുന്നു
സ്നേഹപൂര്‍വ്വം

Mahesh Cheruthana/മഹി said...

ജ്വാല,
വരികള്‍ ഒത്തിരി ഇഷ്ടമായി!

Zebu Bull::മാണിക്കൻ said...
This comment has been removed by the author.
Zebu Bull::മാണിക്കൻ said...

"കേള്‍ക്കുന്നില്ലേ തുടികൊട്ടും
കലര്‍ന്നോട്ടു ചിലമ്പിന്‍ കലമ്പലുകള്‍" എന്ന രണ്ടുവരികളില്‍ കവിതയുണ്ട്. ("കേള്‍ക്കുന്നില്ലേ" എന്നത് "കേട്ടിട്ടില്ലേ" എന്നാക്കിയാല്‍ കുറച്ചുകൂടി നന്നാവും.) ഇനിയും അതുപോലുള്ള വരികള്‍ എഴുതൂ.

ജ്വാല said...

മഹി,
വന്നതിനും അഭിപ്രായത്തിനും നന്ദി
Zebu Bull::മാണിക്കന്‍,
മഹാകവികളുമായി താരതമ്യം വേണോ?ഇതൊരു എളിയ ശ്രമം മാത്രം.വന്നതിനും സത്യം പറഞ്ഞതിനും പ്രത്യേകം നന്ദി

മനോജ് മേനോന്‍ said...

കവിത...വളരെ വളരെ ഇഷ്ടായി........പൂതപാട്ട് വായിച്ച സുഖം

ജ്വാല said...

മനോജ്,
വന്നതിനും അഭിപ്രായത്തിനും സന്തോഷം

SreeDeviNair.ശ്രീരാഗം said...

വളരെനന്നായിരിക്കുന്നു...
ആശംസകള്‍...

വെളിച്ചപ്പാട് said...

നന്നയിട്ടുണ്ട്.സ്നേഹത്തിന് കീഴ്പെടുത്താ‍നാകാത്തതായി ഒന്നുമില്ല.

അരുണ്‍ കരിമുട്ടം said...

ജ്വാലാമുഖി എന്ന പേരിലുള്ള ബ്ലോഗ് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു,പക്ഷേ ഈ ബ്ലോഗല്ല.ഇവിടെ ആദ്യമാ.ഇഷ്ടപ്പെട്ടു ,ഒരുപാട്.
ആശംസകള്‍

വല്യമ്മായി said...
This comment has been removed by the author.
Appu Adyakshari said...

നന്നായിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.

ജ്വാല said...

ശ്രീദേവി,
വെളിച്ചപ്പാട്,
അരുണ്‍,
അപ്പു,
വായനക്കും അഭിപ്രായത്തിനും ഒരുപാടു നന്ദി

Mr. X said...

കൊള്ളാമല്ലോ സംഗതി...

ശ്രീ said...

“...ഉണ്ണീ
തിരികെവന്നു
ഒരിറ്റു നീ‍ര്‍
കറുകയില്‍ തെളിക്കണം
ഒരു ഉരുള അന്നം
കാക്കക്കു വിതറണം
ദര്‍ഭയാല്‍ മോതിരമണിഞ്ഞ
വിരല്‍ നെഞ്ചില്‍ തൊട്ടു
"അമ്മ"യെന്നു ഒരിക്കല്‍
ധ്യാനിക്കണം...”

വളരെ നന്നായിട്ടുണ്ട്.

B Shihab said...

കേള്‍ക്കുന്നില്ലേ തുടികൊട്ടും
കലര്‍ന്നോട്ടു ചിലമ്പിന്‍ കലമ്പലുകള്‍
ഇഷ്ടപ്പെട്ടു..

the man to walk with said...

ഇഷ്ടമായി ..
congrats

Bindhu Unny said...

വളരെ നന്നായിരിക്കുന്നു വരികള്‍. :-)

ജ്വാല said...

ആര്യന്‍,
ശ്രീ,
ഷിഹാബ്,
the man to walk with
ബിന്ദു,
സന്ദര്‍ശന്ത്തിനും അഭിപ്രായത്തിനും വളരെ സന്തോഷം

തേജസ്വിനി said...

നല്ല കവിത, മനോഹരം!
കൂടുതലായി പറയാന്‍???

മായിക ലോകത്തിലെ
മയക്കങ്ങളും അര്‍ദ്ധമയക്കങ്ങളും
വിട്ടു നീയുണരുമ്പോള്‍
തിരികെയെന്‍ ഗര്‍ഭപാത്രത്തില്‍
ഒളിക്കുവാന്‍ കൊതിക്കും

അതെ, മായക്കാഴ്ചകള്‍ക്കന്ത്യം തിരിച്ചുപോവാന്‍ കൊതിക്കുക അമ്മയിലേയ്ക്കല്ലാതെ....?

പാവത്താൻ said...

അതിതീവ്രം, ആർദ്രം, കേൾക്കുന്നൂ, തുടികൊട്ടും കലർന്നോട്ടുചിലമ്പിൻ കലമ്പലുകൾ.

Sureshkumar Punjhayil said...

"കേള്‍ക്കുന്നില്ലേ തുടികൊട്ടും
കലര്‍ന്നോട്ടു ചിലമ്പിന്‍ കലമ്പലുകള്‍"
Theerchayayum kelkkunnu. Ashamsakal.

ജ്വാല said...

തേജസ്വിനി,
പാവത്താന്‍,
സുരേഷ്കുമാര്‍,
വായിച്ച് അഭിപ്രായം പറഞ്ഞതിനു സന്തോഷം