Tuesday, February 10, 2009

പാഠപുസ്തകങ്ങളില് ഇല്ലാത്തത്…..ചില അരാഷ്ട്രീയ ചിന്തകള്

ജനലിലൂടെ നോക്കുമ്പോള്‍ റോഡിലൂടെ കുട്ടികള്‍ പോകുന്നു.സ്കൂളിലേക്കുള്ള യാത്രയാണ്..വാഹനമില്ലാത്തവര്‍ നടക്കുന്നു.വലിയ ഭാരമുള്ള ബാഗ് വഹിക്കുക പ്രയാസം തന്നെ.ഇവര്‍ വഹിക്കുന്ന ഈ പുസ്തകഭാരം ഭാവിയില്‍ ഒരു ഉദ്യോഗലബ്ധി എന്നതില് ‍ ഉപരി ഒരു നല്ല മനുഷ്യനായി പരിണമിക്കുവാന്‍ നിമിത്തമാകുന്നുണ്ടോ?ഇന്നു സമൂഹത്തിന്റെ നന്മക്കു ആവശ്യമായ ബോധപൂര്‍വ്വ്മായ മാറ്റങ്ങള്‍ കുട്ടികളുടെ പെരുമാറ്റത്തില്‍ സംജാതമാക്കുവാന്‍ ഈ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കു കഴിയുന്നുണ്ടോ?കുട്ടികളെ വിദ്യാലയത്തില്‍ അയക്കുകയും ഹോംവര്‍ക്കുകള്‍ ചെയ്യിക്കുകയും അതോടെ രക്ഷിതാക്കളുടെ പ്രതിബദ്ധതയും അവസാനിക്കുന്നുവോ?അവരുടെ യാത്ര എന്നെ ചിന്തയുടെ ലോകത്തിലേക്കു കൊണ്ടുപോയി,
മതത്തിന്റെ,രാഷ്ട്രീയത്തിന്റെ,വര്‍ഗ്ഗീയതയുടെ,അന്ധവിശാസത്തിന്റെ,പണത്തിനോ
ടുള്ള അമിതാര്‍ത്തി എന്നിവയുടെ പ്രലോഭനങളിലേക്കു എളുപ്പത്തില്‍ നിലതെറ്റുന്ന തലമുറക്കു ശരിയായ ദിശാബോധം ന്‍ല്‍കുന്നതില്‍ ഇന്നത്തെ വിദ്യാഭ്യാസ കരിക്കുലം അപര്യാപ്തം തന്നെ.എവിടെയാണു നമ്മുടെ വിദ്യാഭ്യാസത്തിന്റെ താത്വികവീക്ഷണം ഗതിമാറിയത്?

ചില പഴയ ബോധന തത്വങ്ങള്‍

വൈദികകാലം മുതല്‍ ഭാരതത്തില്‍ ആദര്‍ശവാദത്തിലൂന്നിയ വിദ്യാഭ്യാസമാണു നല്‍കീയിരുന്നത് .ഭൌതികം,ആത്മീയം എന്നീ രണ്ടു മനുഷ്യഭാവങ്ങളില്‍ ആത്മീയതക്കായിരുന്നു പ്രാമുഖ്യം.വിദ്യാഭ്യാസത്തിലൂടെ ആത്മാവിനെ സ്വതന്ത്രമാക്കുവാന്‍ കഴിയുമെന്നു അവര്‍ വിശ്വസിച്ചു.ലക്ഷ്യം മഹനീയമായിരുന്നു എന്നിരുന്നാലും സ്വതന്ത്രവ്യക്തിത്വവികാസത്തില്‍ അവര്‍ വിശ്വസിച്ചില്ല.ഗുരുകല്പിതവും അടിച്ച്മര്‍ത്തല്‍ രീതിയുംസ്വീകരിക്കപ്പെട്ടതിനാല്‍ മറ്റു സിദ്ധാന്തങ്ങള്‍ അതിനെ രംഗത്തുനിന്നു മാറ്റിനിര്‍ത്തി.റൂസ്സോയുടെ “എമിലി”(emile)
എന്ന കൃതിയില്‍ ശിശു വിദ്യാഭ്യാസത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങള്‍ വ്യക്തമാക്കുന്നു.ബോധനശാസ്ത്രത്തിനു റൂസ്സോയ്യുടെ പ്രകൃതിവാദം മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടു.അദ്ധ്യാപനം ഗുരുകേന്ദ്രീകൃതം എന്നതില്‍ നിന്നു ശിശു കേന്ദ്രീകൃതം ആയി മാറ്റിയതു അദ്ദേഹത്തിന്റെ ദര്‍ശനങ്ങളാണു.
“ പുസ്തകങ്ങള്‍ കത്തിക്കുക,സ്കൂള്‍ ഭിത്തികള്‍ പൊളിക്കുക,ശിശുവിനെ പ്രകൃതിയുടെ വരദാനത്തിനു എറിഞു കൊടുക്കുക“ എന്നു റൂസ്സോ വിളിച്ചു പറഞ്ഞു.ദൈവത്തെ കുറിച്ചും മതത്തെ കുറിച്ചും കൌമാരം വരെ പ്രതിപാദിക്കരുതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
പന്ത്രണ്ടു വയസ്സുവരെ സ്കൂളില്‍ ബന്ധികളായുള്ള വിദ്യാഭ്യാസത്തില്‍ നിന്നും കുട്ടികളെ മോചിപ്പിക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചു.

വിദ്യാഭ്യാസത്തിലെ പ്രായോഗികത
ഇപ്പോള്‍ വിദ്യാഭ്യാസ രംഗം അടിസ്ഥാനമാക്കുന്നത് പ്രായോഗികാവാദമാണ്(pragmatism).അത്യുന്നതമായ ആശയങ്ങള്‍ സാക്ഷാത്കരിക്കാനാവില്ലെന്നു തിരിച്ചറിവില്‍ പ്രായോഗികബുദ്ധിക്കു പ്രാധാന്യം നല്‍കിയുമാണു കരിക്കുലം രൂപപ്പെടുത്തുന്നത്.പ്രായോഗികവാദം വെറും മനോഭാവം മാത്രമെന്നും അതൊരു സിദ്ധാന്തമായി അംഗീകരിക്കാനവില്ലെന്നും വിദഗ്ദ്ധര്ക്ക് അഭിപ്രായമുണ്ടു.

താത്വികവീക്ഷണം നഷ്ടപ്പെട്ട രാജ്യം

യഥാര്‍ത്ഥത്തില്‍ ഭാരതത്തില്‍ ഇപ്പോള്‍ സ്വന്തമായ ഒരു ദര്‍ശനത്തിന്റെ അഭാവമാണു പ്രതിഭലിക്കുന്നത്.ആദര്‍ശവാദം,പ്രകൃതി വാദം,പ്രായോഗികാവാദം തുടങ്ങി എല്ലാം ചേര്‍ന്ന ഒരു സങ്കലനവാദം (eccletism) അടിസ്ഥാനമാക്കുന്നുവെന്നു വിദ്യാഭ്യാസ ചിന്തകര്‍ പറയുന്നു.വൈവിധ്യമാര്‍ന്ന സംസ്കാരം,സമൂഹങ്ങള്‍,മതങ്ങള്‍ തുടങ്ങിയ എല്ലാ ഘടകങ്ങളേയും തൃപ്തിപെടുത്തുകയും അസാദ്ധ്യം.ഇതു ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ ദിശാബോധം നഷ്ടപ്പെടുത്തുവാന്‍ കാരണമായിട്ടുണ്ടു.സ്വന്തം ദര്‍ശനങ്ങളു കൈമോശം വരികയും പുതിയ ദര്‍ശനങ്ങള്‍ രൂപീകരിക്കാനാവാത്ത അവസ്ഥയില്‍ കരിക്കുലവും വിദ്യാഭ്യാസത്തിന്റെ വിശാല ലക്ഷ്യ്ങ്ങളും പരാജയപ്പെടുന്നതില്‍ അത്ഭുതമില്ല.

കേരളത്തിലെ സര്‍ക്കാര്‍ എയിഡഡ് വിദ്യാലയങ്ങളില്‍ എന്ത് സംഭവിക്കുന്നു ?

ഇന്നു സര്‍ക്കാര്‍ പ്രൈമറി അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ ക്ലാസ്സ് മുറികളില്‍ ബന്ധികളാണ്.അവിടെ കലാ-കായിക-നൃത്ത-സംഗീത പറിശീലനത്തിനു അദ്ധ്യാപകരെ നിയമിക്കുന്നില്ല.നിലവിലുള്ള അധ്യാപരുടെ ഒഴിവില്‍ നിയമനം നടക്കുന്നില്ല.മതത്തിന്റെ,തീ‍വ്രവാദത്തിന്റെ,രാഷ്ട്രീയ അതിപ്രസരത്തിന്റെ പ്രലോഭനങ്ങളില്‍ നിന്നും കുട്ടികളെ വിമുക്തരാക്കുവാന്‍ സര്‍ഗ്ഗാത്മകതയ്ക്കും കായികവിദ്യാഭ്യാസത്തിനും പ്രാമുഖ്യമുള്ള വിദ്യാഭ്യാസ സംസ്കാരം നിലവില് വരേണ്ടതാണു.
തദ്ദേശസ്വയംഭരണസ്ഥാപങ്ങള്‍, ഡയറ്റ്,എസ്.എസ്.എ തുടങ്ങിയവ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തിയിട്ടുണ്ട്. എന്നാലും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ നേടുന്നത്തില്‍ വിജയിക്കുന്നുണ്ടോ?
നമ്മുടെ അധ്യാപകര്‍ എന്തു ചെയുന്നു?
ഓരോ രാജ്യത്തും അദ്ധ്യാപകരില്‍ നിന്നും സമൂഹത്തില്‍ നിന്നും കാലം ആവശ്യപ്പെടുന്ന ദര്‍ശങ്ങളുമായി വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ഉണ്ടാകാറുണ്ട്.എന്നാല്‍ ഗാന്ധിജി,വിവേകാനന്ദ്നന്‍,അരവിന്ദു ഘോഷ്,ടാഗോര്‍ എന്നിവര്‍ക്കു ശേഷം സ്വതന്ത്ര ഇന്ത്യയില്‍ ഉദയം ചെയ്തതു കമ്മീഷനുകള്‍ മാത്രം.മാറി മാറി വരുന്ന സര്‍ക്കാറുകളു നിയമിക്കുന്ന കമ്മീഷനുകളുടെ റിപ്പൊറ്ട്ടുകളിലൂടെ വിദ്യാഭ്യാസ നയങ്ങള്‍ രൂപമെടുക്കുന്നു.അതിലുപരി സ്വതന്ത്രവും നിസ്വാര്‍ത്ഥവുമായ ദര്‍ശനങ്ങളും മാര്‍ഗ്ഗരേഖയും അദ്ധ്യാപക സമൂഹത്തില്‍ നിന്നു പോലും ഉണ്ടാകുന്നില്ല.
അദ്ധ്യാപക ക്ലസ്റ്റര്‍ പരിപാടികളില്‍ നൂതന ആശയങ്ങള്‍ക്ക് പകരം ശമ്പള പരിഷകരണവും കേന്ദ്ര പാരിറ്റിയും ചര്‍ച്ച ചെയ്തു സമയം തീര്‍ക്കുന്നു.പങ്കെടുത്ത അദ്ധ്യാപകരുടെ എണ്ണം എടുക്കലാണു മുഖ്യ പ്രവര്‍ത്തനം.
വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതും രാഷ്ട്രീയ മത സംഘടനകളായിരിക്കുന്നു.രാഷ്ട്രിയ മത ചിന്തകള്‍ക്കു അതീതമായ ഒരു വിദ്യാഭ്യാസ താത്വിക വീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ എന്നെങ്കിലും നമ്മുടെ നാട്ടില്‍ ഉണ്ടാകുമോ?

26 comments:

ജ്വാല said...

സി.ബി.സ.ഇ സ്കൂ‍ൂളുകളിലേക്കു കുട്ടികളെ അയക്കുവാന് ഇപ്പോള് രക്ഷിതാക്കള് കൂ‍ൂടുതല് ഇഷ്ടപ്പെടുന്നു.സത്യത്തില് ആ സിലബസ്സില് കേരളത്തിന്റെ പ്രാദേശിക പ്രത്യേകതകള് തികച്ചും അവഗണിക്കപ്പെട്ടിട്ടുണ്ട്.എന്നിട്ടും നമ്മുടെ വിദ്യാഭ്യാസ പരിഷ്കാരങ്ങളേക്കാള് സുരക്ഷിതം അതാണെന്ന ചിന്ത ഉണ്ടായതെങ്ങിനെ?

Bindhu Unny said...

വിദ്യാഭ്യാസരംഗത്ത് പരിഷ്ക്കാരങ്ങള്‍ നടത്തേണ്ട സമയം അതിക്രമിച്ചു. പക്ഷെ, ആര്‍ക്കാ ഇതിനൊക്കെ നേരം?

P R Reghunath said...

unaided schoolukalil vargeeyathayaaanu padhippikkunnathu.
jaathi thirichalle vidyabhyasam.tl

പ്രയാണ്‍ said...

മതത്തിന്റെ,തീ‍വ്രവാദത്തിന്റെ,രാഷ്ട്രീയ അതിപ്രസരത്തിന്റെ പ്രലോഭനങ്ങളില്‍ നിന്നും കുട്ടികളെ വിമുക്തരാക്കുവാന്‍ സര്‍ഗ്ഗാത്മകതയ്ക്കും കായികവിദ്യാഭ്യാസത്തിനും പ്രാമുഖ്യമുള്ള വിദ്യാഭ്യാസ സംസ്കാരം നിലവില് വരേണ്ടതാണു.പക്ഷെ കുഞ്ഞ് ജനിച്ച മുതല്‍ നമ്മള്‍ അതിനെ ഒരു ജാതിയുടെ ,ഒരുമതത്തിന്റെ ,ഒരു സംസ്ഥാനത്തിന്റെ ,ഒരു രാജ്യത്തിന്റെ' ഒരു പ്രസ്ഥാനത്തിന്റെ തുടങ്ങി ഒരുപാട് അതിര്‍ വരമ്പുകള്‍ക്കുള്ളില്‍ തളച്ചിട്ടാണ് വളര്‍ത്തി വലുതാക്കുന്നത്.കുഞ്ഞിനെ സ്വതന്ത്രമായി ചിന്തിക്കാന്‍ വിടുന്ന എത്ര അച്ഛനമ്മമാരുണ്ടാകും.വര്‍ഗ്ഗീയതയെ അതിജീവിക്കാന്‍ അവര്‍ പഠിക്കേണ്ടത് വീട്ടില്‍ നിന്നാണ്. മതത്തിന്റെ,തീ‍വ്രവാദത്തിന്റെ,രാഷ്ട്രീയ അതിപ്രസരത്തിന്റെ പ്രലോഭനങ്ങളില്‍ നിന്നും കുട്ടികളെ വിമുക്തരാക്കുവാന്‍ സര്‍ഗ്ഗാത്മകതയ്ക്കും കായികവിദ്യാഭ്യാസത്തിനും പ്രാമുഖ്യമുള്ള വിദ്യാഭ്യാസ സംസ്കാരം നിലവില് വരേണ്ടതാണു.പക്ഷെ കുഞ്ഞ് ജനിച്ച മുതല്‍ നമ്മള്‍ അതിനെ ഒരു ജാതിയുടെ ,ഒരുമതത്തിന്റെ ,ഒരു സംസ്ഥാനത്തിന്റെ ,ഒരു രാജ്യത്തിന്റെ' ഒരു പ്രസ്ഥാനത്തിന്റെ തുടങ്ങി ഒരുപാട് അതിര്‍ വരമ്പുകള്‍ക്കുള്ളില്‍ തളച്ചിട്ടാണ് വളര്‍ത്തി വലുതാക്കുന്നത്.കുഞ്ഞിനെ സ്വതന്ത്രമായി ചിന്തിക്കാന്‍ വിടുന്ന എത്ര അച്ഛനമ്മമാരുണ്ടാകും.വര്‍ഗ്ഗീയതയെ അതിജീവിക്കാന്‍ അവര്‍ പഠിക്കേണ്ടത് വീട്ടില്‍ നിന്നാണ്.

sHihab mOgraL said...

പത്താം ക്ലാസില്‍ തോറ്റ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന ഒരു പ്രവണതയുണ്ടായിരുന്നു. (ഇന്ന് അത് തീരെയില്ല..) പത്ത് വര്‍ഷം പലതും പഠിച്ചിട്ടും ജീവിതമെന്തെന്നു പഠിപ്പിക്കപ്പെടാത്ത ഒരു വിദ്യാഭ്യാസസമ്പ്രദായത്തെക്കുറിച്ച് ഞാനാലോചിച്ചിരുന്നു.
ഇന്ന് അതു മാറി. കുട്ടികളാണു പ്രധാന ബിന്ദു. പക്ഷേ, കുട്ടികള്‍ എത്രയൊക്കെ സ്വയം പഠിച്ചാലും അധ്യാപകരില്‍ നിന്നുള്‍ക്കൊള്ളുന്ന മാതൃക വളരെ വലുതാണ്‌. കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ നിര്‍ണ്ണായക സ്വാധീനം വഹിച്ചിരുന്ന അധ്യാപകര്‍ ഇന്ന് നമുക്കന്യമായിപ്പോയോ..

ജ്വാല said...

ബിന്ദു,
വായിച്ചതിനും അഭിപ്രായത്തിനും സന്തോഷം
രഘുനാഥ്,
അണ്‍ എയിഡഡ് മാത്രമല്ല പല എയിഡഡ് സ്കൂളുകളിലും മത പഠനം നടക്കുന്നുണ്ട്.

പ്രയാന്‍,

ശരിയാണ്,ജനിക്കുമ്പോള്‍ തന്നെ നമ്മുടെ വര്‍ഗ്ഗീകരണവും നടക്കുന്നു.പിന്നെ ഒരു ഫ്രയിമിന് അകത്താണ് ചിന്തകള്‍.എന്നാലും വീടിനേക്കാള്‍ കൂടുതല്‍ സമയം കുട്ടികള്‍ സ്കൂ‍ളിലാണ്.അദ്ധ്യാപകരുടെ സ്വാധീനം വളരെ നിര്‍ണ്ണായകമല്ലേ

ഷിഹാബ്,
മാതൃകാ അദ്ധ്യാപകര്‍ വിരളം തന്നെ.വിദ്യാഭ്യാസ ബിസിനസ്സ് അതാണ് ഇന്നത്തെ അവസ്ഥ

ചങ്കരന്‍ said...
This comment has been removed by the author.
ചങ്കരന്‍ said...

മതവുമായി പിണഞ്ഞ് ദുര്‍ഗന്ധം വമിക്കാത്ത ഒരു സംസ്ക്കാരം ഉടനെയൊന്നും ഇവിടെ കാണാനാകുമെന്ന് തോന്നുന്നില്ല.

ശ്രീ said...

ചങ്കരന്‍ മാഷ് പറഞ്ഞതു പോലെ ഉടനെയൊന്നും ഒരു മാറ്റം പ്രതീക്ഷിയ്ക്കാനാകുമെന്ന് തോന്നുന്നില്ല.

എന്തായാലും നല്ല ചിന്തകള്‍!

mayilppeeli said...

വളരെ നല്ല ചിന്തകള്‍......

വിദ്യാഭ്യാസം അടിച്ചേല്‍പ്പിയ്ക്കപ്പെടുന്നു നമ്മുടെ കുട്ടികളില്‍....

മാതൃകാ അദ്‌ധ്യാപനവും വിദ്യാഭ്യാസവും വിദൂരത്തിലാണ്‌.....

ഈ വ്യവസ്ഥിതി മാറേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു...

വളരെ നല്ല പോസ്റ്റ്‌.....ആശംസകള്‍.....

Sapna Anu B.George said...

ജ്വാല,അങ്ങനെയോരു പ്രതീക്ഷ വേണ്ട.വിദ്ധ്യാഭ്യാസത്തിന്റെ പടി പോലും കണ്ടിട്ടില്ലാത്ത, കഷ്ടപ്പാടറിയാതെ പടിച്ചു വന്നവര്‍ തീരുമാന്നങ്ങളടുക്കുന്നിടത്തോളം കാലം,
ഈ നാടും നന്നാകില്ല,ഈ നാടു വാര്‍ത്തെടുക്കുന്ന ഭാവിയും നന്നാകില്ല. ഏറ്റവുംകൂടുതല്‍ ഫീസ് ഈടാക്കുന്ന ഇടവകക്കാരും പള്ളിക്കരും നടത്തുന്ന സ്കൂളുകള്‍ തേടി നമ്മളൊരൊരുത്തരും നടക്കും.എന്തുകൊണ്ടെന്നാല്‍,പുസ്തം പൊലും കിട്ടാത്ത,പഠിപ്പിക്കാന്‍ യാതൊരു താത്പര്യവും ഇല്ലാത്ത അദ്ധ്യാപകരുള്ള, സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിക്കാന്‍ ഒരു രക്ഷിതാക്കള്‍ക്കും താത്പര്യം ഇല്ല.

ജ്വാല said...

ചങ്കരന്‍,ശ്രീ

വിദ്യാഭ്യാസത്തിനെ മത സംഘടനകളില്‍ നിന്നും രക്ഷിക്കുവാന്‍ ഇന്നത്തെ സാഹചര്യത്തില്‍ എളുപ്പമല്ല.കാരണം ഭുരിഭാഗം പ്രൈവറ്റ് സ്കൂളുകള്‍ നടത്തുന്നതു മത സംഘടനകള്‍ തന്നെ

മയില്‍പ്പീലി,

ഈ ചിന്തകള്‍ പങ്കുവെച്ചതിനു നന്ദി

സപ്ന,

സ്വതന്ത്രവും സെകുലര്‍ ആയ autonomous body എന്നെങ്കിലും വിദ്യഭ്യാസ രംഗത്തു ഉണ്ടാകുമോ? ഗവണ്മെന്റിനു രാഷ്ട്രീയ ലക്ഷ്യ്ങ്ങള്‍..മതത്തിനു സ്ഥാപിത താല്പര്യ്ങ്ങള്‍

മുസാഫിര്‍ said...

ഒരു പാട് കാര്യങ്ങള്‍ ആവശ്യമുള്ളതും ഇല്ലാത്തതും കുട്ടികള്‍ പഠിക്കുന്നുണ്ട്.എന്നാല്‍ അവരുടെ ചിന്തകള്‍ ആകാശത്തിലും മീതെയാണ് പറക്കുന്നത്.കാലം മാറുന്നതിന് അനുസരിച്ച് പാഠ്യവിഷയങ്ങള്‍ പരിഷ്ക്കരിക്കാന്‍ കുലപതി കെ എം മുന്‍ഷിയേപ്പോലുള്ളവര്‍ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു.

Unknown said...

സ്കൂളിലേക്ക് കുട്ടികളെ അയക്കുന്ന രക്ഷിതാക്കള്‍ക്ക് അവര്‍ നല്ല മാര്‍ക്ക് വാങ്ങി ജയിച്ച് പണം സമ്പാദിക്കണം എന്ന ഒരേയൊരു ലക്ഷ്യമേയുള്ളൂ. സത്യത്തില്‍ പാഠപുസ്തകങ്ങള്‍ ഇന്നൊരു വെയിസ്റ്റ് ആണ്. പണം സമ്പാദിക്കുക എന്നതില്‍ കവിഞ്ഞ് ഒരു ധാര്‍മ്മികതയും മൂല്യവും ഇന്നില്ല. എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് ചോദ്യമുന്നയിക്കാനുള്ള അവസരം പോലും ബാക്കിയില്ല.

Sureshkumar Punjhayil said...

nannayirikkunnu. Ashamsakal.

Prasanna Raghavan said...

ചോദ്യങ്ങളെല്ലാം ഒന്നാം കളാസ് പക്ഷെ ഉത്തരം തരാനാണ്‍് വിഷമം. കേരളം അല്ലെങ്കില്‍ ഇന്ത്യമാത്രം നേരിടുന്ന പ്രശ്നം അല്ല ഇത്.

ലിബറലൈസ്ദ് എക്കോണമിക്കവശ്യം സ്കില്‍ഡ് പീപ്പിള്‍സ് ആണ്‍്. സമൂഹത്തിനാവശ്യം സമൂഹ്യബോധമുള്ള വിദ്യാഭ്യാസമാണ്‍്. പക്ഷെ നമ്മുടെ സമൂഹത്തിനു പുതിയ സമൂഹ്യ ബോധത്തിന്റെ ആവശ്യമുണ്ട് എന്നെത്ര പേരു ധരിക്കുന്നു. രക്ഷകര്‍ത്താക്കളുടെ ജാതിമത ചിന്തകളുടെ ചട്ടക്കൂട്ടില്‍ നിന്നു വേറിട്ടു ചിന്തിക്കുന്ന ഒരു തലമുറയെക്കുറിച്ചു ചിന്തിക്കുന്ന മാതാപിതാക്കള്‍ നമ്മുക്കു വിരളമാണല്ലോ

അതിനു വേണ്ടിയുള്ള മുറവിളീ രക്ഷിതാക്കളീല്‍ നിന്നുമൂണ്ടാകുന്നൂണ്ടോ? അദ്ധ്യാപകര്‍ പുതിയ കാര്യങ്ങളേക്കുറിച്ചു ഗവേഷണനിരീക്ഷണങ്ങള്‍ നടത്തുന്ന് ഒരു വ്യവസ്ഥ ഉണ്ടാകണം.

മതമില്ലാത്ത ജീവനെന്തുപറ്റി? അതൊക്കെ കുട്ടികള്‍ പടിക്കുന്നില്ലേ? രാഷ്ട്രീയ പ്രേരിതമാണെങ്കിലും അത്രയുമൊക്കെ നടപ്പയതില്‍ സന്തോഷിക്കുന്നതോടൊപ്പം രക്ഷകര്‍ത്താക്കള്‍ സ്കൂളുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുക.

തങ്ങളോടൊപ്പം എത്താത്ത കുട്ടികള്‍ക്കു എന്തങ്കിലും സഹായന്‍ ചെയ്യുക, പരിസരം വൃത്തിയാക്കുക, രോഗികളെ സന്ദര്‍ശിക്കുക ഇങ്ങനെയുള്ള കാര്യങ്ങള്‍‍ അദ്ധ്യാപക- രക്ഷകര്‍തൃ സംഘടങ്കളുടെ പേരില്‍ നടപ്പാക്കുക. ഇവയൊക്കെ ചെയ്യാവുന്നതാണ്‍്.

പുതിയ വിഭാഭ്യാസ രീതിയില്‍ ഗ്രൂപ്പു പഠനം എന്നൊരു സമ്പ്രദായമുണ്ട്. കണ്‍സെപ്റ്റുകള്‍ മനസിലാക്കാന്‍ വിഷമമുള്ള കുട്ടികള്‍ക്ക് മനസിലായവര്‍ അതിന്റെ യുക്തി പറഞ്ഞുകൊടുക്കുക തുടങ്ങിയവ. മറ്റുള്ളവരെ സഹായിക്കുക എന്ന സമൂഹ്യബോധം വളര്‍ത്തുന്നന്നതിനുവെണ്ടി വിദ്യാഭ്യസത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതാണ്‍്. പക്ഷെ അതില്‍ കേരളത്തിലെ അദ്ദ്യാപകര്‍ക്കു വലിയ താല്പര്യമില്ല എന്നാണ്‍് ഇതുപോലെ മറ്റൊരു ബ്ലോഗില്‍ ഇട്ട കമന്റിനു കിട്ടിയ മറുപടിയില്‍ നിന്നു മനസിലായത്.

എത്ര രക്തകര്‍ത്താക്കള്‍ അതു സമ്മതിക്കും. എന്റെ മോന്‍/മോള്‍ക്ക് അരിയാവുന്നത് എന്തിനാ മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കുന്നത് എന്നല്ലേ അവര്‍ ചോദിക്കു.

ജ്വാല said...

സുകുമാരന്‍ സര്‍,
ഒരു നല്ല ജോലി പണമുണ്ടാക്കുക എന്നതുമാത്രമായിരിക്കുന്നു നമ്മുടെ വിദ്യാഭ്യാസ ലക്ഷ്യ്ങ്ങള്‍.നല്ല മനുഷ്യരായി മാറ്റുവാനുള്ള ശ്രമങള്‍ അതീവ പരാജയം തന്നെ

സുരെഷ്കുമാര്‍,
സന്ദര്‍ശന്ത്തിനും ആശംസക്കും നന്ദി

എംകേരളം,

വിദ്യാഭ്യാസരംഗത്തെ നൂതന ആശയങ്ങളുമായി ബന്ധമുണ്ടെന്നു മനസ്സിലാകുന്നു.concept രൂപീകരണം നടക്കുന്നു.പ്രാവര്‍ത്തികമാക്കുന്നതില്‍ സമൂഹവും വീടും അധ്യാപകരും പരാജയപ്പെടുന്നു.

“അരിയെ “കുറിച്ചു പഠിപ്പിക്കുമ്പൊള്‍ നെല്‍ വയലുകള്‍ ഒന്നു കാണിച്ചുകൊടുക്കുവാന്‍ പോലും അധ്യാപകര്‍ ശ്രമിക്കുന്നില്ല.വളരെ എളുപ്പമുളള പാഠ്യപ്രവത്തനങ്ങള്‍ പോ‍ലും നടക്കുന്നില്ല

നല്ല അഭിപ്രായങ്ങള്‍ പങ്കുവെച്ചതിനു എല്ലാവര്‍ക്കും നന്ദി

★ Shine said...

നന്നായിരിക്കുന്നു.. തുടർന്നും എഴുതുക

പാവത്താൻ said...

"യഥാര്‍ത്ഥത്തില്‍ ഭാരതത്തില്‍ ഇപ്പോള്‍ സ്വന്തമായ ഒരു ദര്‍ശനത്തിന്റെ അഭാവമാണു പ്രതിഭലിക്കുന്നത്"
നൂറു ശതമാനം റിസൾട്ട്‌ എന്ന പൊയ്ക്കാലിൽ നടക്കുന്ന ഒരു കോവർകഴുതയാണിന്നത്തെ വിദ്യാഭ്യാസം.എല്ലാ കുട്ടികൾക്കും എല്ലാത്തിനും 100% കിട്ടുന്ന സമത്വ സുന്ദരമായ വിഡ്ഡിലോകം.ചില വിഷയങ്ങളിലെ മാർക്കു കുറവിനെ അതിജീവിക്കുവാനും തന്റെ കഴിവുകൾ കണ്ടെത്താനുമാവണം വിദ്യഭ്യാസം ശീലിപ്പിക്കേണ്ടത്‌.അല്ലാതെ കുറെ മാർക്കു ദാനമായി നൽകി താൻ സർവ്വ വിഷയങ്ങളിലും വലിയ മിടുക്കനാണെന്ന തെറ്റിധാരണ കുട്ടികളിലുണ്ടാക്കി, അവരെ ഒന്നിനും കൊള്ളാത്തവരാകുന്ന ഈ സമ്പ്രദായം ഒരു പരാജയം തന്നെ.

ഗൗരിനാഥന്‍ said...

valere prasakthamaaya post...yes we all are expecting one major change..but u know the politicains and religious leaders never need a change..the fear changes...u did good job..keep writing..actaully my malayalam fond is not working...

തെന്നാലിരാമന്‍‍ said...

വിദ്യാഭ്യാസം...ഒരു തരം അഭ്യാസം...അല്ലെങ്കില്‍ ആഭാസം. അത്റെയുള്ളൂ....

teepee | ടീപീ said...

വേണം, നിലവിലെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനൊരു പൊളിച്ചെഴുത്ത്.

ജ്വാല said...

പാവത്താന്‍,
വിദ്യാഭ്യാസത്തില്‍ മാര്‍ക്കിന്റെ പ്രാധാന്യം കുറക്കുവാനാണു ഗ്രേഡിംഗ് സിസ്റ്റെം ആരംഭിച്ചതു.എല്ലാവരും ഇപോള്‍ സമന്മാരായി അല്ലാതെ ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചില്ല.

ഷൈന്‍,
ആശംസക്കു നന്ദി

ഗൌരിനാഥന്‍,
സമൂഹം മാറ്റം ആഗ്രഹിക്കുന്നു പക്ഷെ അതിലേക്കുള്ള വഴികള്‍ ഇപ്പോഴും തുറന്നിട്ടില്ല.

സന്ദര്‍ശനത്തിനും അഭിപ്രായത്തിനും സന്തോഷം

തെന്നാലിരാമന്‍,റ്റീപീ
ഇവിടെ വന്നതിനും അഭിപ്രായം പറഞതിനും നന്ദി

വിജയലക്ഷ്മി said...

എല്ലാവര്ക്കും മാസാമാസം കൃത്യമായി ശമ്പളം കിട്ടണം അത്രതന്നെ ..

the man to walk with said...

വിദ്യാലയങ്ങള്‍ ഏതെങ്കിലും വിദ്യ എങ്കിലും അഭ്യസിപിച്ചാല്‍ മതിയായിരുന്നു ..

ജ്വാല said...

വിജയലക്ഷ്മി ചേച്ചി,
the man to walk with,
പ്രതികരണത്തിനു നന്ദി