Friday, January 9, 2009

തമസ്കരണം

"ഓര്‍മ്മ വരാറുണ്ടെനിക്കു
മണലിലിരുന്നും കിടന്നും
നമ്മള്‍ പങ്കിട്ട സ്വകാര്യമാം സന്ധ്യയെ,
എത്ര വലിച്ചെറിഞാലും തിരിച്ചെത്തുന്നൊരാ-
സന്ധ്യയെ…."ആറ്റൂര്‍ (കര-തിര)



നിശുന്യമായ എന്റെ ജീവിതം നിന്നില്‍ നിന്നും പകര്‍ന്ന ബാഷ്പബിന്ദുക്കള്‍ക്കു ഞാനെന്നെ സമര്‍പ്പിക്കട്ടെ.വെറും വഴിപോക്കരായി കണ്ടുമുട്ടി ഒരു വരണ്ട ചിരി മായ്ച്ചുകളഞു തിരിഞുനടക്കുവാന്‍ നമുക്കു മടിയില്ലാതെയായിരിക്കുന്നു.കീറികളയുവാന്‍ എനിക്കു തന്ന കുറിപ്പു എന്റെ ഉള്ളം കയ്യില്‍ ഇന്നും പാറികളിക്കുന്നു.അതിലെ വികാരമെന്തെന്നു ഊഹിക്കുമ്മ്പോള്‍ ചേതനയെ നിര്‍വീര്യമാക്കുന്ന ഒരു തണുപ്പ് എന്നെ വലയം ചെയ്യുന്നു.അതെ, ദുര്‍വിധികളൊക്കെ ചുമന്നുകൂട്ടുന്ന സമയം
തീ പൊള്ളും പകലും മയക്കമില്ലാത്ത രാത്രികളും.ഞനെങിനെ എന്നെ സഹിക്കുന്നു….

ഇരുട്ടില്‍ ഇക്കൊടും ഇരുട്ടിലെന്റെ
വാതില്‍ക്കല്‍ നീ പതിയെ നടക്കുന്നു
നീയെന്റെ വതില്‍ മുട്ടി വിളിക്കുന്നു
പാതിയുറക്കത്തില്‍ നിന്നൊരു
കിനാവു പോലെ ഞെട്ടിയെഴുന്നേറ്റു
വാതില്‍ തുറക്കവേ നിന്‍ കാലൊച്ച
യെന്നിടനാഴിക്കപ്പുറമൊരു കാണാ-
ക്കിനാവായി മറഞു..

ഒരു നീണ്ട വന്ധ്യമാം നിദ്രയിലെപ്പൊഴോ
കേള്‍ക്കുന്ന പാദസ്വനങളെയൊരു
സ്വപ്നമായി പോലും തിരിചറിയുന്നില്ല
തെളിമയില്ലാത്തൊരുണര്‍വ്വിലും
നിന്‍ നിഴലിന്നവസാന കാഴ്ച്ചയും
മാഞുപോകുന്നതു കണാനശക്തയായി
ഇടറിയ വിരലെന്‍ വാതില്പപടികളില്‍
മുറുകെ പിടിച്ചു ഞാനുണറ്ന്നു നിന്നു

ഈയൊരു സത്യമാം വേര്‍പാടിലും
നീയെന്‍ കിനാവില്‍ തുടിച്ചു നില്‍ക്കെ
യെന്‍ കഴുത്തില്‍ ചുറ്റിവരിഞ നിന്‍
കയ്യുകള്‍തന്‍ സ്നിഗ്ദ്ധമാം ചലനങളും
നിന്‍ തെളിഞ മിഴിയില്‍ നിന്നു
ഞാന്‍ തൊട്ട പ്രകാശമീ രാത്രിയി-
ലെന്റെ കണ്ണില്‍ തിളങുന്നതും ഞാനറിഞു
കേവലമൊരു മാത്രയിരുട്ടിലീ വായുവില്‍
മധുരിക്കും നിന്‍ ഉച്ഛ്വാസവായുവിന്‍ സ്പര്‍ശം
രാത്രിതന്‍ ക്രൂരമാം പാതയിലൊരു കരിങ്കടലായ്
മറഞ നിന്നാര്‍‍ദ്ര സ്മരണകള്‍

എന്റെ കണ്‍പൊത്തി വെളിച്ചം മറക്കുന്ന
നിന്‍ കയ്യുകളിന്നലെയൊരു വീശലുപോലും കാണാതെ
എന്നിടറിയ കാല്‍ വെപ്പിന്‍ മുന്നില്‍
ഒരു കരിങ്കടലായിനീ ഇരുട്ടിലലിഞുവോ

എനിക്കില്ലൊരുകൂട്ടു കയ്യുപിടിച്ചു
നടത്തീ രാത്രിയില്‍ രാക്കാറ്റിലുലയുന്ന
പുടവത്തുമ്പില്‍ തൊടീപ്പിക്കാന്‍
നിന്റെ നീണ്ട വിരലും നഖങളും
ഒരു ക്രൂരസ്മരണയായി നുള്ളിനോവിക്കുന്നു

രാത്രിയാണു
ചേതനെയെല്ലാം മരവിപ്പിക്കും തണുപ്പ്
എന്റെ മിഴികളില്‍
തോരാത്ത കൂരിരുട്ടും

23 comments:

ജ്വാല said...

പ്രണയപര്‍വ്വത്തിന്‍ താളുകള്‍ മറിക്കുമ്പോള്‍....

പകല്‍കിനാവന്‍ | daYdreaMer said...

ഒരു നീണ്ട വന്ധ്യമാം നിദ്രയിലെപ്പൊഴോ
കേള്‍ക്കുന്ന പാദസ്വനങളെയൊരു
സ്വപ്നമായി പോലും തിരിചറിയുന്നില്ല
തെളിമയില്ലാത്തൊരുണര്‍വ്വിലും
നിന്‍ നിഴലിന്നവസാന കാഴ്ച്ചയും
മാഞുപോകുന്നതു കണാനശക്തയായി
ഇടറിയ വിരലെന്‍ വാതില്പപടികളില്‍
മുറുകെ പിടിച്ചു ഞാനുണറ്ന്നു നിന്നു

ഈ വരികള്‍ സുന്ദരമാണ്.. ഒത്തിരി ഇഷ്ടപ്പെട്ടു..... തുടരുക.. ആശംസകള്‍...

sreeNu Lah said...

ചേതനെയെല്ലാം മരവിപ്പിക്കും തണുപ്പ്
എന്റെ മിഴികളില്‍
തോരാത്ത കൂരിരുട്ടും

P R Reghunath said...

Good language.Thikachum kalapanikam.

sharafudheen chavakkad said...

ellavarum engine ingine kavithathkamayi reply cheyyuunnu ,ingalokke oru sambavamanetto

വരവൂരാൻ said...

രാത്രിയാണു
ചേതനെയെല്ലാം മരവിപ്പിക്കും തണുപ്പ്
എന്റെ മിഴികളില്‍
തോരാത്ത കൂരിരുട്ടും

പ്രണയപര്‍വ്വത്തിന്‍ താളുകള്‍ മറിക്കുമ്പോള്‍...

ഇനിയെങ്കിലും മിഴികളിൽ വെളിച്ചം നിറയട്ടെ.
നന്നായിട്ടുണ്ട്‌ ആശംസകൾ

ഗീത said...

ആദ്യം വരുകയാണ് കേട്ടോ. ഈ ജ്വാലാമുഖി എന്നപേരാണ് ആകര്‍ഷിച്ചത്.
കവിത വായിച്ചപ്പോഴും പ്രണയനൊംബരങ്ങളുടെ നീറുന്ന ലാവാപ്രവാഹം....

mayilppeeli said...

ഹൃദയത്തിലൊളിഞ്ഞിരിയ്ക്കുന്ന പ്രണയനൊമ്പരങ്ങള്‍ വാക്കുകളായി പുറത്തുവന്നപ്പോള്‍ അതിന്‌ അഗ്നിയേക്കാള്‍ ചൂട്‌.....മനസ്സില്‍ തട്ടുന്ന വാക്കുകള്‍....

the man to walk with said...

ishtamaayi..
congrats

B Shihab said...

ചേതനെയെല്ലാം മരവിപ്പിക്കും തണുപ്പ്
എന്റെ മിഴികളില്‍
തോരാത്ത കൂരിരുട്ടും

നന്നായിട്ടുണ്ട്‌ ആശംസകൾ

ജ്വാല said...

പകല്‍കിനാവന്‍,
ശ്രീനു,
രഘുനാഥ്,
ഷറാഫുദ്ദീന്‍,
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും സന്തോഷം
വരവൂരാന്‍,
നിളയുടെ തീരത്തുനിന്നും വന്നതിനും ആശംസക്കും നന്ദി
ഗീത ടീച്ചര്‍,
ഇവിടെ കണ്ടതില്‍ സന്തോഷം
മയില്‍ പീ‍ലി,
ആസ്വാദനത്തിനു നന്ദി
The man to walk with,
കണ്ടതില്‍ സന്തോഷം
shihab,
തുടര്‍ച്ചയായ പ്രോത്സാഹനത്തിനു നന്ദി

Ranjith chemmad / ചെമ്മാടൻ said...

ജ്വാലാമുഖി,
നന്ദി, മണല്ക്കിനാവിലെത്തിയതിന്...ഇതു
വഴി ഞാനാദ്യമാണെന്നു തോന്നുന്നു...
വായിക്കട്ടെ, ആദ്യം മുതല്‍...

അനില്‍@ബ്ലോഗ് // anil said...

ജ്വാലാമുഖി !
പേര് ഗംഭീരം.
അന്വര്‍ത്ഥമാക്കും വിധം വരികളും.

വീണ്ടും വരാം.
ആശംസകള്‍.

ജ്വാല said...

രണ്‍ജിത്,
അനില്‍,
ആശംസക്കും അഭിപ്രായത്തിനും നന്ദി

Anil cheleri kumaran said...

ഇഷ്ടമായി. ഇനിയും എഴുതുക.

മനോജ് മേനോന്‍ said...

പ്രണയം .......മനസ്സില്‍ കാലം വാരിവിതറിയ കനല്‍ചീളുകള്‍...നന്നായിരിക്കുന്നു

Typist | എഴുത്തുകാരി said...

പലരും പറഞ്ഞതാണ്‍്. എന്നാലും ഞാനും പറയുന്നു. ഒരു ഒന്നൊന്നര പേരാട്ടോ- ജ്വാലാമുഖി.

നൊമ്പരമില്ലാതെ പ്രണയമില്ല, അല്ലേ?

വല്യമ്മായി said...

നല്ല വരികള്‍

ജ്വാല said...

കുമാരന്‍,
മനോജ്,
എഴുത്തുകാരി,
വല്യമ്മായി,
ഇവിടെ വന്നു വായിച്ചതിനും അഭിപ്രായം കുറിച്ചതിനും സന്തോഷം

വിജയലക്ഷ്മി said...

nannaayirikkunnu mole ishttappettu..

ജ്വാല said...

ചേച്ചീ…

അഭിപ്രായം കുറിച്ചതിനു നന്ദി

തേജസ്വിനി said...

ഒരു നീണ്ട വന്ധ്യമാം നിദ്രയിലെപ്പൊഴോ
കേള്‍ക്കുന്ന പാദസ്വനങളെയൊരു
സ്വപ്നമായി പോലും തിരിചറിയുന്നില്ല


നല്ല വരികള്‍..പ്രണയം നല്‍കിയ വേദന നീറ്റിക്കൊണ്ടേയിരിക്കും...

ശ്രീഇടമൺ said...

നല്ല വരികള്‍
മനോഹരമായ കവിത...

ആശംസകള്‍...