തക്കാളി 1കി 20രൂ
ഉള്ളി ,, 18
പയറ് ,, 20
കായ ,, 28
പഞ്ചസാര ,, 26
അരി ,, 20
പരിപ്പ് ,, 70
ചായ ,, 100
ഇലക്ഷന്,പുതിയ ഗവണ്മെന്റ് രൂപീകരണം,ജയ പരാജയ കാരണങ്ങളുടെ വിശകലനങ്ങള്‍, മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടരിയും തമ്മിലുള്ള ഭിന്നതകള്‍,സാംസ്കാരിക നായകന്മാരുടെ വാചകമേളകള്,പണപെരുപ്പം-പണച്ചുരുക്കം എന്താണെന്നു നിര്‍വചിക്കാനാവാത്ത ധനകാര്യവിദഗ്ധരുടെ നിസ്സഹായത തുടങ്ങി ലഹരി പിടിപ്പിക്കുന്ന വാര്‍ത്തകളുമായി മാധ്യമങ്ങള്‍ നമ്മളെ സല്ക്കരിക്കുന്നു.അതിനിടയില്‍ ഒരു പ്രധാന വിഷയം വലിയ ശ്രദ്ധനേടാതെയും ഉണ്ടായിരുന്നു.നാട്ടിലെ ഒരു സാധാരണ പൌരന്റെ ദൈനംദിന ജീവിതവുമായി ബന്ധമുള്ള ഒരു വാര്‍ത്ത .ഭക് ഷ്യ സാധനങ്ങളുടെ വില നിലവാരത്തിന്റെ ഗ്രാഫ് കുത്തനെ മുകളിലേക്കു കയറുന്നു.
ജീവിക്കുന്നതിന് അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം.വസ്ത്രം,പാര്‍പ്പിടം തുടങ്ങിയവ ആവശ്യം പോലെ ലഭ്യമായ ഒരു സമൂഹത്തിലാണു മുകളില്‍ പരാമര്‍ശിച്ച സംവാദങ്ങള്‍ക്കും,ദാര്‍ശനിക വിവാദങ്ങള്‍ക്കും പ്രാധാന്യവും അര്‍ത്ഥവും ഉണ്ടാകേണ്ടത്.എന്നാല്‍ അവശ്യ ഭക് ഷ്യ വസ്തു വില സാധാരണക്കാരന് അപ്രാപ്യമായ ഒരു അവസ്ഥയില്‍ എത്തി നില്‍ക്കുമ്പോഴും സര്‍ക്കാരും അധികാര വര്‍ഗ്ഗവും പുലര്‍ത്തുന്ന കുറ്റകരമായ അനാസ്ഥയേയും നിസ്സംഗതയേയും എന്തു വിളിക്കും?
ഈ സ്ഥിതി വിശേഷം സൃഷ്ടിച്ചതില്‍ കേരളം ഭരിച്ച ഒരോ സര്‍ക്കാരും ബാധ്യസ്ഥരാണ്.
പത്രങ്ങളില്‍ നിന്നും മനസ്സിലാകുന്നത് ഒരു വര്‍ഷത്തിനിടയില്‍ ഭക് ഷ്യ് ഉത്പാദന വിലയില്‍ 30% വില വര്‍ദ്ധനവ് ഉണ്ടായി എന്നതാണ്.കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ അരിയുടെ വില 45% വര്‍ദ്ധ്നവു ഉണ്ടായി..പച്ചക്കറി പയറു വര്‍ഗ്ഗങ്ങളുടെ വിലയില്‍ ഉണ്ടായ ക്രമാതീതമായ വര്‍ധനവിനെ കുറിച്ച് കേന്ദ്ര സംസ്ഥാന ഭക്ഷ്യ മന്ത്രിമാര്‍ പഠനം തുടര്‍ന്നു കോണ്ടിരിക്കുന്നതായാണ് വാര്‍ത്ത
കേരളം ഒരു ഉപഭോക്തൃ സംസ്ഥാനം മാത്രമായി മാറുകയാണ്.വിവാദങ്ങളും ജാടയും ദുരഭിമാനവും മാത്രം നമുക്കു സ്വന്തം.അരിക്ക് വേണ്ടി ആന്ധ്രയേയും പഞ്ചാബിനേയും പച്ചക്കറിക്കായി തമിഴ്നാടിനേയും തൊഴില്‍ കിട്ടുവാന്‍ മറ്റ് സംസ്ഥാനങ്ങളേയും വിദേശരാജ്യങ്ങളേയും നമ്മള് ആശ്രയിക്കുന്നു.
“ദൈവത്തിന്റെ നാട്“ ഒരിക്കലും “ദേവലോകം“ അകുന്നില്ല. കൃഷി ചെയ്യാതെ അരിയും പച്ചക്കറിയും ഉണ്ടാകില്ല.ഇവിടെ വരദാനത്തിനായി നന്ദിനി പശുക്കളും കല്പക വൃക്ഷങ്ങളും ഇല്ല. നമ്മുടെ ഊര്‍ജ്ജ സ്രോതസ്സു ഇന്നും മഴയെയും കാലാവസ്ഥയേയും ആശ്രയിക്കുന്ന പഴയ ഹൈഡല്‍ പ്രൊജക്റ്റുകള്‍ തന്നെ .മലയാളിയുടെ അതിരു കടന്ന സമൂഹ്യ പ്രതിബദ്ധത ആണവ തെര്‍മല്‍ പ്രൊജക്റ്റുകളെ നമ്മുടെ സംസ്ഥാനത്തില്‍ നിന്നും തുരത്തിയോടിച്ചു. കുറഞ്ഞ ചിലവില്‍ വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ കാര്‍ഷിക വ്യവസായ ഉത്പാദന സംരംഭങ്ങള്‍ വിജയിച്ചില്ല. ഊര്‍ജ്ജോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഫലപ്രദമായ പ്രവര്‍ത്തങ്ങളും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ വ്യവസായ തൊഴില്‍ മേഖലകളും കേരളത്തില്‍ പരാജയപ്പെട്ടു.
കേരളത്തിനെ സ്വയം പര്യാപ്തമാക്കുവാന്‍ ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയുന്നതില്‍ മാറി മാറി വന്ന എല്ലാ സര്‍ക്കാരുകളും പരാജയപ്പെട്ടു എന്നു തന്നെ പറയാം.ഈ ഉത്തരവാദിത്തത്തില്‍ നിന്നും അകന്നു കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള് പരസ്പരം പഴിചാരുന്ന പരിഹാസ്യമായ അവസ്ഥയും ഉണ്ട്. ഇതു രണ്ടു രൂപക്ക് ബി.പി.എല്‍ വിഭാഗത്തിനു അരി കൊടുത്തു പരിഹരിക്കാവുന്ന ഒരു സമൂഹ്യപ്രശ്നം ആണോ ?
സ്വയം പര്യാപ്തത എന്നതു നേടുന്നതിനായി കാലോചിതവും പുരോഗമനപരവുമായ പദ്ധതികള്‍
ആവിഷ്കരിക്കുവാന്‍ ദീര്‍ഘ വീക്ഷണവും ആത്മാര്‍ത്ഥതയും ഉള്ള നേതാക്കള്‍ നമുക്കില്ല എന്നതു സത്യം തന്നെ. നാടിന്റെ ക്ഷേമത്തിനായ് ഒന്നും പ്രവര്‍ത്തിക്കാതെ സംവാദങ്ങളും വിവാദങ്ങളും മാത്രമായാല്‍ വിദൂര ഭാവിയില്‍ ദൈവത്തിന്റെ നാട്ടില്‍ സധാരണക്കാരന്റെ ജീവിതം അസാദ്ധ്യമാവുകയും ഇവിടെ നിന്നും പലായനം ചെയ്യേണ്ടതായും വരും.
ആറാട്ടുപുഴ വേലായുധ ചേകവർ
2 years ago
20 comments:
ദൈവത്തിന്റെ നാട്“ ഒരിക്കലും “ദേവലോകം“ അകുന്നില്ല.ഇവിടെ വരദാനത്തിനായി നന്ദിനി പശുക്കളും കല്പക വൃക്ഷങ്ങളും ഇല്ല. കാലോചിതവും പുരോഗമനപരവുമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടപ്പിലാക്കുകയാണ് വേണ്ടത്.
ഇലക്ഷൻ കഴിയുമ്പോ വില കൂടുമെന്നു ഉറപ്പായിരുന്നു.
ikkuri mazhayum chathikkumenna thonnane..!!
ജ്വാല..
ഒരു ശ്രീനിവാസന് ടച്ച്.
പാവപ്പെട്ടവന്റെ ആത്മഗതം പോലെ കുറേ പച്ചക്കറിയുടെ വിലകള്‍..
പിന്നെ ചൂട് പിടിച്ച ചര്‍ച്ച..
ദീര്‍ഘവീഷണമില്ലാത്ത നേതാവിനെ കുറിച്ച് വേവലാതി..
വീണ്ടും സാധാരണക്കരിലേക്ക്..
അഭിനന്ദനങ്ങള്‍!!
ദീര്‍ഘ വീക്ഷണവും ആത്മാര്‍ത്ഥതയും ഉള്ള നേതാക്കള്‍ നമുക്കില്ല എന്നതു സത്യം തന്നെ
അങ്ങനെ അവസാന വാക്ക് പറയരുത്
കുമാരന് ,
വായനക്കു നന്ദി
VEERU ,
മഴ ഒരു പ്രതീക്ഷ പോലെയായി
അരുണ്‍ ,
ശ്രീനിവാസന് ജീവിതവും വിലവിവരപട്ടികയുമായുള്ള ബന്ധം അദ്ദേഹത്തിന്റെ സിനിമയില്‍ അവതരിപ്പിക്കാറുണ്ട് അല്ലേ?
എന്നാലും അഭിപ്രായത്തിലെ അരുണ്‍ ടച്ച് രസിപ്പിച്ചു.
പാവപ്പെട്ടവന് ,
അങ്ങനെ ആരെങ്കിലും ഉണ്ടാകട്ടെ.പ്രതീക്ഷിക്കാലോ.
മലയാളികളുടെ അമിത ലാഭമെടുക്കാനുള്ള മനോഭാവത്തിനും ഇതില്‍ പങ്കുണ്ട്. ഗവണ്മെന്റിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പക്ഷെ പ്രധാന പങ്ക് ഗവണ്മെന്റിനു തന്നെ. പൊതുവെ വികസനത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ കേരളത്തിലില്ലെന്ന് സമീപകാല സംഭവങ്ങല്‍ വ്യക്തമാക്കുന്നു. വികസനത്തെ ഗെറ്റ് ഔട്ട് അടിക്കുന്നവരെ ജനം ഗെറ്റ് ഔട്ട് അടിക്കാതിരിക്കില്ല. അതുകൊണ്ടുതന്നെ ഗെറ്റ് ഔട്ട് അടിക്കലാണ് ജനത്തിന് പണി.
Daivathinte swantham nadalle... Nannayirikkunnu. Ashamsakal...!
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പോയിട്ടു് ഒരു പ്രവര്‍ത്തനവും ഇല്ലല്ലോ ഇപ്പോള്‍. ചുമതലപ്പെട്ടവര്ക്കു് അതിനെവിടെ നേരം!
വിലനിലവാരം കൂടിയാലെന്താ, നാണ്യചുരുക്കം വന്നില്ലേ. അഭിമാനിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം. നമ്മുടെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അവരുടെ ജോലി കൃത്യമായി ചെയ്തു തരുന്നുണ്ട്.
കൂടിയ വിലകൾ ഇനി കുറയുകയും ഇല്ലല്ലോ.സാധാരണക്കാരനു ജീവിക്കാൻ ഇന്നാട്ടിൽ ബുദ്ധിമുട്ടായി.നല്ല പോസ്റ്റ് ജ്വാല
അനുരൂപ് ,
ശരിയാണു,നമുക്ക് അദ്ധ്വാനം കുറച്ചു, ലാഭം കൂടുതല്‍ എന്ന ചിന്ത മാത്രം.
അഭിപ്രായം പങ്കുവെച്ചതിനു നന്ദി
Sureshkumar Punjhayil ,
വന്നതിനും വായനക്കും നന്ദി
എഴുത്തുകാരി,
അതാണ് യാഥാര്‍ത്ഥ്യം
അങ്കിള്‍ ,
പണപ്പെരുപ്പമായാലും പണച്ചുരുക്കമായാലും വിലക്കയറ്റം കുറയുന്നില്ല
കാന്താരിക്കുട്ടി ,
വില കൂടുന്നതാണ് നാട്ടില്‍ വേഗം നടക്കുക.കുറയുക പ്രയാസം തന്നെ
വന്നതിനും അഭിപ്രായത്തിനും സന്തോഷം
സര്‍ക്കാര്‍ ജനങ്ങളെ സേവിക്കാനാണെന്ന് ആരാണ് പറഞ്ഞത്....അവര്‍ പോലും പറയുന്നില്ല. ഇതൊക്കെ നമ്മള് ഇങ്ങിനെഉറക്കെ ചിന്തിച്ചതുകൊണ്ട്(മനസ്സില്‍ ഈയൊരു ചിന്തയല്ലെ ഉള്ളു)വല്ല കാര്യമുണ്ടോ എന്നറിയില്ല. എന്തായാലും ചിന്തിക്കാം.......അത്ര്യൊക്കെയേ ഉള്ളു.
വോട്ടു ചെയ്യുക എന്ന കൃത്യം കഴിഞ്ഞാല്‍ പിന്നെ ഒരു ‘സാധാരണപൌരനെ’ ആര്‍ക്കു വേണം? അടുത്ത 5 വര്‍ഷം കഴിഞ്ഞുമതി ഇനി അവനെ .
ദൈവത്തിന്റെ നാട്“ ഒരിക്കലും “ദേവലോകം“ അകുന്നില്ല.ഇവിടെ വരദാനത്തിനായി നന്ദിനി പശുക്കളും കല്പക വൃക്ഷങ്ങളും ഇല്ല...
ഇതു എല്ലാവരുടെയും ആതമഗതം തന്നെ... കാലികം ഈ എഴുത്ത്
അഭിനന്ദനങ്ങള്‍
Prayan ,
ശരിയാണ്.എന്നാലും ചിന്തിക്കുന്നു.ചിന്തിച്ചുപോകുന്നു
ഗീത് ,
അതായിരിക്കാം വോട്ട് ചെയ്യാത്തവരുടെ എണ്ണം കൂടിവരുന്നത്.ഇലക്ഷന് എന്ന പ്രക്രിയയില്‍ വിശ്വാസം ഇല്ലാതാകുന്നു.
വരവൂരാൻ ,
അതെ ആത്മഗതം സംസ്കൃത നാടകം പൊലെ ഉറക്കെ പറയാന്‍ മാത്രം നനുക്കു കഴിയൂ..:)
സ്വയം പര്യാപ്തത എന്നതു നേടുന്നതിനായി കാലോചിതവും പുരോഗമനപരവുമായ പദ്ധതികള്‍
ആവിഷ്കരിക്കുവാന്‍ ദീര്‍ഘ വീക്ഷണവും ആത്മാര്‍ത്ഥതയും ഉള്ള നേതാക്കള്‍ നമുക്കില്ല എന്നതു സത്യം തന്നെ===============നൂറ് ശതമാനം ശരി
കാലിക പ്രസക്തമായ എഴുത്ത്...
കേരളം “ദൈവത്തിന്റെ സ്വന്തം നാട്”
ഒരു സ്റ്റൈലില്‍ പറയാമെന്നല്ലാതെ...
ഒരിക്കലും “ദേവലോകം“ അകുന്നില്ല.ഇവിടെ വരദാനത്തിനായി നന്ദിനി പശുക്കളും കല്പക വൃക്ഷങ്ങളും ഇല്ല. കാലോചിതവും പുരോഗമനപരവുമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടപ്പിലാക്കുകയാണ് വേണ്ടത്.
തികച്ചും ശരി...
ഗൗരിനാഥന്‍,
ശ്രീഇടമൺ,
ശ്രീ,
ഈ വഴി വന്നതിന് സന്തോഷം
"കേരളത്തിനെ സ്വയം പര്യാപ്തമാക്കുവാന്‍ ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയുന്നതില്‍ മാറി മാറി വന്ന എല്ലാ സര്‍ക്കാരുകളും പരാജയപ്പെട്ടു എന്നു തന്നെ പറയാം.ഈ ഉത്തരവാദിത്തത്തില്‍ നിന്നും അകന്നു കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള് പരസ്പരം പഴിചാരുന്ന പരിഹാസ്യമായ അവസ്ഥയും ഉണ്ട്. ഇതു രണ്ടു രൂപക്ക് ബി.പി.എല്‍ വിഭാഗത്തിനു അരി കൊടുത്തു പരിഹരിക്കാവുന്ന ഒരു സമൂഹ്യപ്രശ്നം ആണോ ?"
വളരെ നല്ല ചോദ്യം. ഉത്തരം ആരു പറയേണ്ടൂ......
Post a Comment