ജൂണ്‍ ഒന്നിനു രാവിലെ ഒമ്പത് മണിക്ക് സാഹിത്യ അക്കാദമിയില്‍ നീര്‍മാതളത്തിന്റെ കൂട്ടുകാരിയുടെ നിര്‍ജ്ജീവ ശരീരം ഒരു നോക്കു കാണുവാന്‍ കാത്തുനിന്നു.വിരലില്‍ എണ്ണാവുന്ന സ്ത്രീകള്‍ മാത്രം.വല്ലാത്ത നിരാശ തോന്നി.ഓഫീസില്‍ തിരക്കുള്ള സമയം.എന്നാലും എന്റെ പ്രിയപ്പെട്ട കഥാകാരിയെ ഒന്നു കാണുവാന്‍ തന്നെ തീരുമാനിച്ചു. മാധവിക്കുട്ടി എന്റെ ഹൃദയത്തിന്റെ അടുത്തു നിന്നു മന്ത്രിക്കുന്നു എന്ന തോന്നല്‍...വളരെ അടുപ്പമുള്ള ഒരാളുടെ വിയോഗം അല്ലെങ്കില്‍ അഭാവം സൃഷ്ടിക്കുന്ന ഒരു അരക്ഷിതാവസ്ഥ മനസ്സില്‍.ഒരു മണിക്കൂര്‍ കഴിഞ്ഞു.എന്നിട്ടും വാഹനം എത്തിയില്ല.അപ്പോഴേക്കും വന്‍ ജനാവലിയാല്‍ അക്കാഡമിയുടെ പരിസരം നിറഞു.പത്തുമണി കഴിഞ്ഞപ്പോള്‍ മൃതദേഹം വഹിച്ചു വാഹനം എത്തി.വാഹനത്തില്‍ നിന്നു മുറിയിലേക്കു ശീതീകരിച്ച ശവമഞ്ചത്തില്‍ എന്റെ പ്രിയപ്പെട്ട കഥാകാരിയെ കൊണ്ടുവന്നു.രാഷ്ട്രീയക്കാരും സാഹിത്യനായകന്മാരും കടന്നുപോയതിനു ശേഷം ഞങ്ങള്‍ക്കു കാണുവാന്‍ അവസരം വന്നു. താലത്തില്‍ നിന്നും ഒരു കൈകുടന്ന ചുവന്ന അരളിപ്പൂക്കള്‍ എടുത്തു .ശവമഞ്ചത്തില്‍ അര്‍പ്പിച്ചു. ആ മുഖത്തേക്കു ഒന്നു നോക്കി. സ്വപ്നങ്ങളുടെ ,പ്രണയത്തിന്റെ ,ഉന്മാദത്തിന്റെ,നിഷ്കളങ്കതയുടെ രാജകുമാരി ശീതീകരിച്ച ശവമഞ്ചത്തില്‍ ഉറങ്ങുകയാണ്. എന്റെ മനസ്സില്‍ മാധവിക്കുട്ടിയുടെ ചേതോഹരമായ വാക്കുകള്‍.ഇനി... ഇങ്ങനെ പറയുവാന്‍ മലയാളത്തില്‍ ഒരു സ്ത്രീ ഇല്ലെന്ന സത്യം .
“എനിക്കു വീണ്ടുമൊരു ജന്മം കിട്ടുമെങ്കില്‍ ഞാന്‍ എല്ലാ രാത്രിയും നക്ഷത്രങ്ങള്‍ക്കിടയില്‍ കിടന്നു മാത്രം ഉറങ്ങും.എന്റെ ഭാഷക്കു മനുഷ്യഭാഷയോടു യാതൊരു സാദൃശ്യവും ഉണ്ടാകില്ല.ഞാന്‍ സുഗന്ധവാഹിയായ പൂക്കളുടെ ദളങ്ങളും മാവിന്റെ തളിരും വിരിച്ചു ആ ശയ്യയില്‍ കിടക്കും....“
അതെ .യാഥാര്‍ത്ഥ്യത്തിന്റേയും ഭാവനയുടേയും അതിരുകള്‍ വേര്‍പിരിക്കാനാവാത്ത ആ ചിന്തകളുടെ ലോകത്തു അവര്‍ സുന്ദരിയായ ഒരു രാജ്ഞിയെ പോലെ ......ആദരാഞ്ജലികള്‍
ആറാട്ടുപുഴ വേലായുധ ചേകവർ
2 years ago
16 comments:
മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയുടെ പാവനസ്മരണയ്ക്കു മുന്‍പില്‍ എന്റെ ആദരാഞ്ജലികള്‍..
ഈ നീര്‍മാതളപ്പൂക്കള്‍ വാടാതിരിക്കാന്‍ നമുക്ക് ഇടക്കിടക്ക് നനച്ചുകൊണ്ടേയിരിക്കാം.....
അതെ ഇനി ഒരു മാധവികുട്ടിയില്ല.. ഒരിക്കല്‍ മാത്രം വിടരുന്ന ഒരു പനിനീര്‍ പൂവായിരുന്നു അവര്‍
മലയാളത്തിന്റെ പ്രിയ കഥാകാരിക്ക് ആദരാഞ്ജലികള്‍
കാത്തുനിന്ന ഒരുപാട് പേര്‍ക്കു് കാണാന്‍ സാധിച്ചില്ലെന്നു പത്രത്തില്‍ കണ്ടു.
ആദരാഞ്ജലികള്‍
മലയാള സാഹിത്യത്തില്‍ മാധവികുട്ടിയുടെ സിംഹാസനം ഒഴിഞ്ഞുതന്നെയിരിക്കും.
ഇവിടെ വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
മലയാളത്തിന്റെ പ്രിയ കഥാകാരിക്ക് ആദരാഞ്ജലികള്‍
മലയാളത്തിന്റെ പ്രിയ കഥാകാരിക്ക് ആദരാഞ്ജലികള്‍
ആദരാഞ്ജലികള്‍..
thanks ...thangal paranjathu shariyaanu...chemmanam chakkoye aaraadhichirunna oru baalyamaanu entethu.....
ആദരാഞ്ജലികള്‍...
വെള്ളായണി വിജയന്‍
ആദരാഞ്ജലികള്‍..
ഓർമ്മപ്പെടുത്തലിനു നന്ദി.
ഈ അനുസ്മരണകുറിപ്പ് വായിച്ച എന്റെ സുഹൃത്തുക്കള്‍ക്ക് ഒരുപാടു നന്ദി
ജ്വാല : അവസ്സാനമായി കാണാനെങ്കിലും കഴിഞ്ഞല്ലോ ....
Post a Comment