എന്നും ഇതു വഴി ഓഫീസിലേക്ക് ബസ് യാത്ര ചെയ്യുന്നതാണെങ്കിലും വഴിയിലെ കാഴ്ചകള്‍ കണ്ടു യാത്രചെയുമ്പോള്‍ മടുപ്പ് തോന്നാറില്ല. പലയിടത്തും റോഡ് നിര്‍മ്മാണം ,ടാറിടല്‍ ,ഡ്രെയ്നേജ് എല്ലാം പുരോഗമിക്കുന്നു.നമ്മുടെ നാട് വികസിക്കുകയാണ്.ഒരു പത്തു വര്‍ഷം മുന്‍പു ഉണ്ടായിരുന്ന റോഡുകളുടെ അവസ്ഥയല്ല ഇപ്പോള്‍. രാജപാതകളും ഹൈവേകളും നാടിന്റെ സിരകളാണെന്ന് ഭരണാധികാരികള്‍ മനസ്സിലാക്കി കഴിഞ്ഞു. രണ്ടുവരി പാതകള്‍
നാലുവരിയും ആറുവരിയും ആയി മാറുവാന്‍ തയ്യാറാകുന്നു.സബ് വേ,ഫ്ലൈ ഓവര്‍ എല്ലാം
നിര്‍മ്മിച്ച് യാത്ര കൂടുതല്‍ സുഗമമാക്കുന്നു. വളരെ ആശാവഹമായ മാറ്റങ്ങളാണു ഇതെല്ലാം.
എന്റെ അടുത്ത സീറ്റില്‍ ഒരു അമ്മയും അച്ഛനും കുട്ടികളും. കുട്ടികള്‍ ബിസ്കറ്റ് പഴം തുടങ്ങി എന്തോ കഴിക്കുന്നു കുറച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ ആ കവറുകളും മിനറല്‍ വാട്ടര്‍
വാങ്ങിയ ഒഴിഞ്ഞ കുപ്പിയും എല്ലാം ബസിന്റെ ജനലിലൂടെ നിരത്തിലേക്കു എറിഞ്ഞു.
മലയാളിയുടെ സാമൂഹ്യ ശുചിത്വബോധത്തിന്റെ ഒരു ദൃശ്യം മാത്രമാണിത്.
കോര്‍പറേഷന്‍ അധികൃതര്‍ നിയോഗിച്ചവര്‍ നഗരം രാവിലെ ശുചിയാക്കുമെങ്കിലും നഗരവും നിരത്തും ശുചിയോടെ പരിപാലിക്കുക നാട്ടുകാരുടെ കൂടി ബാധ്യതയായി ആരും
കരുതുന്നീല്ല.ഭക്ഷണപ്പൊതി,പഴത്തൊലി തുടങ്ങി എന്തു മാലിന്യവും നിരത്തില്‍ നിക്ഷേപിക്കുവാന്‍ പലര്‍ക്കും മടിയില്ല.
എന്റെ ബസ് ഒരു പാലത്തിനു സമീപം എത്തി.താഴെ സാമാന്യം വെള്ളം ഒഴുകീയിരുന്ന
ഒരു തോട്.എന്നാല്‍ ഇപ്പോള്‍ അതിന്റെ ഇരു കരയിലും നീരൊഴുക്കിനെ തടസ്സപ്പെടുത്തി നിറയെ മാലിന്യകെട്ടുകള്‍ നിഷേപിച്ചിട്ടുണ്ട്.ഇനി ഒഴുക്കു നഷ്ടപ്പെട്ട് വെള്ളം കൊതുകിനും മറ്റു രോഗകാരികള്‍ക്കും താവളമാകുന്നു.
ഗാര്‍ഹികമാലിന്യങ്ങള്‍ കവറിലാക്കി വഴിയരികിലും നീര്ച്ചാലുകളിലും എറിഞ്ഞു സമാധാനമായി പോകുന്ന ധാരാളം മനുഷ്യര്‍ നമ്മുടെ നാട്ടിലുണ്ട്. തുറസ്സായ സ്ഥലങ്ങളെല്ലാം
താമസസ്ഥലമായി മാറ്റിയ മലയാളിക്ക് സ്വന്തം മാലിന്യങ്ങള്‍ മറ്റുള്ളവര്‍ക്കു ഹാനികരമാകാത്തരീതിയില്‍ പുറംതള്ളണമെന്ന അവബോധം ഇന്നും ഉണ്ടായിട്ടില്ല.
വെറുതെ പുറത്തേക്കു നൊക്കിയിരുന്നു….അപ്പോഴാണ് മറ്റൊരു അരോചകമായ കാഴ്ച.
നമ്മുടെ ചില പുരുഷപ്രജകള്‍ നിരത്തുകളുടെ ഓരത്തു മൂത്രവിസ്ര്ജ്ജനം നടത്തുന്നു.ഇതവരുടെ അവകാശം പോലെ….. .അടുത്തു കൂടി കുറച്ചു വിദ്യാര്‍ത്ഥികള്‍ ഈ കാഴ്ചകളെല്ലാം അവഗണിച്ചു നടന്നു പോകുന്നു. ഇതൊരു പതിവു കാഴ്ചയാകുമ്പോള്‍..
നമുക്ക് അതൊരു പ്രശ്നമല്ലാതാകുന്നു.അതു മാത്രമോ? പൊതുനിരത്തില്‍ തുപ്പുവാനും മൂക്കുചീറ്റുവാനും പുരുഷന്മാര്‍ക്കു യാതൊരു മടിയുമില്ല.ഇക്കാര്യത്തില്‍ സ്ത്രീകള്‍ കുറച്ചുകൂടി അന്തസ്സു കാണിക്കുന്നു.
അപ്പോഴാണ് ഒരു സംഭവം ഓര്‍ത്തത്.കലാമണ്ഡലത്തിളെക്കുള്ള ബസ് കാത്ത് ഒരു സായ്പും മദാമയും ബസ്സ്റ്റാന്‍ഡില്‍ നില്‍ക്കുന്നു.അവര്‍ അടുത്ത ഷോപ്പില്‍ നിന്നും കുറച്ച് ഓറഞ്ചും വെള്ളവും വാങ്ങികഴിച്ചതിനു ശേഷം തൊലിയും കുപ്പിയും കളയുവാനായി അടുത്ത് നിന്ന ആളിനോട് “where is the dust bin ?”അടുത്തുനിന്ന നാട്ടുകാരന്‍ മാത്രമല്ല മറ്റുള്ളവര്‍ക്കും അതിനു
ഉത്തരമില്ലായിരുന്നു.
അതെ മലയാളിയുടെ സാമൂഹ്യശുചിത്വബോധം ഇനിയും മെച്ചപ്പെടേണ്ടതാണ്.
ദൈവത്തിന്റെ സ്വന്തം നാടിനു ശുചിയായ് കിടക്കുന്ന തെരുവുകളും നിരത്തുകളും ആവശ്യമാണ്. നാട്ടുകാരുടെ സഹകരണമില്ലാതെ ഇത്തരം ശുചിത്ത്വം നിലനിര്‍ത്തുക സാധ്യമല്ല .
പല വിദേശരാജ്യങ്ങളിലെയും നിരത്തുകള് മലയാളിയെ ആകര്‍ഷിക്കാറുണ്ട്.നഗരാസൂത്രണമെന്നതില്‍ നിര്‍മ്മാണം മാത്രമല്ല ശുചിത്വപരിപാലനവും ഉള്‍പ്പെടുത്തേണ്ടതാണ്.
ആവശ്യത്തിനു കംഫര്‍ട്ട് സ്റ്റേഷനുകള്‍ ഉണ്ടാക്കുകയും ധാരാളം വേസ്റ്റ് ബിന്‍ നിരത്തുകളിലും
ബസ് സ്റ്റാന്‍ഡിലും സ്ഥാപിക്കേണ്ടതാണ്.പിന്നെ വഴിയരുകില്‍ മൂത്രവിസര്‍ജ്ജനം, തുപ്പല്‍, മാലിന്യ നിക്ഷേപം തുടങ്ങീ വൃത്തികേടുകള്‍ ചെയ്യുന്നവരെ നിരീക്ഷിക്കുവാനും പിടികൂടുവാനും പോലിസ് പ്രത്യേകം ആളുകളെ നിയോഗിക്കണം. എന്നാല്‍ മാത്രമേ നാടും
നിരത്തും വൃത്തിയായി പരിരക്ഷിക്കാനാകൂ
എനിക്കു ഇറങ്ങുവാനുള്ള സ്റ്റോപ് എത്തി . ഇനി ഓഫീസിലേക്ക്.
ആറാട്ടുപുഴ വേലായുധ ചേകവർ
2 years ago
35 comments:
ഗാര്‍ഹികമാലിന്യങ്ങള്‍ കവറിലാക്കി വഴിയരികിലും നീര്ച്ചാലുകളിലും എറിഞ്ഞു സമാധാനമായി പോകുന്ന ധാരാളം മനുഷ്യര്‍ നമ്മുടെ നാട്ടിലുണ്ട്. തുറസ്സായ സ്ഥലങ്ങളെല്ലാം
താമസസ്ഥലമായി മാറ്റിയ മലയാളിക്ക് സ്വന്തം മാലിന്യങ്ങള്‍ മറ്റുള്ളവര്‍ക്കു ഹാനികരമാകാത്തരീതിയില്‍ പുറംതള്ളണമെന്ന അവബോധം ഇന്നും ഉണ്ടായിട്ടില്ല.
good malayali, malayalik best wishes
കൊള്ളാം
ഒരു യാത്രയിലൂടെ ശുചിത്വവും ശ്രദ്ധയും പോലുള്ള കുറെ സാമുഹിക പ്രശ്നത്തിലേക്ക് വായനക്കാരെ കൊണ്ട് പോകുന്ന ഒരു പോസ്റ്റ്.
എല്ലാവരും ഇത് വായിക്കാന്‍ ഇട വരട്ടെ
വഴിയോരക്കാഴ്ചകള്‍ കൊള്ളാം. ഇങ്ങനെയുള്ള കാര്യങ്ങളില്‍ നമ്മള്‍ കുറേക്കൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരിയ്ക്കുന്നു. ഞാനൊരാള്‍ നന്നായിട്ട് എന്തു കാര്യമെന്ന ഭാവമാണ് എല്ലാവര്‍ക്കും.
വളരെ നല്ല പോസ്റ്റ്. വൃത്തിഹീനത കേരളത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു.
കേരളീയരുടെ മനോഭാവത്തില്‍ സമൂലമായ പരിവര്‍ത്തനം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഗവണ്മെന്റ് ശരിയായി നികുതി പിരിക്കണം, അതു രാജ്യത്തിന്റെ സമഗ്രമായ വികസനത്തിനും ക്ഷേമത്തിനും വേണ്ടി വിനിയോഗിക്കുകയും വേണം.
വൃത്തിയുള്ള ടൊയ്‌ലെറ്റുകള്‍ രാജ്യത്തുടനീളം പൊതുസ്ഥലങ്ങളില്‍ നിര്‍മ്മിക്കുകയും മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുകയും വേണം. മാലിന്യങ്ങള്‍ കൃത്യമായി എടുത്തുകൊണ്ടു പോയി സംസ്കരിക്കാനുള്ള സംവിധാനങ്ങളും ഉണ്ടാക്കണം.
അതുവരെ കേരളം സംസ്കാരമുള്ളവരുടെ നാടു എന്നു പറയാന്‍ കഴിയില്ല.
നമ്മള്‍ എല്ലാ സ്ഥലങ്ങളിലും അരുതെന്ന പരസ്യപലക പതിക്കുന്നതില്‍ ശ്രദ്ധിക്കാറുണ്ട്. പക്ഷെ അതൊക്കെ പാലിക്ക പെടുന്നുണ്ടോ ? എന്ന് നോക്കാറില്ല. ഇവിടെ മുത്രം ഒഴിക്കരുത് ,ഇവിടെ തുപ്പരുത് ,ഇവിടെ മാലിന്യങ്ങള്‍ ഇടരുത്, അങ്ങനെ നീളുന്നു പരസ്യങ്ങള്‍. പക്ഷെ ഇതൊന്നു നമ്മുടെ സദാചാര ബോധത്തെ ബാധിക്കില്ല .
വളരെ അര്‍ത്ഥവത്തായ ഒരു പോസ്റ്റ് അഭിനന്ദനങ്ങള്‍
സ്വന്തം വീട്ടിലെ വേസ്റ്റ് പ്ലാസ്റ്റിക് ബാഗില്‍ ആക്കി പൊതുനിരത്തില്‍ ഉപേക്ഷിക്കുന്ന ആള്‍ക്കാരാണല്ലോ നമ്മല്‍.....
നേരയാവില്ല
ഈ പോസ്റെങ്കിലും കുറച്ചുപേരുടെ കണ്ണ് തുറന്നിരുന്നു എങ്കില്‍....................
ആരോടാണ് ജ്വാല പറയുന്നത്....നമ്മുടെ വീട് അടിച്ച് തൂത്ത് അടുത്തവന്റെ വളപ്പിലിടുന്നവരാണ് അധികവും.വെയിസ്റ്റ് പുറത്തിടുന്നതിന് ഫൈനടിക്കുന്ന നിയമം വന്നാല്‍ ആദ്യം സമരം ചെയ്യുക മലയാളിയായിരിക്കും....ഹെല്‍മെറ്റ് സമരം കണ്ടതാണല്ലൊ.
ജ്വാല,
പുറത്തേക്ക് നോക്കിയിരിക്കുമ്പോള്‍ ഇങ്ങനെയുള്ള കാഴ്ച്ചകള്‍ കണ്ണില്‍ പെടണമെങ്കില്‍ നല്ല കാഴ്ച്ച വേണം. ഇവിടെ ഒരു പത്തു കമന്റു വരികയും ആ കമന്റുന്നവരെല്ലാം ഇതില്‍ ശ്രദ്ധ ചെലുത്തുകയും മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്താല്‍ തന്നെ എത്ര വലിയ ധര്‍മ്മമാണിതു നിര്‍വ്വഹിക്കുന്നത്.. ഇതൊക്കെ പ്രയോഗത്തില്‍ വരുത്താനുള്ള ബോധത്തിനാണു മലയാളിക്കു കുറവ്. അത് നമ്മില്‍ നിന്ന് സമൂഹത്തിലേക്ക് പടരട്ടെ, ആശംസകള്‍
-ശിഹാബ് മൊഗ്രാല്‍-
ഇത് മലയാളികളുടെ മാത്രം ‘സവിശേഷത’ അല്ല. മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും തുപ്പുന്നതും വഴിയില്‍ മലമൂത്രവിസര്‍ജ്ജനം മടിയില്ലാതെ ചെയ്യുന്നതും ഇന്ത്യയിലെവിടെയും കാണാം. ഒരു multiplex-ന്റെ ഇടനാഴിയില്‍ ‘Do not spit' എന്ന് എഴുതാന്‍ കാരണം അതില്ലെങ്കില്‍ ആള്‍ക്കാര്‍ അവിടെയും തുപ്പും എന്നല്ലേ. മഴക്കാലത്ത് വഴികളില്‍ വെള്ളക്കെട്ടുണ്ടാവുമ്പോള്‍ പൊതുജനം കോര്‍പ്പറേഷനെ കുറ്റം പറയും. ഓടകളിലെല്ലാം പ്ലാസ്റ്റിക്കും മറ്റും കുത്തിനിറയ്ക്കുന്നതും പൊതുജനം. ഈയിടെ, ഒരു പക്ഷിസങ്കേതത്തില്‍ പോയി. പക്ഷികളെ കാണാതെ, കുപ്പ പെറുക്കിക്കൂട്ടി.
:-(
'ജ്വാല'-യില്‍ ഞാന്‍ നവാഗതനാണ്.
മാലിന്യം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ മലയാളിയുടെ ഉദാസീനതയെക്കുറിച്ചുള്ള പോസ്റ്റ് വളരെ ശ്രദ്ധേയമായി തോന്നി. 'ബ്രീഫ്’ ആയ ഒരു ബസ്സ് യാതയില്‍പോലും ദൃക്സാക്ഷിയാകേണ്ടിവരുന്ന അരോചകസത്യങ്ങള്‍.....
"ഒരു സമൂഹത്തിന്റെ സാംസ്കാരിക ഔന്നത്യം അവരുടെ വിഴുപ്പുകള്‍ അവര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതില്‍ നിന്ന് മനസ്സിലാക്കാം" എന്ന് വിവരമുള്ള ആരോ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. അതിന്റെ വെളിച്ചത്തില്‍ ചിന്തിക്കുമ്പോള്‍ മലയാളിസമൂഹത്തിന്റെ മുഖം കുനിഞ്ഞുപോകേണ്ടനാണ്.
ദിവസത്തിലൊരിക്കല്‍ കുളിക്കുകയും വ്യക്തിശുചിത്വത്തില്‍ നിഷ്കര്‍ഷ പുലര്‍ത്തുകയും ചെയ്യുന്ന മലയാളി പരിസരശുചിത്വത്തിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കുന്നത് വിരോധാഭാസം തന്നെയാണ്. പെരുകിവരുന്ന വിഴുപ്പിന്റെ അളവിനൊപ്പം മലയാളിയുടെ 'മാലിന്യസംസ്ക്കണസംസ്ക്കാരം' വളരുന്നില്ല...!!
വളരെ പ്രസക്തമായ വിഷയം ഔചിത്യപൂര്‍ണ്ണമായി അവതരിപ്പിച്ചിരിക്കുന്നു.
സന്തോഷം.
സാമൂഹിക പ്രസക്തിയുള്ള പോസ്റ്റ്.
vichaarichaal vrithiyaakaavunnatheyullu namukku
We malayaalees are the people with the least civic sense in the whole world.Let us try to change---- no, not the society or the system... let us try to change ourselves.
പാശ്ചാത്യ സമൂഹത്തില്‍ നിന്നും നാം പഠിക്കേണ്ട പ്രധാനപെട്ട കാര്യങ്ങളാണ്.. ശുചിത്വവും .. സാമൂഹിക അവബോധവും. നയിക്കുന്നവര്‍ നന്നായത് കൊണ്ടും പാലിക്കേണ്ട നിയമങ്ങള്‍ എഴുതി വെച്ചത് കൊണ്ടും മാത്രം ഒരു നാട് നന്നാവില്ല.. നയിക്കപെടെണ്ടാവര്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ അറിഞ്ഞു മനസ്സിലാക്കി ചെയ്യണം.. പോസ്റ്റിനു അഭിനന്ദനങള്‍
സാമൂഹിക പ്രതിബദ്ധതയുള്ള പോസ്റ്റ്..
നന്നായിട്ടുണ്ട്..........*
ഷിഹാബ്,
അരുണ്‍,
ശ്രീ,
ആവനാഴി,
പാവപ്പെട്ടവന്‍,
ramaniga ,
Shihab Mogral ,
Bindhu Unny ,
പ്രയാണ്‍
പള്ളിക്കരയില്‍,
കുമാരന്‍,
the man to walk with,
രഘുനാഥ്,
പാവത്താൻ ,
കണ്ണനുണ്ണി ,
ശ്രീഇടമൺ
നമ്മുടെ സമൂഹത്തിന്റെ തിരുത്തപ്പെടേണ്ട ഒരു സ്വഭാവമാണു സാമൂഹ്യശുചിത്വം ഇല്ലായ്മ.ഇതിനെ കുറിച്ചു അഭിപ്രായങ്ങള്‍ പങ്കുവെച്ച എന്റെ സുഹൃത്തുക്കള്‍ക്കു ഒരുപാടു നന്ദി
Athmagathangalalla.. Urakke parayendavathanne... Ashamsakal...!!!
കാണുമ്പോള്‍ രോഷം തോന്നാറുണ്ട്. പക്ഷേ നമ്മളേപ്പോലുള്ളവര്‍ തന്നെയല്ലേ ആ ചെയ്യുന്നതും.
puthiyathonnumille
Sureshkumar Punjhayil ,
ഈ അഭിപ്രായത്തിനു സന്തോഷം
Typist | എഴുത്തുകാരി
അതെ എഴുത്തുകാരി.നമ്മള്‍കൂടി ഉള്‍പ്പെട്ട സമൂഹം എല്ലാം സഹിക്കും
മാനവന്‍ ,
ശ്രമിക്കാം.അഭിപ്രായത്തിനു സന്തോഷം
വളരെ നല്ല മോളെ ...ബോധവല്‍ക്കരണ പോസ്റ്റു തന്നെ .ഇങ്ങിനെയുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കട്ടെ ...നന്മകള്‍നേരുന്നു ..
“കലാമണ്ഡലത്തിളെക്കുള്ള ബസ് കാത്ത് ഒരു സായ്പും മദാമയും ബസ്സ്റ്റാന്‍ഡില്‍ നില്‍ക്കുന്നു.അവര്‍ അടുത്ത ഷോപ്പില്‍ നിന്നും കുറച്ച് ഓറഞ്ചും വെള്ളവും വാങ്ങികഴിച്ചതിനു ശേഷം തൊലിയും കുപ്പിയും കളയുവാനായി അടുത്ത് നിന്ന ആളിനോട് “where is the dust bin ?”അടുത്തുനിന്ന നാട്ടുകാരന്‍ മാത്രമല്ല മറ്റുള്ളവര്‍ക്കും അതിനു
ഉത്തരമില്ലായിരുന്നു.“
അതാണ് വലിയൊരു പ്രശ്നം. ആദ്യം കച്ചറപ്പെട്ടികള്‍ സ്ഥാപിക്കപ്പെടണം ഓരോ അര കിലോമീറ്റര്‍ ദൂരത്തെങ്കിലും. എന്നിട്ട് അതില്‍ കച്ചറ ഇടാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണം. അല്ലെങ്കില്‍ ജനങ്ങള്‍ വിദേശികള്‍ ചെയ്യുന്നത് കണ്ടായാലും മനസ്സിലാക്കിക്കോളും. എന്നിട്ട് ഈ കച്ചറയൊക്കെ പഞ്ചായത്തും മുനിസിപ്പാലിറ്റിയുമൊക്കെ വേണ്ടവിധം നിര്‍മ്മാര്‍ജ്ജനം ചെയ്യണം. പ്ലാസ്റ്റിക്ക് ഉപയോഗം പരമാവധി കുറയ്ക്കാനും അഹ്വാനം ചെയ്യണം. കാലക്രമത്തില്‍ റീസൈക്കിള്‍ ചെയ്യാനുള്ള സാധനങ്ങളിടാനും, അല്ലാതുള്ള കച്ചറ ഇടാനും വെവ്വേറെ കച്ചറപ്പെട്ടികള്‍ നിലവില്‍ വരണം.
ഗാര്‍ഹികമാലിന്യങ്ങള്‍ വഴിയരുകില്‍ നമ്മള്‍ കളയുന്നു. ഒരു ദാരിദ്യരാജ്യത്ത് മലവിസര്‍ജ്ജനം ചെയ്തതിനുശേഷം അത് പ്ലാസ്റ്റിക്കിലാക്കി ആകാശത്തേക്ക് വലിച്ചെറിയപ്പെടുന്നുണ്ട്. നോക്കി നടന്നില്ലെങ്കില്‍ അത് തലയില്‍ വന്ന് വീഴും.
എത്രയും പെട്ടെന്ന് നമ്മുടെ വേസ്റ്റ് ഡിസ്‌പോസലിന് നല്ലൊരു പരിഹാരം കണ്ടില്ലെങ്കില്‍ മുകളില്‍പ്പറഞ്ഞതുപോലെ ഒരു അവസ്ഥാ വിശേഷത്തിലേക്ക് നാം നീങ്ങിയെന്ന് വരും.
നല്ല പോസ്റ്റ് എന്ന് പറയാന്‍ മറന്നു :)
വളരെ നന്നായിട്ടുണ്ട് അഭിനന്ദനങള്‍
വിജയലക്ഷ്മിചേച്ചി..നന്ദി
നിരക്ഷരന്‍ പല വിദേശരാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുള്ള വ്യക്തിയായതിനാല്‍ ഈ സാമൂഹ്യപ്രശ്നം പ്രത്യേകം ശ്രദ്ധിച്ചിരിക്കും.വിശദമായ അഭിപ്രായത്തിന് പ്രത്യേക നന്ദി
എം.സങ് ,
വായിച്ചതിന് സന്തോഷം
kollam istappettu
വേണ്ടാതാണെന്ന് എന്നും തോന്നാറുണ്ട്... നല്ല പോസ്റ്റ്
മാനവന്‍ ,
വരവൂരാൻ
നന്ദി സന്തോഷം
മാനവന്‍ ,
വരവൂരാൻ
പല വിദേശരാജ്യങ്ങളിലും waste disposal നടത്തുവാന്‍ വഴിയരുകില്‍ രണ്ടോ മൂന്നോ dust bin സ്ഥാപിക്കുന്നു.അതില്‍ recyle ചെയുന്ന തരം,recycle ചെയുവാന്‍ സധിക്കാത്തതു തുടങ്ങിയ labels ഉണ്ടാകുമത്രെ.വളരെ effective ആയി waste disposal സാധിക്കുന്നു.
അഭിപ്രായം പങ്കുവെച്ച എല്ലാവര്‍ക്കും നന്ദി
വളരെ നല്ല പോസ്റ്റ് ആണ് ഇത് . വളരെ നന്നായി കാര്യങ്ങള്‍ അവതരിപ്പിച്ചു . ഭാവുകങ്ങള്‍ !!!
കൂടാതെ ... ഒരു ക്ക്ഷണ പത്രം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു
താങ്കളെ യും താങ്കളുടെ എല്ലാ സുഹൃത്തുക്കളേയും ഞാന്‍ ... ഞങ്ങളുടെ സൌഹൃദ കൂട്ടാഴ്മയായ പാവം മലയാളികള്‍ എന്ന വെബ് സൈറ്റിലേക്കു ക്ഷണിക്കുന്നു .
നിങ്ങളെയും കാത്ത് നിരവധി നല്ല സുഹൃത്തുക്കള്‍ അവിടെ ഉണ്ട് .നിങ്ങളുടെ സൃഷ്ട്ടികള്‍ അവിടെയുള്ള ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം ... ഓണ്‍ ലൈനില്‍ ഉള്ള സുഹൃത്തുക്കളുമായി നിങ്ങള്‍ക്ക് നേരിട്ട് ചാറ്റ് ചെയ്യാം ...അങ്ങനെ നിരവധി സൌകര്യങ്ങള്‍ അവിടെ ഉണ്ട് .
താങ്കളുടെ സുഹൃത്തുക്കളെയും ഇന്‍ വൈറ്റ് ചെയ്യുക ... അങ്ങനെ നമുക്ക് ഈ കൂട്ടാഴ്മയെ വിജയത്തിലെത്തിക്കാം ...
ലിങ്ക് ഇതാണ് . www.pavammalayalikal.ning.com
മടിക്കാതെ എല്ലാ സുഹൃത്തുക്കളും ഈ സൌഹൃദ കൂട്ടാഴ്മയില്‍ പങ്കു ചേരുക. ഈ സംരംഭം വിജയിപ്പിക്കുക .
സ്നേഹത്തോടെ ;സിജാര്‍ വടകര (പാവം മലയാളികള്‍ അട്മിനിസ്ട്രെട്ടര്‍ മെമ്പര്‍ )
June 19, 2009
വളരെ നല്ല ചിന്തകള്‍. എല്ലാവരും പ്രാവര്‍ത്തികമാക്കേണ്ടകാര്യങ്ങള്‍. പക്ഷേ .. ! ഇതേ മലയാളീകള്‍ ഒരു വിദേശരാജ്യത്തെത്തുമ്പോള്‍ ഇതൊക്കെ സ്വയം പാലിക്കുന്നു.
ഇതിനേക്കാള്‍ തമാശയായി തോന്നിയ ഒരു കാര്യം. ഞങ്ങളുടെ കമ്പനി പൂനെയില്‍ പുതിയതായി ഒരു ഫാക്റ്ററി തുറന്നു. മള്‍ട്ടി നാഷനല്‍ കമ്പനിയായതിനാല്‍ മറ്റുരാജ്യങ്ങളിലെ സൌകര്യങ്ങളും സ്പെസിഫിക്കേഷനുകളുമൊക്കെ ഉള്‍പ്പെടുത്തിയാണു പണിതത്. പക്ഷേ ഓപ്പറേഷന്‍ ആരംഭിച്ച് ഫാക്റ്ററിയുടെ ക്ലീന്‍ലിനെസ്സ്, മെയിന്റെനന്‍സ് കാര്യങ്ങള്‍ വന്നപ്പോള്‍ കാര്യങ്ങള്‍ മാറി. നാട്ടിലുള്ളവര്‍ ‘വൃത്തിയായി’ എന്നു ചിന്തിക്കുന്ന പലതും ഒരു ഇന്റര്‍നാഷനല്‍ ലെവലില്‍ വൃത്തിയല്ല എന്നുവന്നു. അവസാനം, മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്ത്, കമ്പനിയുടെ വൃത്തി സ്റ്റാന്‍ഡേര്‍ഡുകള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന് ഇന്ത്യാക്കാരെ ഈ പുതിയ ഫാകറ്ററിയുടെ പല ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിയമിച്ച് ഇവിടെയുള്ളവരെ ആ സ്റ്റാന്‍ഡേര്‍ഡിലേക്ക് ആക്കി മാറ്റേണ്ടിവന്നു.. ഒരു വര്‍ഷത്തോളം എടുത്തെങ്കിലും സംഗതി വിജയമായിരുന്നു.
സിജാര്‍ വടകര,
ഈ ക്ഷണപത്രത്തിനു വളരെ നന്ദി.
അപ്പു ,
വിദേശ കമ്പനികളില്‍ ജോലി ചെയുന്നവര്‍ക്കു
അവരുടെ cleanliness criteria നമ്മുടെ നാടുമായി താരതമ്യം ചെയുവാന്‍ അവസരം കിട്ടുന്നു.
അപ്പു പറഞ്ഞതു സത്യം.”മലയാളികള്‍ വിദേശത്തു പോയാല്‍ ഈ നിയമങ്ങള്‍ പാലിക്കും”
വായനക്കും അഭിപ്രായം പങ്കുവെച്ചതിനും വളരെ സന്തോഷം
വളരെ നല്ല പോസ്റ്റ്, വായന കുറവായതുകൊണ്ട് നേരത്തേ കാണാന്‍ കഴിഞ്ഞില്ല. ശുചിത്വത്തിന്റെ മാനദണ്ഡങ്ങള്‍ കാലത്തിനും ദേശത്തിനുമനുസരിച്ച് മാറുന്നത് കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്.
Post a Comment