അടുത്ത കാലത്ത് ചേരിപ്രദേശത്തേയും ആക്രിക്കാരുടെയും കുട്ടികളുടെ പഠനകാര്യത്തില്‍ സര്‍ക്കാര്‍ എയിഡഡ് സ്കൂള്‍ അദ്ധ്യാപകര്‍ക്ക് അതിയായ താല്പര്യം ഉണ്ടായിരിക്കുന്നു. അദ്ധ്യാപകര്‍ കൂടുതല്‍ സാമൂഹിക പ്രതിബദ്ധത ഉള്ളവരായി എന്നു ആരെങ്കിലും സംശയിക്കുന്നുണ്ടോ?
1995 നു ശേഷം എയിഡഡ് (പ്രൈവറ്റ് മാനേജ്മെന്റ്) സ്കൂളില്‍ നിയമിക്കപ്പെട്ട അദ്ധ്യാപകര്‍ക്കു ഓരോ ക്ലാസ്സിലും നിശ്ചയിക്കപ്പെട്ട എണ്ണം കുട്ടികള്‍ ഇല്ലെങ്കില്‍ ജോലി സംരക്ഷണം ഇല്ല. അവര്‍ സര്‍വീസില്‍ നിന്നും പുറത്തുപോകേണ്ട അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത് .ഇംഗ്ലീഷ് ഭാഷ അദ്ധ്യാപകര്‍ക്ക് മാത്രമാണു ഇക്കാര്യത്തില്‍ സംരക്ഷണം ലഭിക്കുന്നത്. അപ്പോള്‍ സ്വന്തം നിലനില്പിനു വേണ്ടി അദ്ധ്യാപകര്‍ സമൂഹത്തിന്റെ താഴെക്കിടയില്‍ ജീവിക്കുന്ന മനുഷ്യരെ ഓര്‍മ്മിക്കുക സ്വാഭാവികം മാത്രം. നാടോടികളുടേയും ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവരുടേയും കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുവാനും അതിന്റെ എല്ലാ ചിലവുകളും ഏറ്റെടുക്കുവാനും അദ്ധ്യാപകര്‍ തയ്യാറാകുന്നു.
എന്തായാലും സമൂഹത്തിലെ പട്ടിണി പാവങ്ങളുടെ കുട്ടികള്‍ നല്ല വസ്ത്രം ധരിച്ചു വാഹനത്തില്‍
സ്കൂളില്‍ എത്തുക എന്നതു നല്ല സാമൂഹിക പരിണതി തന്നെ. 1959 ലെ കേരള വിദ്യാഭ്യാസ നിയമപ്രകാരം 45 കുട്ടികള്‍ക്ക് ഒരു ക്ലാസ്സു ഡിവിഷന്‍ അനുവദിക്കുന്നു.എന്നാല്‍ അന്ന് വീടുകളില്‍ കുട്ടികളുടെ എണ്ണം അഞ്ചില്‍ കൂടുതലാണ്.മാത്രമല്ല സ്ക്കൂളുകളുടെ എണ്ണം കുറവുമാണ്.ഇന്ന് ഒരു വീട്ടില്‍ ഒന്നോ രണ്ടൊ കുട്ടികള്‍ മാത്രം. സി.ബി.എസ്.ഇ സ്ക്കൂള്‍ അടക്കം ധാരാളം സ്കൂളുകള്‍ നാട്ടിലുണ്ട്.പക്ഷെ അദ്ധ്യാപകരുടെ തസ്തിക നിര്‍ണ്ണയിക്കുന്ന 1:45 അനുപാതം ഇപ്പോഴും മാറ്റം വരുത്തിയിട്ടില്ല.
അദ്ധ്യാപകരുടെ നിലനില്പിനായുള്ള സമരത്തിന്റെ ഭാഗമായി സമൂഹത്തില്‍ അസ്പൃശ്യരായ ജനവിഭാഗത്തിന്റെ ഇടയിലേക്കു അവര്‍ എത്തുകയും ബാല്യത്തില്‍ തന്നെ വേലക്കു വിട്ടിരുന്ന കുഞ്ഞുങ്ങളെ സ്കൂളുകളില്‍ എത്തിക്കുവാന്‍ ഏറെക്കുറെ സാധിക്കുകയും ചെയ്യുന്നു. അതിനായി വസ്ത്രം,പുസ്തകം,വാഹനം എന്നിവയുടെ ചിലവു അദ്ധ്യാപകര്‍ വഹിക്കുന്നു. നാടോടിയുടെ കുട്ടികള്‍ നാടോടിയായും. ആക്രിസാധങ്ങള്‍ പെറുക്കി ജീവിക്കുന്നവരുടെ കുട്ടികള്‍ അതേ ജോലിതന്നെ തുടര്‍ന്നു വരുന്ന ഈ സമൂഹത്തില്‍ പരോക്ഷമായെങ്കിലും അവരുടെ ഉന്നമനത്തിനു അദ്ധ്യാപകരുടെ ഇടപെടലുകള്‍ സഹായകമാകും എന്നു നമുക്ക് പ്രത്യാശിക്കാം.
ആറാട്ടുപുഴ വേലായുധ ചേകവർ
2 years ago
34 comments:
നാടോടിയുടെ കുട്ടികള്‍ നാടോടിയായും. ആക്രിസാധങ്ങള്‍ പെറുക്കി ജീവിക്കുന്നവരുടെ കുട്ടികള്‍ അതേ ജോലിതന്നെ തുടര്‍ന്നു വരുന്ന ഈ സമൂഹത്തില്‍ പരോക്ഷമായെങ്കിലും അവരുടെ ഉന്നമനത്തിനു അദ്ധ്യാപകരുടെ ഇടപെടലുകള്‍ സഹായകമാകും എന്നു നമുക്ക് പ്രത്യാശിക്കാം.
പി എസ് സി പരീക്ഷ എഴുതി ഉന്നത റാങ്കും കരസ്ഥമാക്കി വരുന്ന അദ്ധ്യാപകർക്ക് കുട്ടികളുടെ എണ്ണത്തിൽ കുറവു വരുന്നതു മൂലം പുറത്തു പോകേണ്ടി വരുന്ന അവസ്ഥ പരിതാപകരം തന്നെയാണു.സ്വന്തം ജോലി സംരക്ഷിക്കാൻ വേണ്ടിയെങ്കിലും അവർക്ക് പാവങ്ങളെ സഹായിക്കേണ്ടി വരുന്നു.അത് നല്ലൊരു പ്രവണതയും ആണ്.
kuttikale division fall ozhivakkan pidikkunathinte nallavasam kattithannathinu nandhi!
അതി ജീവനത്തിന്റെ വഴികളില്ലാണു അവർ പോലും
Theerchayayum...!!
Ashamsakal...!
കാന്താരിക്കുട്ടി ,
ആദ്യമെത്തിയതിനും അഭിപ്രായത്തിനും നന്ദി
പി എസ് സി വഴി വരുന്ന സര്‍ക്കാര്‍ സ്ക്കൂള്‍ അദ്ധ്യാപകര്‍ക്ക് സ്ക്കൂളില്‍ ഡിവിഷന്‍ നഷ്ടമായാല്‍ ജോലി പോകില്ല.പകരം അകലെ ഏതെങ്കിലും സ്കൂളിലേക്കു പോകേണ്ടിവരും എന്നുമാത്രം.പക്ഷെ
ലക്ഷങ്ങള്‍ മാനേജര്‍ക്കു കൊടുത്തു ജോലി വാങ്ങിയവര്‍ ഡിവിഷന്‍ ഫോള്‍ വന്നാല്‍ പുറത്താകും.
ramaniga,
വന്നതിനും അഭിപ്രായത്തിനും നന്ദി
വരവൂരാൻ,
അതെ,എല്ലാവരും അതിജീവനത്തിന്റെ വഴിയില്‍ തന്നെ
Sureshkumar Punjhayil ,
വന്നതില്‍ സന്തോഷം
സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരുമാകുന്ന നമ്മുടെ വ്യവസ്ഥിതികളില്‍ ഇതു പരോക്ഷമായെങ്കിലും ഇടപെടുമെന്നു ഞാനും പ്രത്യാശിക്കുന്നു
നല്ല പോസ്റ്റ്.
ഇങ്ങനെയുള്ള സഹായങ്ങള്‍ നിലനില്‍ക്കുമോ?
നിലനില്‍ക്കാന്‍ ആശിക്കാം, അദ്ധ്യാപകരുടെ നിയമനവ്യവസ്ഥകള്‍ മാറിയാലും. :-)
നല്ലതു തന്നെ പ്രത്യാശിക്കാം.. :)
വയനാടന്‍ ,
വീടും സ്ഥലവും ഇല്ലാത്തവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാവുന്നില്ല.അവര്‍ക്കു വോട്ട് ചെയ്യാനുള്ള അവകാശം ഇല്ലാത്തതിനാലാകാം.
വായനക്കു നന്ദി
കുമാരന്‍ ,
അഭിപ്രായത്തിന് വളരെ സന്തോഷം
Bindhu Unny,
സംശയം ന്യായം തന്നെ.
ഇങ്ങനെയുള്ള സഹായങ്ങള്‍ സ്ഥിരമായ ഒന്നല്ല.സ്വയം രക്ഷപ്പെടലിന്റെ ഭാഗം മാത്രം
ശിഹാബ് മൊഗ്രാല്‍ ,
നന്ദി ശിഹാബ്
എയിഡഡ് സ്കൂള്‍ അധ്യാപകര്‍ ഗതികെട്ടാലും സ്വന്തം കുട്ടികളെ എയിഡഡ് സ്ക്കൂളില്‍ ചേര്‍ക്കുന്ന പ്രശ്നമില്ല. ഏറ്റവും കഴിവുകെട്ട അദ്ധ്യയനതൊഴിലാളികള്‍ തങ്ങളാണെന്ന് അവര്‍ക്ക് ഉത്തമബോധ്യമുണ്ട്. കേരളത്തിലെ വിദ്യാഭ്യാസനിലവാരം ഇത്രയും അധ:പ്പതിപ്പിച്ച ന്യൂനപക്ഷ വിദ്യാഭാസക്കച്ചവടക്കാര്‍ക്കും എയിഡഡ് വാദ്ധ്യാന്മാര്‍ക്കും നന്ദികള്‍ !!!!
vidyabhyasakachavadakkaarkku aashamsakal.
അദ്ധ്യാപകരെ നിലനിർത്താൻ അനുപാതം മാറ്റുക എന്നതല്ല മാർഗം.ഈ അവസ്ഥയുടെ യഥാർത്ഥമായ കാരണം അന്വേഷിച്ച് ചികിൽസിയ്ക്കുകയാണു വേണ്ടത്.ഇന്നത്തെ കണക്കനുസരിച്ച് 3 ലക്ഷം കുട്ടികളുടെ കുറവാണു കഴിഞ്ഞ വർഷത്തേതിൽ നിന്നും ഉണ്ടായിരിയ്ക്കുന്നത്.ഈ കുറവ് ജനന നിയന്ത്രണം കൊണ്ട് മാത്രമുണ്ടായതല്ല.അൺ എയ്‌ഡഡ് മേഖലയിലും സി.ബി എസ്.സിലും തള്ളിക്കയറ്റമാണ്.
വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റാതെ ഒന്നും നന്നാവില്ല.
സ്വാതന്ത്ര്യം കിട്ടി 62 വർഷങ്ങൾക്കു ശേഷം രാജ്യ സഭയിൽ കുട്ടികളുടെ വിദ്യാഭ്യാസം സൌജന്യവും മൌലികവുമാക്കുന്ന ബിൽ വരുന്നു...
ആരോട് പറയാൻ...ഇടതു പക്ഷം പറയുമ്പോളല്ലേ കുഴപ്പമുള്ളൂ..അനുഭവിയ്ക്കട്ടെ അദ്ധ്യാപകരും...!
(ഓ.ടോ: ദയവു ചെയ്ത് ഈ വേർഡ് വേരിഫിക്കേഷൻ മാറ്റാമോ?)
നിസ്സഹായന്‍Nissahayan,
കേരളത്തിലെ വിദ്യാഭ്യാസ നിലവാരം തകര്‍ന്നത്തില്‍ ന്യുനപക്ഷ സമുദായ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കും എയിഡഡ് മേഖലക്കും പങ്കുണ്ട് എന്ന അഭിപ്രായം ശരിതന്നെ. പക്ഷെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ കുറഞ്ഞുപോകുന്നത് എന്തുകൊണ്ടു?
SSA മുഖേന ധാരാളം ഫണ്ട് വിനിയോഗിച്ച് കെട്ടിടം,കമ്പ്യൂറ്റര്‍ ലാബ് എല്ലാം തുടങ്ങി.എന്നിട്ടും കുട്ടികള്‍ മാത്രം ഇല്ല.
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി
രഘുനാഥ്,
വായനക്ക് നന്ദി
സുനില്‍ കൃഷ്ണന്‍,
ഈ വര്‍ഷം കുട്ടികളുടെ തലയെണ്ണിയ കണക്കുപ്രകാരം രണ്ടര-മൂന്ന് ലക്ഷം കുട്ടികള്‍ സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ കുറവു വന്നു.താങ്കള്‍ പറഞ്ഞപോലെ പ്രധാന കാരണം സി ബി എസ് ഇ സ്കൂളുകളിലേക്ക് കൂടുതല്‍ ആകര്‍ഷണം ഊണ്ടാകുന്നു എന്നതു തന്നെ.
നമ്മുടെ കരിക്കുലം റിവൈസ് ചെയ്യല്‍ എന്ന പ്രക്രിയ ജനങ്ങള്‍ക്കു വളരെ ഭയമാണ് ഉണ്ടാക്കിയിട്ടുള്ളത്.എന്താണു സ്കൂളുകളില്‍ സംഭവിക്കുന്നതു എന്ന ആശങ്ക മാറ്റുവാന്‍ സര്‍ക്കാരിനും സാധിച്ചില്ല.അതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ സാധാരണ മാതാപിതക്കളുടെ ആശങ്ക കൂട്ടുകമാത്രം ചെയ്തു.വര്‍ഷാവസാനം മാത്രം ലഭിക്കുന്ന പാഠ പുസ്തകങ്ങള്‍..എല്ലാം ഈ മാറ്റത്തിന്റെ പിന്നിലുണ്ട്.
അഭിപ്രായം പങ്കുവെച്ചതില്‍ വളരെ സന്തോഷം
( വേര്‍ഡ് വെരിഫിക്കേഷന്‍ മാറ്റി കേട്ടോ നന്ദി )
nannayi ezhuthiyirikkunnu.asamsakal
അദ്ധ്യാപകരുടെ ഓരോ കഷ്ടപ്പാടുകള്‍...
എന്തായാലും അതു മൂലമെങ്കിലും പാവപ്പെട്ട കുട്ടികള്‍ക്ക് എന്തെങ്കിലും സഹായം കിട്ടുന്നുവെങ്കില്‍ അത്രയെങ്കിലും ആയി.
താരകൻ ,
ശ്രീ ,
വായനക്കും അഭിപ്രായത്തിനും നന്ദി
സര്‍ക്കാര്‍ സ്കൂളുകളെ തകര്‍ക്കുകയെന്നത് ബോധപൂര്‍വ്വമായ ചിലരുടെ ലക്ഷ്യമായിരുന്നു. മാറിമാറി വന്ന
ഇടത്-വലത് സര്‍ക്കാറുകളാണ് (കേന്ദ്ര/സംസ്ഥാന) ഒന്നാമത്തെ പ്രതി. പടിപടിയായി വിദ്യാഭ്യാസമേഖലയിലെ
സര്‍ക്കാര്‍ നിക്ഷേപം പിന്‍വലിച്ച് സമ്പൂര്‍ണ്ണമായും സ്വകാര്യവത്ക്കരിക്കുക എന്ന ദീര്‍ഘകാലപരിപാടിയുടെ
ഭാഗമായി സര്‍ക്കാര്‍സ്കൂളുകളെ അനാകര്‍ഷകമാക്കുക എന്നകാര്യമാണ് ഇവിടെ നടപ്പിലായത്. അതിനുവേണ്ടിയുള്ള
കരുനീക്കങ്ങളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പൊതുസമൂഹകവും അബോധമായും, രാഷ്ട്രീയപ്പാര്‍ട്ടികള്‍
ഇടതുപക്ഷവും വലതുപക്ഷവും ബോധപൂര്‍വ്വവും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ പാവപ്പെട്ടവരുടെ കുട്ടികളുടെ
അഭയകേന്ദ്രമായ ഗവ: വിദ്യാലയങ്ങളില്‍ നിരന്തരസമരം അഴിച്ചുവിട്ടുകൊണ്ട് അവിടങ്ങളിലെ അധ്യയനദിവങ്ങള്‍
ഗണ്യമായി നഷ്ടപ്പെടുത്താന്‍ രാഷ്ട്രീയകക്ഷികളുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു. എന്നാല്‍ എയിഡഡ്
മേഖലയെ ഈ സമരാഭാസങ്ങള്‍ കാര്യമായി ബാധിച്ചില്ല, ബാധിപ്പിച്ചുമില്ല. അണ്‍ എയിഡഡ് മേഖലയെ സമരങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി. അങ്ങനെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിദ്യാഭ്യാസം താറുമാറായി.
ജോലിചെയ്തില്ലെങ്കിലും ശമ്പളം ലഭിക്കുമെന്നുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു മനോഭാവത്തില്‍ നിന്നും
അഹങ്കാരത്തില്‍ നിന്നും അധ്യാപകരേയും ഒഴിച്ചു നിര്‍ത്തേണ്ട കാര്യമില്ല. അര്‍പ്പണമനോഭാവമില്ലാതെയും
ആത്മാര്‍ഥതയില്ലാതെയും നിലവാരമില്ലാതെയും പണിയെടുത്ത് വിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ അവരും ആകുന്നത്ര
സംഭാവന ചെയ്തു. ശമ്പളവും തൊഴില്‍ സുരക്ഷിതത്വവും ഗ്യാരന്റീഡല്ലേ !! സമയത്തും കാലത്തും പാഠപുസ്തകങ്ങള്‍
ഇറക്കാതിരിക്കുക, അവയില്‍ ഗുരുതരമായ പിഴവുകളും അച്ചടിപിശകുകളും വരുത്തുക തുടങ്ങിയ കാര്യങ്ങളില്‍
സര്‍ക്കാരും രാഷ്ട്രീയക്കാരും വിദ്യാഭ്യാസ വിചക്ഷണരും ഉദ്യോസ്ഥരും എല്ലാം തങ്ങളുടെ വിലയേറിയ പങ്ക്
സംഭാവനചെയ്തിട്ടുണ്ട്. അങ്ങനെ കേരളീയരുടെ വിദ്യാഭ്യാസസംസ്ക്കാരത്തില്‍ ക്രമേണ സര്‍ക്കാര്‍ സ്കൂളുകളെന്നാല്‍
ബുദ്ധിഹീനര്‍ക്കും ദരിദ്രര്‍ക്കും വേണ്ടിയുള്ളത് എന്ന സ്റ്റിഗ്മ സാവധാനം പതിഞ്ഞു. കൂടാതെ രാഷ്ട്രീയ നേതാക്കളുടെ
മക്കള്‍ മുഴുവന്‍ അണ്‍ എയിഡഡ് സ്ക്കുളില്‍ അഭയം തേടി ഉത്തമ മാതൃക കാട്ടിയപ്പോള്‍ പിന്നെ ജനങ്ങള്‍ക്ക് സംശയമൊന്നുമുണ്ടായില്ല, ഇതിനെ കെട്ടുകെട്ടിക്കേണ്ടതു തന്നെ ! ചുരുക്കിപ്പറഞ്ഞാല്‍ യാതൊരു നിയന്ത്രണവും
ഇല്ലാതെ സ്വകാര്യ വ്യക്തികള്‍ക്കും ട്രസ്റ്റുകള്‍ക്കും അണ്‍ എയിഡഡ് സ്കൂള്‍ നടത്താനുള്ള ലൈസന്‍സ്
കൊടുത്തുകൊണ്ട് അവരുടെ വളര്‍ച്ചയ്ക്ക് വേണ്ടി സര്‍ക്കാര്‍ സ്കൂളുകളെ നശിപ്പിക്കുകയാണുണ്ടായത്.
നിസ്സഹായന്‍,
വിശദമായ മറുപടിക്ക് നന്ദി.
യോഗ്യതാ പരീക്ഷകള്‍ ജയിച്ച് ഗവണ്മെന്റ് സ്കൂളില്‍ ജോലിചെയ്തുവന്നവര്‍ തങ്ങളുടെ പ്രൊഫെഷണോട് ചെയ്ത അനീതി അത്രമാത്രം ആ രംഗത്തെ ബാധിച്ചു.സംഘടനാ പ്രവര്‍ത്തനം മാത്രമായി നടക്കുന്നവര്‍,സമരത്തിനും പഠിപ്പു മുടക്കുവാനും വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയുന്ന അധ്യാപകര്‍.
അവര്‍ക്കു തൊഴിലും ശംബളവും ഉറപ്പാണല്ലോ.
ഓരോ സര്‍ക്കാര്‍ സ്കൂളിനു സമീപം പ്രൈവറ്റ് സ്കൂള്‍ അനുവദിച്ച് ഓരൊ സര്‍ക്കാരും സര്‍ക്കാര്‍ സ്കൂളുകള്‍ തകര്‍ക്കാന്‍ സഹായിച്ചു
കരകയറുവാന്‍ പറ്റാത്ത വിധത്തിലായ സര്‍ക്കാര്‍ സ്കൂള്‍ മിക്കതും അണ്‍ ഇകോണമിക് ആണ്.
വീണ്ടും വന്നതിന് ഒരുപാട് നന്ദി
ജോലി സ്ഥിരത വന്നാൽ മടിയന്മാരായിപ്പോകും മാഷെ ഞങ്ങളൊക്കെ .ഇപ്പോ കടുത്ത മത്സരത്തിന്റെ ഭാഗമായി എത്ര സ്കൂളുകളിൽ നന്നായി വരുന്നു പ്രൊട്ടെക്ഷൻ കൊടുത്ത് അവയൊക്കെ നശിപ്പിക്കണം ഇല്ലെ.
മാഹിഷ്മതി,
അതെ മാഷെ പ്രൊട്ടെക്ഷന്‍ കൊടുക്കരുത്.
angene ankilum oru nalla karyam nadakkatte alle?
വളരെ കരുതലും കാതലുമുള്ള ഒരു പോസ്റ്റ് ആശംസകള്‍
കാലികം ഈ ആലോചന ..GOOD..
അമ്മയുടെ കുടംബത്തില്‍ എല്ലാവരും ടീച്ചര്‍മാരാ, എത്ര കൊല്ലമായി ഈ തലയെണ്ണലിന്‍റെ വെപ്രാളം കാണുന്നു എന്നറിയാമോ?
അത് ഇപ്പോഴും തുടരുന്നു
:)
ഗൗരിനാഥന്‍ ,
പാവപ്പെട്ടവന്‍,
Faizal Kondotty,
നെന്മേനി ,
അരുണ്‍ ,
സന്ദര്‍ശനത്തിനും വായനക്കും ഒരുപാട് നന്ദി
ഈ പോസ്റ്റിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചോ എന്നറിയില്ല. എങ്കിലും കമന്റാതെ വയ്യ. കാരണം ഒരുപാട് വികാരങ്ങള്‍ മനസിലുണ്ടാക്കിയ പോസ്റ്റാണിത്.
ഏറെ പ്രതീക്ഷകളോടെയാണ് psc കനിഞ്ഞ് സര്‍ക്കാര്‍ വിദ്യാലയത്തില്‍ ജോലിയില്‍ കയറിയത്. എന്നാല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ ഏറെ വേദന തോന്നുന്നു.
തന്റെ കുട്ടിയെ സ്കൂള്‍ യൂണിഫോമുമുടുപ്പച്ച്, കഴുത്തല്‍ ടൈ കെട്ടി, ചരടില്‍ കോര്‍ത്ത ഐഡി കാര്‍ഡ് പോക്കറ്റില്‍ കുത്തി, കലില്‍ ഷൂവും അണിയിച്ച്, അരയില്‍ ബെല്‍റ്റും കെട്ടിച്ച് "റ്റാറ്റാ ബൈബൈ സിയു.....". പറഞ്ഞ് സ്കൂള്‍ബസ്സില്‍ കയറ്റി വിടുന്നതാണ് സോഷ്യല്‍ സ്റ്റാറ്റസ് എന്ന് കരുതുന്ന മമ്മി മാരുടെയും ഡാഡി മാരുടെയും നാടായി കേരളം പണ്ടേ മാറിക്കഴിഞ്ഞു. തന്റ കുട്ടി സി.ബിഎസ്.സി. അല്ലെങ്കില്‍ ഐ.സി.എസ്.സി. സിലബസാണ് പഠിക്കുന്നത് എന്നുകൂടി പറഞ്ഞ് അഭിമാനപുളകിതരാകാനും ഈ മമ്മിമാരും ഡാഡിമാരും ഇന്ന് പരിശീലനം നേടി കഴിഞ്ഞു. എന്താണ് ഇത്തരം സാഥാപനങ്ങളുടെ മേന്മ എന്ന് തിരക്കാന്‍ പോലും പലരും ശ്രമിക്കാറില്ല.
പോതുപിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നതിന് പിന്നില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപകരുടെ ഭാഗത്തെ വീഴ്ച്ചകള്‍ ( മടി, കഴിവില്ലയ്മ, സംഘടനാ പ്രവര്‍ത്തനം, തുടങ്ങിയവ), പരിഷ്കരിച്ച പാഠ്യപദ്ധതിയിലുള്ള വിശ്വാസക്കുറവ് തുടങ്ങി സമൂഹം ചുണ്ടിക്കാണിക്കുന്ന പൊതുവിദ്യാഭ്യാസത്തിനുള്ള പോരായ്മകള്‍ മാത്രമാണ് എന്ന് കരുതുന്നവര്‍, മലയാളി എന്തുകോണ്ട് കരിക്ക ഉപേക്ഷിച്ച് കൊക്കോ കോള കുടിക്കുന്നു എന്നും കൃഷി ഉപേക്ഷിച്ച് തമിഴന്റെ ലോറികാത്തിരിക്കുന്നു എന്നും കൂടി ചിന്തിക്കുന്നത് നന്നായിരക്കും.
സൌജന്യമായി നല്‍കന്നത്, അത് അമൃതായാലും, മറ്റുള്ളര്‍ കാണ്‍കെ വാങ്ങുന്നത് കുറച്ചിലാണ് എന്ന് ചിന്തിക്കുന്നവരാണ് ഭുരിഭാഗം ആളുകളും. പല സര്‍ക്കാര്‍ സേവനങ്ങളും കൈപ്പറ്റാന്‍ സമൂഹത്തിലെ ഒരുവിഭഗം ശ്രമിക്കാത്തത് ഒരുപക്ഷെ അതായിരിക്കും.
ഞങ്ങളുടെ സ്കൂളില്‍ 1-)o ക്ലാസില്‍ എത്തയത് 14 പേരാണ്. സ്കൂളിന് മുന്നിലൂടെ മഞ്ഞ വണ്ടികള്‍ കൊഞ്ഞനം കുത്തി പായുമ്പോള്‍ മനസ്സില്‍ ഒരു നീറ്റല്‍ തോന്നാറുണ്ട്.
എങ്കിലും നിരാശയല്ല എന്നെ ഭരിക്കുന്നത് എന്ന് ഞാന്‍ ഉറപ്പിച്ചു പറയും.
കാരണം
"ഒരുഞരമ്പിപ്പഴും പച്ചയായുണ്ടെന്ന്
ഇലതന്റെ ചില്ലയോടോതി"
എന്ന കവി വചനം ഹൃദയത്തില്‍ ജ്വലിക്കുന്നുണ്ട്......
സൂര്യന്‍ അസ്തമിക്കുമ്പോള്‍ പുതിയ ഒരു പ്രഭാതത്തെകുറിച്ചുള്ള പ്രതീക്ഷയാണ് ഏവരുടെയും മനസില്‍ നിറയുന്നത് ....................
സമൂഹം നമ്മുടെ പൊതുവിദ്യാലയങ്ങളിലേക്ക് ചെക്കേറുന്ന ഒരു കലം തിരിച്ചെത്തും എന്ന് നമുക്ക് ആശ്വസിക്കാം .
ദേശാടന പക്ഷികള്‍ക്ക് തിരിച്ച് നാട്ടിലെത്താതെ വയ്യല്ലോ...!!!!!!!
.............................
നിധിന്‍ ജോസ്, എല്‍.പി.എസ്‍.എ,
ഗവ. ഹൈസ്കൂള്‍ മാഞ്ഞുര്‍
നിധിന്‍ ,
ഹൃദയത്തിന്റെ ഭാഷയിലുള്ള ഈ കുറിപ്പ് വായിച്ചു.നമ്മുടെ സമൂഹം തിരികെ വരുമെന്നു പ്രതീക്ഷിക്കാം.പക്ഷെ എത്ര തലമുറകള്‍ കഴിയണം ഈ മനോഭാവത്തില്‍ മാറ്റം വരുവാന്‍ എന്നു കാത്തിരിന്നു കാണുക തന്നെ
ഇവിടെ വന്ന് അഭിപ്രായം പങ്കുവെച്ചതിന് ഒരുപാട് നന്ദി
നിധിന്‍,
താങ്കളുടെ ആത്മഗതം വായിച്ചു. വളരെ നിരാശാജനകമായ ഒരു സ്ഥിതിവിശേഷത്തെക്കുറിച്ച് വൈകാരികമായ ഒരു അഭിപ്രായപ്രകടനം കൊണ്ട് എന്ത് പ്രയോജനം ?! വസ്തുതകളെ ആഴത്തിലും പരപ്പിലും ഒരു അദ്ധ്യാപകനെന്ന നിലയില്‍ പരിശോധിച്ചു കൂടെ ? അത്തരം പരിശോധനയില്‍ വിദ്യാഭ്യാസത്തിന്റെ അധ:പതനത്തിന് കാരാണമായിത്തിര്‍ന്നിരിക്കുന്ന ഭരണക്കൂട-രാഷ്ട്രീയ- മത നിലപാടുകള്‍ കൂടി പരിശോധിച്ചാലെ അന്വേഷണം പൂര്‍ത്തിയാകൂ. അതിനുള്ള വിശാലത താങ്കള്‍ക്ക് ഉണ്ടാകട്ടെ !
കാര്യകാരണങ്ങളകുച്ച് എന്റെതായ കഴ്ച്ചപ്ടുണ്ട്. പക്ഷെ എഴുതി തീര്‍ക്കാന്‍ സമയം വേണം. അതെ പറ്റി ഒരു പോസ്റ്റടിക്കന്‍ പരപാടിയുണ്ട്.
നിധിന്‍
"സൂര്യന്‍ അസ്തമിക്കുമ്പോള്‍ പുതിയ ഒരു പ്രഭാതത്തെകുറിച്ചുള്ള പ്രതീക്ഷയാണ് ഏവരുടെയും മനസില്‍ നിറയുന്നത് ....................
സമൂഹം നമ്മുടെ പൊതുവിദ്യാലയങ്ങളിലേക്ക് ചെക്കേറുന്ന ഒരു കലം തിരിച്ചെത്തും എന്ന് നമുക്ക് ആശ്വസിക്കാം .
ദേശാടന പക്ഷികള്‍ക്ക് തിരിച്ച് നാട്ടിലെത്താതെ വയ്യല്ലോ...!!!!!!!"
നിധിന്റെ വാക്കുകള്‍ കടമെടുക്കുന്നു...
പോസ്റ്റ് നന്നായി...
Post a Comment