Thursday, November 26, 2009

ഒറ്റമരത്തിനോട് ….

വിജനതീരത്തെ
ഒറ്റമരമേ…
നിന്റെ തണലില്‍
വിശ്രമിക്കട്ടെ

യാത്രക്കാരുടെ
വഴിയമ്പലമേ,
മണ്ണിന്റെ അഗാധതയിലും
വിണ്ണിന്റെ അനന്തതയിലും
നീ അന്വേഷിക്കുന്നതെന്ത്?

വിചാരങ്ങളും വികാരങ്ങളും
കണ്ണുനീരുമില്ലാതെ
മൌനിയായവനേ
ആത്മജ്ഞാനം നേടിയ
മഹാമുനിയാണ് നീ

ഏകാന്തതയുടെ കാവല്‍ക്കാരാ…
മണ്ണില്‍ നിന്നും വിണ്ണിലേക്കുയരുന്ന
നിത്യസത്യമേ..
നമിക്കുമീ ശിരസ്സില്‍
ഇലസ്പര്‍ശവും പൂക്കളും
വര്‍ഷിക്കുക.

നീ കണ്ടെത്തിയ -
മണ്ണിലെ ഊര്‍വ്വരതയും
ആകാശത്തിലെ ദിവ്യതേജസ്സും
എനിക്കായ് പകരുക.

40 comments:

ജ്വാല said...

യാത്രക്കാരുടെ
വഴിയമ്പലമേ,
മണ്ണിന്റെ അഗാധതയിലും
വിണ്ണിന്റെ അനന്തതയിലും
നീ അന്വേഷിക്കുന്നതെന്ത്?

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

ആത്മജ്ഞാനം നേടിയ മുനിയെപ്പോലെ
വിജനതയില്‍ ഒറ്റമരങ്ങള്‍.

നല്ല ചിന്തകള്‍. നല്ല വരികള്‍.

Sureshkumar Punjhayil said...

Iniyum pratheekshayode....!

Manoharam, Ashamsakal...!!!

രഘുനാഥന്‍ said...

നല്ല കവിത

രഘുനാഥന്‍ said...
This comment has been removed by the author.
കുമാരന്‍ | kumaran said...
This comment has been removed by the author.
ഉമേഷ്‌ പിലിക്കൊട് said...

നീ കണ്ടെത്തിയ -
മണ്ണിലെ ഊര്‍വ്വരതയും
ആകാശത്തിലെ ദിവ്യതേജസ്സും
എനിക്കായ് പകരുക.


കൊള്ളാം മാഷെ നന്നായിട്ടുണ്ട്

പാവപ്പെട്ടവന്‍ said...

ഗംഭീരമായ വരികള്‍ വളരെ ഇഷ്ടമായി ആശംസകള്‍

ഭൂതത്താന്‍ said...

kollam ..nalla kavitha

പ്രയാണ്‍ said...

വിജനതീരത്തെ
ഒറ്റമരമേ…
നിന്റെ തണലില്‍
വിശ്രമിക്കട്ടെ....
കൊതിപ്പിക്കുന്ന തണല്‍ .........
നന്നായിട്ടുണ്ട് ജ്വാല.

Sreedevi said...

വികാര വിചാരങ്ങള്‍ അടക്കിയ,ആത്മജ്ഞാനം നേടിയ മഹാമുനിയായ ഒറ്റ മരം..നല്ല ചിന്ത..

the man to walk with said...

valare ishtaayi ..

Typist | എഴുത്തുകാരി said...

മഹാമുനിയായ ഒറ്റമരം. നന്നായിട്ടുണ്ട് കവിത.

കുമാരന്‍ | kumaran said...

ഒറ്റമരത്തിന്റെ വ്യഥകളെ കണ്ടെത്തിയ മനസ്സിനു നന്ദി.

nanda said...

നീ കണ്ടെത്തിയ -
മണ്ണിലെ ഊര്‍വ്വരതയും
ആകാശത്തിലെ ദിവ്യതേജസ്സും
എനിക്കായ് പകരുക.

ഒറ്റയാകുംന്തോറൂം ...മൌനിയാകുന്നതല്ലാതെ
മണ്ണീലെ ഊർവ്വരതയും ആകാശത്തിലെ
ദിവ്യ തേജസ്സും ..നമുക്കായ് പർന്നു തരാൻ
ഒരു പക്ഷേ ...മരങ്ങൾ ക്കായി എന്നു വരില്ല

ജ്വാല said...

MOHAN PUTHENCHIRA ,
Sureshkumar Punjhayil ,
രഘുനാഥന്‍,
ഉമേഷ്‌ പിലിക്കൊട് ,
പാവപ്പെട്ടവന്‍ ,
ഭൂതത്താന്‍
പ്രയാണ്‍
Sreedevi
the man to walk with
എഴുത്തുകാരി
kumaran
ഈ വഴി വന്നതിനും വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി,സന്തോഷം
nanda ,
ശരിയാണ്.പക്ഷെ നമുക്കങ്ങനെ ആഗ്രഹിക്കാമല്ലോ!

വരവൂരാൻ said...

കവിതയുടെ തീരത്തെ ഒറ്റ മരമേ നിന്റെ തണലിൽ ഒത്തിരി വിശ്രമിക്കട്ടെ ഇനി. ആശംസകൾ

ആഭ മുരളീധരന്‍ said...

സുന്ദരമായ വരികള്‍

ശ്രീ said...

കൊള്ളാം, നന്നായിട്ടുണ്ട്

ജ്വാല said...

വരവൂരാൻ,
ആഭ മുരളീധരന്‍ ,
ശ്രീ ,
വായനക്കും അഭിപ്രായത്തിനും നന്ദി

പ്രദീപ്‌ said...

എന്‍റെ പോസ്റ്റില്‍ ഒരു കമന്റ്‌ തന്നതിന് നന്ദി . നിങ്ങളുടെ പോസ്റ്റുകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി . നിങ്ങള്‍ ഒരു ചെറിയ ചിന്തക ആണല്ലോ ??
ശാന്തതയായിരിക്കും ഏറ്റവും ഇഷ്ടമുള്ള അവസ്ഥ എന്ന് വിചാരിക്കുന്നു .
നിങ്ങളുടെ ഇഷ്ടപെട്ട പുസ്തകങ്ങളില്‍ ദൈവത്തിന്‍റെ വികൃതികള്‍ കണ്ടു . അതാണ്‌ എന്റെയും ഏറ്റവും ഇഷ്ടപെട്ട നോവല്‍ . സോഫിയയെയും ശിവനേയും ഒന്നും ഞാന്‍ മറന്നിട്ടില്ല .
പിന്നെ ഇന്നലെയും ഞാന്‍ തൂവാനതുമ്പികള്‍ ഇവിടെയിരുന്നു കണ്ടിരുന്നു . സ്ത്രീയുടെ മനസ്സിനെ കുറിച്ചു എന്നെ ചിന്തിപ്പിക്കാന്‍ പഠിപ്പിച്ച ഒരു സിനിമ .
അതില്‍ ഒരു ഡയലോഗ് ഉണ്ട് , ഈ വഴി തിരഞ്ഞെടുത്തത് എന്തിനാണ് എന്ന് ലാലേട്ടന്‍ ചോദിക്കുമ്പോള്‍ സുമലത ( ക്ലാര ) പറയുന്നുണ്ട് , എന്തായാലും നശിക്കും എന്നുറപ്പായിരുന്നു എങ്കില്‍ ആസ്വദിച്ചു നശിച്ചു കൂടെ എന്ന് സംരക്ഷിക്കാന്‍ ആരുമില്ലാത്ത ഒരു സ്ത്രീയുടെ മനസ്സിന്‍റെ വികല്‍പ്പം അവര്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട് .
ഖസാക്കിന്‍റെ ഇതിഹാസം ഞാന്‍ വായിച്ചിട്ടില്ല . അത് അത്ര നല്ല നോവല്‍ ആണോ ?
ബൂലോകത്ത് വീണ്ടും കാണാം .
എന്നേ പോലെയുള്ള പ്രവാസികള്‍ക്ക് നഷ്ടപ്പെട്ട് പോകുന്ന , കഷ്ടപ്പാട് ആണെങ്കിലും ദാരിദ്ര്യം ആണെങ്കിലും നാട്ടില്‍ ആഘോഷിക്കുന്ന ക്രിസ്മസ്സിന്റെ ആ വലിയ സന്തോഷം ഈ ക്രിസ്മസ്സിനും നിങ്ങള്‍ക്കുണ്ടാവട്ടെ .

ജ്വാല said...

പ്രദീപ്‌ ,
വിശദമായ കുറിപ്പിന് പ്രത്യേക നന്ദി.
പിന്നെ കഴിയുമെങ്കില്‍ ഖസാക്കിന്റെ ഇതിഹാസം വായിക്കുക.അനുഭവങ്ങളും അരാജകത്ത്വവും അനിവാര്യ മരണവും രവിയെന്ന കേന്ദ്ര കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെ മലയാളഭാഷയിലെ സുന്ദരമായ പദവിന്യാസത്തില്‍ ഒ.വി.വിജയന്‍ അനശ്വരമാക്കിയിരിക്കുന്നു.
ഗുരുസാഗരവും വായിക്കൂ.its great

Raman said...

aadyamaayittanu ivide varunnathu.
Nannayittundu varikal

aashamsakal.

നന്ദന said...

മരമൊരു വരം !!
പുതുവത്സരാശംസകള്‍

the man to walk with said...

Wishing a marvellous year to come..

സോണ ജി said...

പ്രിയ സുഹ്ര്യത്തേ ,
എഴുത്തിന്റെ പാതയില്‍ ഒരു അശ്വത്തെ പോലെ കുതിക്കുവാന്‍ താങ്കള്‍ക്കു പുതുവര്‍ഷത്തില്‍ കഴിയട്ടേയെന്നു ദൈവനാമത്തില്‍ പ്രാര്‍ത്ഥിച്ചു കൊള്ളുന്നു...

വിജയലക്ഷ്മി said...

mole nalla aashayam nallavarikal... puthhuvalsaraashamsakal!!

ഗോപീകൃഷ്ണ൯ said...

മനോഹരം

ജ്വാല said...

Raman ,
നന്ദന ,
the man to walk with ,
സോണ ജി ,
വിജയലക്ഷ്മി ,
ഗോപീകൃഷ്ണ൯ ,
ഈ വായനക്കും കുറിപ്പിനും ഒരുപാട് നന്ദി

ഹംസ said...

വിചാരങ്ങളും വികാരങ്ങളും
കണ്ണുനീരുമില്ലാതെ
മൌനിയായവനേ
ആത്മജ്ഞാനം നേടിയ
മഹാമുനിയാണ് നീ

നല്ല കവിത.

ആശംസകള്‍

വിജയലക്ഷ്മി said...

nalla kavitha..

jayanEvoor said...

നല്ല കവിത.

ആശംസകള്‍!

പട്ടേപ്പാടം റാംജി said...

നീ കണ്ടെത്തിയ -
മണ്ണിലെ ഊര്‍വ്വരതയും
ആകാശത്തിലെ ദിവ്യതേജസ്സും
എനിക്കായ് പകരുക.

കവിതയിലെ ചിന്തകള്‍ ജ്വലിക്കുന്നു.

ഉമേഷ്‌ പിലിക്കൊട് said...

:-)

jyo said...
This comment has been removed by the author.
jyo said...

ലളിതമായ വരികള്‍-ആശംസകള്‍

jayarajmurukkumpuzha said...

aashamsakal...........

ഹാരിസ് നെന്മേനി said...

നല്ല കവിത ശരിക്കും

വിജയലക്ഷ്മി said...

ജ്വാല :കവിത വളരെ നന്നായിട്ടുണ്ട്..ഇപ്പോള്‍ ഒത്തിരി യായി നമ്മള്‍ ബ്ലോഗുകളില്‍ മീറ്റ്‌ ചെയ്തിട്ട് ...വീണ്ടും

anupama said...

പ്രിയപ്പെട്ട ജ്വാല,
വളരെ ഗഹനമായ വരികള്‍!ഇഷ്ടമായി!അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു