Sunday, February 22, 2009

പൊട്ടിത്തെറിക്കുന്ന പന്തുകള്‍

കളിയുടെ ആരവം മുഴങ്ങുന്ന ഈ ഇടവഴിയില്‍ നില്‍കുമ്പോള്‍
എനിക്കവനെ കാണാം… ജനലിന്നഴിയിലുടെ ഞങ്ങള് പന്ത്
കളിക്കുന്നതു നോക്കി പതിവുപോലെ. അവനിരിക്കുന്നു.
അവനും കളിക്കുവാനിഷ്ടമാണ്.എന്നാല് അവനെ
അമ്മ വിടില്ല.

“കുട്ടികളു കളിക്കുന്നതു ഇഷ്ടമില്ലാത്ത അമ്മമാരുണ്ടോ?”

ഒരു ഞായറാഴ്ച്ച അവന്റെ അമ്മ വീട്ടില്‍ ഇല്ലായിരുന്നു
അന്നവന്‍ കളിക്കുവാന്‍ വന്നു. ഞങ്ങള്‍ക്കും സന്തോഷമായി.
അവനുള്ള ടിം ജയിക്കുമെന്നു എല്ലാവര്‍ക്കും അറിയാം.

അപ്പോള്‍…, അതാ അവന്റെ അമ്മ ഓടിവരുന്നു,അലമുറയിട്ടു കരയുന്നു.
അവന് വീട്ടിലേക്കു ഓടിപ്പോയി.ഞങ്ങളും കളി അവസാനിപ്പിച്ചു.
പിന്നേയും അവന്റെ അമ്മയുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു.അന്നു വൈകീട്ട്
അവന്റെ അച്ഛന്‍ അമ്മയെ കാറില്‍ കൊണ്ടുപോകുന്നതു
കണ്ടു.രണ്ടു ദിവസം അമ്മ ആശുപത്രിയിലാകുമെന്നു അവന്‍ പറഞ്ഞു..
ആ ദിവസങ്ങളീലും ഞങ്ങള് കളിച്ചു.അവനെയും വിളിച്ചു.

“നിന്റെ അമ്മ എന്നും ആശുപത്രിയിലാണെങ്കില്‍ എന്നും കളിക്കാലോ”?
എന്നാല്‍ അവന് കളിക്കുവാന്‍ താല്പര്യമില്ലാതായി. എല്ലാവര്‍ക്കും അവന്‍ പകര്‍ന്നു
കൊടുത്തിരുന്ന ഉത്സാഹവും നഷ്ടമായി

അവന്റെ ചേട്ടന്‍ ഉണ്ടായിരുന്നുവെങ്കില്‍?ഞങ്ങള്‍ എപ്പൊഴും അതു ആലോചിക്കും.
എന്തു നല്ല കളിക്കാരന്‍….ഒറ്റക്കു ടീമിനെ ജയിപ്പിക്കും
പഠിക്കുവാനും പരീക്ഷണത്തിനും മിടുക്കനായിരുന്നു….കഴിഞ്ഞ വര്‍ഷം
ഇതുപോലെ ഒരു പന്തുകളിയിലാണ്
അതു സംഭവിച്ചത്……..

അടുത്ത വീട്ടില്‍ ചേട്ടന്മാര്‍ ചില പ്രവര്‍ത്തനങ്ങള് നടത്തീയിരുന്നു.എന്തിനാണെന്നു ഞങ്ങള്‍ക്കു
മനസ്സിലായില്ല എന്നാല്‍ .അവര്‍ സൂക്ഷിച്ചുവെച്ചതില്‍ നിന്നും കളിക്കാനായി ഒരു പന്തു ഞങ്ങള്‍ ആരും കാണാതെ എടുത്തു.

ആരാണു ആദ്യം പന്തു തട്ടുക?ആര്‍ക്കും സംശയമില്ല അവന്റെ ചേട്ടന് തന്നെ.
ഞങ്ങള്‍ എല്ലാവരും നോക്കി നിന്നു
അവന്റെ ചേട്ടന്‍ പന്ത് ലക്ഷ്യത്തിലേക്കു അടിക്കുന്നു.അപ്പോള് എന്താണ് സംഭവിച്ച്ത്?
ഞങ്ങള് ആദ്യമായി ആ കാഴ്ച്ച കണ്ടു.

കളിക്കാരനും കളിപ്പന്തും ഒരു സ്ഫോടനത്തോടെ പൊട്ടിച്ചിതറുന്ന കളി

16 comments:

ജ്വാല said...

നമ്മുടെ ബാല്യത്തിനു അന്യമായിരുന്ന പല കാഴ്ചകളും ഇന്നത്തെ കുട്ടികള്‍ കാണുന്നു.അനുഭവിക്കുന്നു...

ഹരീഷ് തൊടുപുഴ said...

മനസ്സില്‍ കൊണ്ടു!!

എവിടെയാ സ്ഥലം, കണ്ണൂരാണോ??

പകല്‍കിനാവന്‍ | daYdreaMer said...

എത്ര കളിച്ചാലും മതി വരാത്ത കളി... അനാധമാക്കപ്പെടുന്ന കുറെ ബാല്യങ്ങള്‍.. !

പ്രയാണ്‍ said...

അഞ്ചു വയസ്സുകാരനെ ഏഴുവയസ്സുകാരന്‍ കഴുത്തറക്കുന്ന നാടായിരിക്കുന്നു നമ്മുടെത്.
കുഞ്ഞുങ്ങളുടെ ബാല്യം എത്ര വേഗമാണ് നഷ്ടമാവുന്നത്....

വരവൂരാൻ said...

കളിക്കാരനും കളിപ്പന്തും ഒരു സ്ഫോടനത്തോടെ പൊട്ടിച്ചിതറുന്ന കളി
പാവം കളിക്കാർ ... എന്നോ പൊട്ടി തെറിക്കേണ്ട ചില തത്വശാസത്രങ്ങൾക്കു വേണ്ടി

Mahesh Cheruthana/മഹി said...

പാവം കുട്ടികള്‍!ബാല്യം നഷ്ടമാവുന്ന നമ്മുടെ കുട്ടികള്‍ !മനസ്സില്‍ കാണുന്നു.!! yathartha sathyam!

Sureshkumar Punjhayil said...

Namukkippol balyavum kaumaravumilla.. Nithya yauwwanam mathram. Ashamsakaal.

Anonymous said...

‘’ചക്കിനു വച്ചത് കൊക്കിനു കൊണ്ടു’‘
മനസ്സിലും...

നന്നായിരിക്കുന്നു.
അഭിനന്ദനങ്ങൾ.

mayilppeeli said...

മണ്ണപ്പം ചുട്ടുകളിയ്ക്കുന്ന, അണ്ണാറക്കണ്ണന്റെ പിറകേ പായുന്ന, കുന്നിക്കുരുവിനും മഞ്ചാടിയ്ക്കും വേണ്ടിപിണങ്ങുന്ന നമ്മുടെ ബാല്യമല്ല ഇന്നത്തേ കുട്ടികള്‍ക്ക്‌....അവരുടെ സ്വപ്നങ്ങളില്‍പ്പോലും ബോംബുസ്ഫോടനവും ഭീകരാക്രമണവുമൊക്കെയാണ്‌......

നല്ല കഥ.....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ജ്വാല എഴുതിയ ഈ കഥയും ഒരു ജ്വാലയിലാണല്ലോ?അവസാനിച്ചത്!നൊമ്പരമുണര്ത്തുന്ന ഒരു കഥ........

Mr. X said...

!

touching one...

ജ്വാല said...

ഹരീഷ്,
പകല്‍,
പ്രയാണ്‍,
വരവൂരാന്‍,
മഹി,
സുരേഷ്കുമാര്‍,
തൂലികാജാലകം,
മയില്‍പ്പീലി,
മുഹമ്മെദ് സഗീര്‍,
ആര്യന്‍,
വായനക്കും അഭിപ്രായത്തിനും സന്തോഷം അറിയിക്കുന്നു

പട്ടേപ്പാടം റാംജി said...

നമ്മള്‍ അനുഭവിച്ച ബാല്യങ്ങള്‍ അവര്‍ക്കും, അവര്‍ അനുഭവിക്കുന്ന ബാല്യങ്ങള്‍ നമ്മള്‍ക്കും നഷ്ടപ്പെടുന്നതാണ്‌ മുന്നോട്ടുള്ള പ്രയാണം

B Shihab said...

നന്നായിരിക്കുന്നു.
അഭിനന്ദനങ്ങൾ.

ഗിരീഷ്‌ എ എസ്‌ said...

ഹൃദ്യം
ഓര്‍മ്മകളുടെ തുരുത്തില്‍പ്പെട്ട്‌
വീര്‍പ്പുമുട്ടുന്ന്‌ു ഞാനിപ്പോള്‍

ആശംസകള്‍

ജ്വാല said...

റാംജി,
ഷിഹാബ്,
ഗിരീഷ്,
ഇതു വഴി വന്നതിനും അഭിപ്രായത്തിനും നന്ദി