ശീതീകരിച്ച ശവമഞ്ചം
എനിക്കിഷ്ടമായി
ജീവിതത്തിന്റെ കനല് യാത്ര
കഴിഞ്ഞു വിശ്രമിക്കാം
പുഷ്പചക്രങ്ങള്‍ മൂടിയ
ശവമഞ്ചം
മണിയറയെക്കാള്‍
മനോഹരം
സ്വപ്നങ്ങള്‍ തന്
കുങ്കുമച്ചെപ്പ്
താഴെവീണു
സ്വപ്നങ്ങളെല്ലാം
ചിതറികിടക്കുന്നു
ചുറ്റിലും
പുതുമണം മാറാത്ത
കല്യാണപുടവയാല്‍
എന്‍ ശവക്കച്ചയെത്ര
സുന്ദരം
കാത്തിരിക്കുന്നു,
മോക്ഷത്തിന് സ്പര്‍ശത്തിനായ്
വരനെക്കാത്തിരിക്കും
നവോഢതന്‍
ഹൃദയത്തുടിപ്പോടെ
ശീതീകരിച്ച ശവമഞ്ചം
എത്ര സുഖപ്രദം……
ആറാട്ടുപുഴ വേലായുധ ചേകവർ
2 years ago
27 comments:
ശീതീകരിച്ച ശവമഞ്ചം
എനിക്കിഷ്ടമായി...
ശീതീകരിച്ച ശവമഞ്ചം
എനിക്കിഷ്ടമായി
ജീവിതത്തിന്റെ കനല് യാത്ര
കഴിഞ്ഞു വിശ്രമിക്കാം
നല്ല ആശയം, പുതിയ ചിന്തകള്‍ മനോഹരമായ എഴുത്ത്.
അഭിനന്ദനങ്ങള്‍
കൊള്ളാം . ശീതീകരിച്ച ശവമഞ്ചം മരണത്തെ പിന്നേയും തണുപ്പിക്കുന്നു. എന്നാലും മോക്ഷപ്രാപ്തിയ്ക്കായുള്ള ആ കിടപ്പിനെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും ഒരു തപസ്സ് അല്ലെങ്കില്‍ പ്രാര്‍ത്ഥന തന്നെ അല്ലെ അത്.
നല്ല കവിത. വളരെ പോസിറ്റീവായ ചിന്തകള്‍
കൊള്ളാം
ശീതീകരിച്ച ശവമഞ്ചം....
ഭേദപ്പെട്ട കവിത.
വ്യത്യസ്തമായ ഒരു കവിത!!
ഓരോ വരികളിലും നീറുന്ന ഓരോരോ അര്‍ത്ഥങ്ങള്‍..[എനിക്ക് കെട്ടോ]
കാത്തിരിക്കുന്നു,
മോക്ഷത്തിന് സ്പര്‍ശത്തിനായ്
വരനെക്കാത്തിരിക്കും
നവോഢതന്‍
ഹൃദയത്തുടിപ്പോടെ
ശീതീകരിച്ച ശവമഞ്ചം
എത്ര സുഖപ്രദം……
വിത്യസ്തമായ ചിന്ത !!
ഹൃദയം നിറഞ്ഞ വിഷുആശംസകള്
nalla rachana
പുഷ്പചക്രങ്ങള്‍ മൂടിയ
ശവമഞ്ചം
മണിയറയെക്കാള്‍
മനോഹരം
അങ്ങിനെയും ആയേക്കാം അല്ലെ....!
വിഷുദിനാശംസകള്‍.....
എന്തേ വല്ല നൈരാശ്യവും ബാധിച്ചോ?
അല്ല ഒരു വല്ലാത്ത കാത്തിരുപ്പ്.
നന്നായിട്ടുണ്ട്. എന്തിനോ ഉള്ള കാത്തിരിപ്പ്
പാവപ്പെട്ടവന് ,
ഈ പ്രോത്സാഹനത്തിനു സന്തോഷം
അരങ്ങ്,
ചിന്തകള്‍ വ്യക്തമാക്കി.സന്തോഷം
ശ്രീ,സുപ്രിയ,
അഭിപ്രായം പറഞ്ഞതില്‍ സന്തോഷം
ഹരീഷ്,
എന്തെങ്കിലും സംവദിക്കുവാന്‍ ഈ വരികള്‍ക്കു കഴിഞ്ഞു എന്നറിയിച്ചതില് നന്ദി
മാണിക്യം,
സന്ദര്‍ശനത്തിനു നന്ദി
ramaniga ,Prayan ,
ആശംസകള്‍ക്കു നന്ദി
അരുണ്‍,
നിരാശമാറുവാന് ഞാന്‍ കായംകുളം സൂപ്പര്‍ഫാസ്റ്റ് വായിക്കുന്നു കേട്ടോ...വന്ന് അഭിപ്രായം പറഞ്ഞതിനു നന്ദി
പുള്ളി പുലി
സന്ദര്‍ശനത്തിനു സന്തോഷം
HO...
ചത്തുകിടന്നാലും ചമഞ്ഞ് കിടക്കണം. :-)
നന്നായിരിക്കുന്നു...
-സുല്‍
the man to walk with ,
നന്തോഷം
Bindhu Unny ,
അത് ശരിതന്നെ കേട്ടോ
സുല്‍ |Sul ,
സന്ദര്‍ശനത്തിനു നന്ദി
മരണം മാത്രമാണ് സത്യം.അതിനെ പ്രണയിക്കാം. വന്നടുത്തുവോ വേളിമുഹൂര്ത്തം.....പിടക്കായ്ക സന്നമാം ഹ്രിദന്തമെ ശാന്തമായിരുന്നാലും. .മഹാകവി ജി
nannayi abhinandanangal
...ശീതീകരിച്ച ശവമഞ്ചം..
പുതുമയുള്ള ബിംബ കല്പനകള്....
ആശംസകള്‍..
പി.ആര്.രഘുനാഥ്,
ഈ അഭിപ്രായത്തിനു ഒരുപാടു സന്തോഷം
മാനവന് ,
നന്ദി
hAnLLaLaTh ,
ഈ സന്ദര്‍ശനത്തിനും നന്ദി
കൊള്ളാം.
:)
ഒരുപാട് നാളായി എല്ലാവരെയും കണ്ടിട്ട്, അല്പം ബിസി ആയിരുന്നേ.
പിന്നെ ഒരു സന്തോഷ വാര്‍ത്ത,മൊട്ടുണ്ണി തിരിച്ച് വന്നേ.
ശീതീകരിച്ച ശവമഞ്ചം
എനിക്കിഷ്ടമായി...enikkum
nallakavitha
മൊട്ടുണ്ണി
B Shihab
എം.സങ്
വായനക്കും അഭിപ്രായത്തിനും സന്തോഷം
Kurachu neramenkilum thanuthirikkatte... Ashamsakal...!!!
Sureshkumar Punjhayil ,
സന്ദര്‍ശനത്തിനു സന്തോഷം
വരികള്‍ വല്ലാതെ വേദനിപ്പിക്കുന്നു..
Post a Comment