നീയെന്റെ മിഴിയില്‍ പ്രകാശം
പതിപ്പിച്ചപ്പോള്‍
ഞാന്‍ സൂര്യനെ കണ്ടു
എന്നാല്‍ നീ യെന്റെ മൃത്യുവിന്
സാക്ഷ്യ്ങള്‍ തേടുകയായിരുന്നു
നീയെന്റെ കയ്യില്‍ പിടിച്ചപ്പോള്‍
ജീവിതത്തിലേക്കാണെന്നു
ഞാന്‍ നിനച്ചു എന്നാല്‍
നീയെന്റെ കൈയില്‍ രക്ത ധമനിയില്‍
സ്പന്ദനമളന്നു മരണവേഗം കുറിച്ചു
നീയെന്‍ നെഞ്ചില്‍ തല ചായ്ച്ചപ്പോള്‍
എന്റെ ഹൃദയത്തിന് താളമറിയുവാനെന്നു
ഞാന്‍ വിചാരിച്ചു
എന്റെ ഹൃദയം നിലച്ചുവെന്നും
ഞാന്‍ മരിച്ചതായും നീ വിധിയെഴുതി
മരണം തെളിയിക്കുവാന്‍
എന്നെ നീ അവര്‍ക്കു നല്കി
അവരെന്റെ നെഞ്ചു പൊളിച്ചു
രക്തത്തിന് രുചിനോക്കി,
തലയോടു പിളര്‍ന്നു ചിന്താകോശങളില്‍
മൃത്യു വാസന കണ്ടു
വയറില്‍ വിഷപൂക്കള്‍ തിരഞു
എന്നെ ഞാന്‍ തന്നെ കൊന്നുവെന്നു
വിധിച്ചു പെട്ടിയിലാക്കി
ചുവന്ന മണ്ണിന്നടിയിലടക്കി
തിരിച്ചുപോയി
മൂന്നാം നാള് ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റു
എന്നരുകില്‍ വന്നവര്‍ അത്ഭുതപ്പെട്ടു
സ്ത്രീകള്‍ക്കു ആത്മാവ് ഉണ്ടെന്നും
അതൊരുനാള് ഉയിത്തെഴുന്നേല്‍ക്കുമെന്നും
ഒരു പ്രവാചകനും അറിയിച്ചിട്ടില്ലായിരുന്നു
ഞാനവര്‍ക്കു എന്റെ കയ്യിലെ നെഞ്ചിലെ
ആണിപ്പഴുതു കാണിച്ചു
മുറിവിലെ രക്തത്തില്‍ വിരല്‍തൊട്ടു
സത്യത്തെയറിയുക
ഇതൊരു കുരിശുയാത്രതന്‍ അന്ത്യം
വീണുപിടഞൊരാര്‍ദ്ധജീവന്റെ-
യവസാന ശ്വാസം
ആറാട്ടുപുഴ വേലായുധ ചേകവർ
2 years ago