അവൻ ചോദിച്ചു "ഭക്ഷണം, വസ്ത്രം, തമസിക്കാൻ ഇടം, രതി എല്ലാം തന്നിട്ടും ഇനിയെന്തു നീ ആവശ്യപ്പെടുന്നു?"
"എനിക്കെല്ലാം അനുവദിച്ചു തരുവാൻ നിന്നെയാരാണു ചുമതലപ്പെടുതിയത്?"
"എനിക്കെന്നെ തിരിച്ചുകിട്ടണം"
"എന്തിന്?"
"എനിക്കു ദൂരെ എവിടെയെങ്കിലും പോകണം, അവിടെ രാത്രിയിൽ പോലും തനിച്ചു യാത്ര ചെയ്യാം, പിന്നെ, നിലാവുള്ള രാത്രിയിൽ കടൽക്കരയിൽ നക്ഷത്രങൾ നോക്കി കിടക്കണം. വഴിയോരത്തു പാമ്പാട്ടികൾ മകുടിയൂതുമ്പോള്‍ പാമ്പുകള്‍ നൃത്തം ചെയ്യുന്നതു കണ്ടു കാഴ്ചക്കാരിൽ ഒരാൾ ആകണം. രാത്രി വണ്ടിയിൽ സംഞ്ചരിചു തനിയെ വീട്ടിലെത്തണം. നിനക്കു മാത്രം അവകാശപ്പെട്ട പുറം ലോകം എനിക്ക് അറിയണം."
" നീ പറയുന്നതു എനിക്കു മാത്രമല്ല ഈ നാട്ടിൽ ആർക്കും മനസ്സിലാവില്ല"
"എനിക്കു പോകണം സമത്വസുന്ദരമായ ലോകത്തേക്ക്. മുൻപേ പറക്കുന്ന പക്ഷികള്‍ ചിലപ്പോള്‍ കൂടണയാറില്ല, ചിലതു വഴി തെറ്റി പറക്കും, അപൂർവം ചാവേറുകൾ ആകും, എനിക്കു ഒരു രക്തസാക്ഷിയാകാനെ കഴിയൂ".
അടുത്ത നാൾ
"എങ്ങിനെയായിരുന്നു മരണം?"
"താലിച്ചരടു കഴുത്തിൽ ചുറ്റി. ശ്വാസം കിട്ടാതെ അതൊ പുകക്കുഴലിൽ തൂങ്ങിയോ?"
മാനഹാനിയും ധനനഷ്ടവും
1 year ago
6 comments:
താലികെട്ടിയാല്‍ സ്വാതന്ത്ര്യം പോകുന്ന കാലമെല്ലാം പോയില്ലേ, കുട്ടി. സമൂഹം നിലനില്ക്കണ്ടേ? അതിനു ജാര സന്തതികള്‍ മാത്രം മതിയോ?
ആ താലിച്ചരടാണ് സ്വാതന്ത്ര്യത്തിന്റെ വിലങ്ങുതടിയെങ്കില് പൊട്ടിച്ചു കളയൂ അത്..........പക്ഷെ ഒന്നോര്‍ക്കുക. പിന്നീട് തെറ്റായി പോയി എന്ന് ചിന്തിക്കേണ്ടി വരരുത്.. കാരണം തോന്നുമ്പോള്‍ വലിച്ചെറിയാനും തിരിച്ചുകെട്ടാനുമുള്ള വെറുമൊരു ചരടല്ല അത് എന്നും അതിന് വലിയ പവിത്രത കല്‍പ്പിക്കുകയും ചെയ്യുന്ന ഒരുപാട് മാറുന്ന മലയാളികളുണ്ട് ഈ നാട്ടില്‍....
സ്ത്രീയുടെ സ്വാതന്ത്ര്യം anarchy,deconstruction എന്നതല്ല individual എന്ന നിലയില്‍ സ്ത്രീയെ പരിഗണിക്കാതെ പുരുഷമേധാവിത്തമുളള സമൂഹം അതിന്റെ അടിസ്ഥാന ഘടകം family instituition നിലനിര്‍ത്തുവാന്‍ സ്ത്രീ യെ പാര്‍ശ്വവല്‍ക്കരിക്കുന്നു.ഈ ആധുനിക യുഗത്തിലും ഇതൊരു യാഥാര്ത്യമല്ലേ?please think about social norms . its decided by middle class. പ്രതികരിച്ചതിനു സന്തോഷിക്കുന്നു
kollam .,ആശംസകൾ.
asthithwam uyarthippidikkuka.
ഷിഹാബ്, രഘുനാഥ്..
ആശംസകള്‍ക്കു നന്ദി
Post a Comment