“ഗീതയും ഗംഗയും ഗായത്രിയും ഗോവിന്ദനും മനസ്സില്‍ സ്ഥിതിചെയ്താല്‍ പുനര്ജന്മം ഉണ്ടാകുന്നില്ല.”
നമുക്കു പുനര്ജന്മം ആഗ്രഹിക്കുകയോ സിധിക്കുകയോ എന്തുമാകട്ടെ,മനുഷ്യമനസ്സിന്റെ ശുധീകരണയാത്രയില്‍ മഹാനദികളുടെ പുണ്യം വീണ്ടെടുക്കുവാന്‍ ഒരു ആത്മീയാചാര്യന്റെ പരിശ്രമങളെ അവഗണിക്കാനാവില്ല.
കേരളത്തിലെ നദികളിലേക്കു ഗംഗാ പ്രഭാവം ആവാഹിക്കുന്നതിനായി യജ്ഞാചാര്യന്‍ ശ്രീ സന്ദീപ് ചയ്തന്യ ഒക്റ്റോബര്‍9 മുതല്‍ ഡിസംബര്‍ 13 വരെ കേരളത്തില്‍ എല്ലാ ജില്ലാകേന്ദ്രങളിലും നടത്തിയ യജ്ഞം ആത്മീയപുണ്യം അന്വേഷിച്ചു മാത്രമല്ല .അതിനുമപ്പുറം അതിനു ചാരുതയേകുന്നതു പരിസ്ഥിതിവാദികളും പരിഷത്തും ഇടപെട്ടിരുന്ന പരിസ്ഥിതി രംഗത്തേക്കു ആത്മീയതലത്തിലെ യാത്രയായി എന്നതാകുന്നു.
“ ഈശ്വരന് പ്രക്ര്തി തന്നെയാണു“ എന്ന സത്യത്തെ ഉയര്‍ത്തിപിടിച്ചുളള ഗംഗായാത്ര ഡിസംബര്‍ 28 നു ആരംഭിക്കുന്നു.നദികളില്‍ അവശേഷിക്കുന്ന പുണ്യം കണ്ടുപിടിക്കുന്നതോടൊപ്പം അവക്കു വിശുധിയുടെ ആത്മീയതലം മാത്രമല്ല ശുധിയുടെ പാരിസ്ഥിക സാഫല്യവും യജ്ഞപ്രസാദമായി ലഭിക്കട്ടെ.
ആറാട്ടുപുഴ വേലായുധ ചേകവർ
2 years ago