Sunday, November 9, 2008

ചുമര്‍ ദൈവം

കുട്ടിക്കാലത്ത് അമ്മയെന്നെ
ചുമരിന്നരുകിൽ കിടത്തി ഉറക്കുമായിരുന്നു
അങ്ങിനെ ചുമരിനെ ഞാൻ സ്നേഹിക്കാൻ തുടങ്ങി
വെളളപൂശിയ ചുമർ എന്റെ അമ്മയായി

പിന്നെ
ഞാൻ പ്രണയിക്കുന്ന കാലം
ചുമരിൽ കവിൾചേർത്തു ഞാനുറങ്ങി
ഞാൻ ചുമരിന്റെ പ്രണയിനിയായി

വിവാഹത്തിനു ശേഷം
ചുമരിനും ഭർത്താവിനും
ഇടയിൽ ഞാൻ

പിന്നെ നാളുകൾക്കു േശഷം
ഞാനും ചുമരും മാത്രം
ചുമരെന്നെ നെഞ്ചിൽ ചേർത്തു
തണുത്ത സ്പർശം എന്നെയുറക്കി
ചുമരിന്റെ അജീവ സാന്നിധ്യം
എനിക്കു അഭയമായി
സാന്ത്വനമായി, ദൈവമായി

എനിക്കു ചുറ്റും ചുമരുകൾ
മുകളിൾ ആകാശത്തിന്റെ
ഒരു തുണ്ടിൽ നക്ഷത്രങ്ങള്‍
കണ്ടു ഉറങ്ങട്ടെ





4 comments:

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം ബൂലോഗത്തേക്ക്.. എഴുതൂ ഇനിയും...f

ജ്വാല said...

ഒരു പ്രത്യയ ശാസ്ത്രത്തിനും നേടിതരുവാനാകാത്ത
സ്വതന്ത്ര ലോകത്തേക്കു ഹസ്തദാനം തന്നതിനു നന്ദി

ഹാരിസ് നെന്മേനി said...

good poem...write more

മഹേഷ്‌ വിജയന്‍ said...

എനിക്കു ചുറ്റും ചുമരുകൾ
മുകളിൾ ആകാശത്തിന്റെ
ഒരു തുണ്ടിൽ നക്ഷത്രങ്ങള്‍
കണ്ടു ഉറങ്ങട്ടെ