Friday, November 14, 2008

മാനസിക ഭിഷഗ്വരനോട്

നിങ്ങൾ,
എനിക്കജ്ഞാതമാം ലിപികളിലാരോ
കുറിച്ചൊരാ ജനിതകരേഖ തൻ
കഥകളാടുമവൻ തൻ സിരകളിൽ
സ്നേഹത്തിൻ ചുവപ്പും
ഹൃദയത്തിന്നറകളിൽ കാരുണ്യം
വർഷവും വന്യവാസനകൾക്കേറെ
ശാന്തിമന്ത്രം ജപിച്ചു, എന്നുമീ
കലാപ കാഹളം മുഴങ്ങുമീ ഭുമിയിൽ
ഒരിറ്റു ഗംഗതൻ നീർ തെളിച്ചു

നിങ്ങൾ,
അലറുന്ന കടലിനെ സ്നേഹിക്കൂ
മരയനോ, ഉന്മാദമാടും മനസ്സിന്‍
അലകളെ ശമിപ്പിക്കുമരചനോ?
കൊണ്ടുപോയി നീയെന്നെ
യൊരു മോഹനിദ്രതൻ തീരത്തു
വിരല്പിടിചു നടന്നു ഞാൻ
പട്ടുപവാടയും ചാന്ദു പൊട്ടുമായി
കണ്ടുവോ നീയെൻ സ്വപ്നസൌഗന്ധികങ്ങള്‍
എരിഞ്ഞു തീർന്നൊരു തീരം
ചുട്ടു പൊളളുന്നു അന്നു നീ
"യെൻ നെറുകയിൽ കണ്ണീർകിരീടമായി
തന്നൊരു മുത്തവും"

ദ്രവ്യങ്ങളുടെ കെട്ടുകാഴ്ചകൾക്കപ്പുറം
ആസുരഭാവങളെ മനുഷ്യനാക്കുവാൻ
നിലനിൽക്കുക എന്നും
നിലനിൽക്കുക

2 comments:

കണ്ണൂരാന്‍ - KANNURAN said...

കവിതകൊള്ളാം. തലക്കെട്ടു കവിതക്ക് ചേരാത്തതു പോലെ...

ജ്വാല said...

അതു ശരിയാണ്. ഇനി ശ്രദ്ധിക്കാം...