ശീതീകരിച്ച ശവമഞ്ചം
എനിക്കിഷ്ടമായി
ജീവിതത്തിന്റെ കനല് യാത്ര
കഴിഞ്ഞു വിശ്രമിക്കാം
പുഷ്പചക്രങ്ങള്‍ മൂടിയ
ശവമഞ്ചം
മണിയറയെക്കാള്‍
മനോഹരം
സ്വപ്നങ്ങള്‍ തന്
കുങ്കുമച്ചെപ്പ്
താഴെവീണു
സ്വപ്നങ്ങളെല്ലാം
ചിതറികിടക്കുന്നു
ചുറ്റിലും
പുതുമണം മാറാത്ത
കല്യാണപുടവയാല്‍
എന്‍ ശവക്കച്ചയെത്ര
സുന്ദരം
കാത്തിരിക്കുന്നു,
മോക്ഷത്തിന് സ്പര്‍ശത്തിനായ്
വരനെക്കാത്തിരിക്കും
നവോഢതന്‍
ഹൃദയത്തുടിപ്പോടെ
ശീതീകരിച്ച ശവമഞ്ചം
എത്ര സുഖപ്രദം……
ആറാട്ടുപുഴ വേലായുധ ചേകവർ
2 years ago