ഒരു സര്പ്പക്കാവില് ആരാധന-അനുഷ്ഠാനത്തിന്റെ ഭാഗമായ നാഗകളത്തിന്റെ ചിത്രങ്ങാണ് ഈ പോസ്റ്റില്‍ ഉള്ളത്.സര്‍പ്പപ്രീതിക്കു വേണ്ടി പാമ്പിന് കളം അല്ലെങ്കില്‍ സര്‍പ്പകളം നടത്തുന്നു.
പുള്ളുവരാണു ആചാര്യന്മാര്.ത്രിസന്ധ്യയോടെ കുരുത്തോലയും ചുവന്ന പട്ടും വിതാനിച്ച
പന്തലില്‍ ഗണപതി പുജ നടത്തി കളമെഴുത്തു ആരംഭിക്കും.അരിപ്പൊടി, മഞ്ഞള്‍ പൊടി, കരി തുടങ്ങിയ സസ്യജന്യ വസ്തുക്കളാണു കളമെഴുത്തിനു ഉപയോഗിക്കുന്നതു.അടിഭാഗം നീളത്തില്‍ കീറിയ ചിരട്ടയില്‍ പൊടികള്‍ നിറച്ചാണു കളമെഴുത്ത്.ചുറ്റിപിണഞ രണ്ടു സര്‍പ്പങ്ങളേയാണു സാധാരണ ചിത്രീകരിക്കാറുള്ളതു.സര്‍പ്പങ്ങളുടെ ഉടല് ആദ്യവും വാല് അവസാനവും ആണു എഴുതുക

പുള്ളുവന്‍പാട്ടിന്റെ ഈണം ഇഷ്ടമുള്ളവര്‍ ഇപ്പോഴുമുണ്ട്.നാവേറു പാട്ടിന്റെ നിഷ്കളങ്കത ഓര്‍ക്കാം

താഴെ കത്തുന്ന പന്തവുമായി പുള്ളുവന്റെ“ പന്തമുഴിച്ചില്‍ “എന്ന ചടങ്ങിന്റെ ദൃശ്യം
തറവാട്ടിലെ രണ്ടു സ്ത്രീകള്‍ കയ്യില്‍ ഒരു പൂക്കൂലയൊടുകൂടി കളത്തിനു അടുത്ത് ഇരിക്കുന്നുപുള്ളുവനും പുള്ളുവത്തിയും നാഗങ്ങളെ വാഴ്ത്തി പാടാന്‍ തുടങുന്നു

പാട്ടിന്റെ
താളത്തിനൊത്തു സ്ത്രീകള്‍ തുള്ളുന്നു തലമുടി ചുറ്റി പൂക്കുല ചുഴറ്റി നാഗങ്ങള്‍ പോലെ കളം മായ്ക്കുന്നു പിന്നിടു കാവില്‍ ചെന്നു നമസ്കരിന്നുന്നു.

ഈ ആചാരങ്ങളില്‍ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ആകാം.പുള്ളുവന്‍ പാട്ടിനൊപ്പം ആടിവരുന്ന നാഗകന്യകമാരെന്നു വിശേഷിപ്പിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ പറ്റിയില്ല.പക്ഷെ ഇതില്‍ സമ്മേളിച്ചിരിക്കുന്ന കലയും സംഗീതവും തന്ന പകരുന്ന ദിവ്യാനുഭവം മറക്കാനാവില്ല.സര്‍പ്പകാവുകളുടെ

പാരിസ്ഥിക പ്രാധാന്യം കൂടുതല്‍ വ്യക്തമാകുന്ന കാലത്തിലാണു നാമിപ്പോള്‍ ജീവിക്കുന്നത്
സര്പ്പകാവുകള് ഇല്ലാത്ത പുരാതന ഹൈന്ദവ തറവാടുകള്‍ വിരളമായിരുന്നു.ഇത്തരം കാവുകള്‍ ആചാര അനുഷ്ഠാനത്തിന്റെ ഭാഗം എന്ന നിലയില്‍ മാത്രമല്ല ജീവികളേയും
വൃക്ഷങ്ങളേയും ഒരു ആവസവ്യവസ്ഥയുടെ അവിഭാജ്യ ഘടകങ്ങളായി സംരക്ഷിച്ചു
നിലനിര്‍ത്താന്‍ സഹായകമയിരുന്നു എന്ന വസ്തുത മറക്കാനാവില്ല.പാമ്പിന് കാവുകള്‍
സ്ഥിതി ചെയുന്ന പറമ്പുകളും അടുത്ത സ്ഥലങ്ങളും വില്‍ക്കുവാനും വാങ്ങുവാനും ആരും
തയ്യാറായിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ വ്യപകമായി ഇത്തരം കാവുകളിലെ മരങ്ങള്‍ മുറിച്ചുമാറ്റി സ്ഥലം കൈമാറ്റം ചെയുന്നു.
ഇത്തരം കാവുകള്‍ ഒരോ ഗ്രാമത്തെയും ജൈവിക സമ്പത്ത് എന്ന് നിലയില്‍ സംരക്ഷിക്കേണ്ടതാണു. ഏഴിലം പാല വിവിധതരം ആല്മരങ്ങള്.തുടങ്ങി വര്‍ഷങ്ങള്‍ പഴക്കമുള്ള വൃക്ഷങ്ങള്‍ ഇത്തരം കാവുകളില്‍ കാണാം.ഇത്തരം മരങ്ങളില്‍ അവയുമായി ബന്ധപ്പെട്ട് വിവിധതരം ജീവികള്‍ ,പക്ഷികള്‍,പാമ്പുകള്‍ എന്നിവ ജീവിച്ചിരുന്നു. പ്രകൃതിയുടെ തനതായ പരിസ്ഥിതി തുലനപ്പെടുത്തുന്നതില്‍ കാവുകള്‍ പ്രധാന പങ്കു വഹിച്ചിരുന്നു.
ഇപ്പൊള്‍ ഈ കൊടും വേനലില്‍ കേരളം വെന്തു ഉരുകുമ്പോള്‍ ഇത്തരം കാവുകള്‍ നമ്മുടെ മനസ്സിനും ശരീരത്തിനും പകര്‍ന്നിരുന്ന കുളിര്‍മ മറക്കാനാവില്ല.ആവാസവ്യവസ്ഥയില്‍ നമ്മള് വരുത്തിയ മാറ്റങ്ങളുടെ പരോക്ഷ പ്രതിഭലനം അനുഭവിക്കുക തന്നെ