Tuesday, March 10, 2009

സര്‍പ്പക്കാവ്....അനുഷ്ഠാനങ്ങളും പാരിസ്ഥിക പ്രസക്തിയും


ഒരു സര്‍പ്പക്കാവില് ആരാധന-അനുഷ്ഠാനത്തിന്റെ ഭാഗമായ നാഗകളത്തിന്റെ ചിത്രങ്ങാണ് ഈ പോസ്റ്റില്‍ ഉള്ളത്.സര്‍പ്പപ്രീതിക്കു വേണ്ടി പാമ്പിന്‍ കളം അല്ലെങ്കില്‍ സര്‍പ്പകളം നടത്തുന്നു.

പുള്ളുവരാണു ആചാര്യന്മാര്‍.ത്രിസന്ധ്യയോടെ കുരുത്തോലയും ചുവന്ന പട്ടും വിതാനിച്ച
പന്തലില്‍ ഗണപതി പുജ നടത്തി കളമെഴുത്തു ആരംഭിക്കും.അരിപ്പൊടി, മഞ്ഞള്‍ പൊടി, കരി തുടങ്ങിയ സസ്യജന്യ വസ്തുക്കളാണു കളമെഴുത്തിനു ഉപയോഗിക്കുന്നതു.അടിഭാഗം നീളത്തില്‍ കീറിയ ചിരട്ടയില്‍ പൊടികള് നിറച്ചാണു കളമെഴുത്ത്.ചുറ്റിപിണഞ രണ്ടു സര്‍പ്പങ്ങളേയാണു സാധാരണ ചിത്രീകരിക്കാറുള്ളതു.സര്‍പ്പങ്ങളുടെ ഉടല്‍ ആദ്യവും വാല് അവസാനവും ആണു എഴുതുക



പുള്ളുവന്‍പാട്ടിന്റെ ഈണം ഇഷ്ടമുള്ളവര്‍ ഇപ്പോഴുമുണ്ട്.നാവേറു പാട്ടിന്റെ നിഷ്കളങ്കത ഓര്‍ക്കാം



പൂര്‍ത്തിയാക്കിയ കളം താലത്തിന്റേയും വിളക്കിന്റേയും പ്രഭയില്‍...
താഴെ കത്തുന്ന പന്തവുമായി പുള്ളുവന്റെ“ പന്തമുഴിച്ചില്‍ “എന്ന ചടങ്ങിന്റെ ദൃശ്യം




തറവാട്ടിലെ രണ്ടു സ്ത്രീകള്‍ കയ്യില്‍ ഒരു പൂക്കൂലയൊടുകൂടി കളത്തിനു അടുത്ത് ഇരിക്കുന്നുപുള്ളുവനും പുള്ളുവത്തിയും നാഗങ്ങളെ വാഴ്ത്തി പാടാന്‍ തുടങുന്നു





പാട്ടിന്റെ
താളത്തിനൊത്തു സ്ത്രീകള്‍ തുള്ളുന്നു തലമുടി ചുറ്റി പൂക്കുല ചുഴറ്റി നാഗങ്ങള്‍ പോലെ കളം മായ്ക്കുന്നു പിന്നിടു കാവില്‍ ചെന്നു നമസ്കരിന്നുന്നു.







ഈ ആചാരങ്ങളില്‍ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ആകാം.പുള്ളുവന്‍ പാട്ടിനൊപ്പം ആടിവരുന്ന നാഗകന്യകമാരെന്നു വിശേഷിപ്പിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ പറ്റിയില്ല.പക്ഷെ ഇതില്‍ സമ്മേളിച്ചിരിക്കുന്ന കലയും സംഗീതവും തന്ന പകരുന്ന ദിവ്യാനുഭവം മറക്കാനാവില്ല.സര്‍പ്പകാവുകളുടെ
പാരിസ്ഥിക പ്രാധാന്യം കൂടുതല്‍ വ്യക്തമാകുന്ന കാലത്തിലാണു നാമിപ്പോള്‍ ജീവിക്കുന്നത്

സര്‍പ്പകാവുകള്‍ ഇല്ലാത്ത പുരാതന ഹൈന്ദവ തറവാടുകള്‍ വിരളമായിരുന്നു.ഇത്തരം കാവുകള്‍ ആചാര അനുഷ്ഠാനത്തിന്റെ ഭാഗം എന്ന നിലയില്‍ മാത്രമല്ല ജീവികളേയും
വൃക്ഷങ്ങളേയും ഒരു ആവസവ്യവസ്ഥയുടെ അവിഭാജ്യ ഘടകങ്ങളായി സംരക്ഷിച്ചു
നിലനിര്‍ത്താന്‍ സഹായകമയിരുന്നു എന്ന വസ്തുത മറക്കാനാവില്ല.പാമ്പിന്‍ കാവുകള്‍
സ്ഥിതി ചെയുന്ന പറമ്പുകളും അടുത്ത സ്ഥലങ്ങളും വില്‍ക്കുവാനും വാങ്ങുവാനും ആരും
തയ്യാറായിരുന്നില്ല.എന്നാല്‍ ഇപ്പോള് വ്യപകമായി ഇത്തരം കാവുകളിലെ മരങ്ങള്‍ മുറിച്ചുമാറ്റി സ്ഥലം കൈമാറ്റം ചെയുന്നു.
ഇത്തരം കാവുകള്‍ ഒരോ ഗ്രാമത്തെയും ജൈവിക സമ്പത്ത് എന്ന് നിലയില്‍ സംരക്ഷിക്കേണ്ടതാണു. ഏഴിലം പാല വിവിധതരം ആല്മരങ്ങള്.തുടങ്ങി വര്‍ഷങ്ങള്‍ പഴക്കമുള്ള വൃക്ഷങ്ങള്‍ ഇത്തരം കാവുകളില്‍ കാണാം.ഇത്തരം മരങ്ങളില്‍ അവയുമായി ബന്ധപ്പെട്ട് വിവിധതരം ജീവികള് ‍,പക്ഷികള്‍,പാമ്പുകള്‍ എന്നിവ ജീവിച്ചിരുന്നു. പ്രകൃതിയുടെ തനതായ പരിസ്ഥിതി തുലനപ്പെടുത്തുന്നതില്‍ കാവുകള്‍ പ്രധാന പങ്കു വഹിച്ചിരുന്നു.
ഇപ്പൊള്‍ ഈ കൊടും വേനലില് കേരളം വെന്തു ഉരുകുമ്പോള്‍ ഇത്തരം കാവുകള്‍ നമ്മുടെ മനസ്സിനും ശരീരത്തിനും പകര്‍ന്നിരുന്ന കുളിര്‍മ മറക്കാനാവില്ല.ആവാസവ്യവസ്ഥയില്‍ നമ്മള്‍ വരുത്തിയ മാറ്റങ്ങളുടെ പരോക്ഷ പ്രതിഭലനം അനുഭവിക്കുക തന്നെ




28 comments:

ജ്വാല said...

ഈ ആചാരങ്ങളില്‍ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ആകാം.പുള്ളുവന്‍ പാട്ടിനൊപ്പം ആടിവരുന്ന നാഗകന്യകമാരെന്നു വിശേഷിപ്പിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ പറ്റിയില്ല.പക്ഷെ ഇതില്‍ സമ്മേളിച്ചിരിക്കുന്ന കലയും സംഗീതവും തന്ന പകരുന്ന ദിവ്യാനുഭവം മറക്കാനാവില്ല.സര്‍പ്പകാവുകളുടെ
പാരിസ്ഥിക പ്രാധാന്യം കൂടുതല്‍ വ്യക്തമാകുന്ന കാലത്തിലാണു നാമിപ്പോള്‍ ജീവിക്കുന്നത്

K.V Manikantan said...

ഈ ആചാരങ്ങളില്‍ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ആകാം.പുള്ളുവന്‍ പാട്ടിനൊപ്പം ആടിവരുന്ന നാഗകന്യകമാരെന്നു വിശേഷിപ്പിക്കുന്നവരുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ പറ്റിയില്ല.പക്ഷെ ഇതില്‍ സമ്മേളിച്ചിരിക്കുന്ന കലയും സംഗീതവും തന്ന പകരുന്ന ദിവ്യാനുഭവം മറക്കാനാവില്ല.സര്‍പ്പകാവുകളുടെ
പാരിസ്ഥിക പ്രാധാന്യം കൂടുതല്‍ വ്യക്തമാകുന്ന കാലത്തിലാണു നാമിപ്പോള്‍ ജീവിക്കുന്നത്


thats it!

Typist | എഴുത്തുകാരി said...

വളരെ ശരിയാണ്‍് പറഞ്ഞതു്. വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയ്യൊ ചെയ്യാം. പക്ഷേ ആ കാവുകള്‍ സംരക്ഷിക്കപ്പെടേണ്ടതു പ്രകൃതിയുടെ ആവശ്യമാണ്. അവിടെ വളരുന്ന ഒന്നിനേയും നശിപ്പിക്കരുതെന്ന വിശ്വാസമുള്ളതുകൊണ്ട്‌, അതു ചെറിയൊരു മിനി കാട് പോലെയാകും.വിവിധ തരത്തിലുള്ള പക്ഷികളും. പക്ഷേ ഇനി അതൊന്നും പറഞ്ഞിട്ടു കാര്യമില്ല. അത്രയും സ്ഥലം എന്തിനാ വെറുതെ കളയുന്നതെന്നാണ് മനുഷ്യന്‍ ചിന്തിക്കുന്നതു്‍.

പാര്‍ത്ഥന്‍ said...

എനിയ്ക്കും ഇഷ്ടമാണ്, നാഗക്കളം കാണാൻ.

കാവും കുളവും ആവാസവ്യവസ്ഥിതിയെ സംരക്ഷിക്കാനായിരുന്നു എന്ന് ഭൌതികവാദികൾക്ക് ഇനിയും മനസ്സിലായിട്ടില്ല.

വരവൂരാൻ said...

സത്യമായ്‌ കളം കൊണ്ട്‌ വിളിച്ചപ്പോൾ ഏതു നാഗാ കളം കൊണ്ടത്‌ ?

അഞ്ജന മണി നാഗം !

തന്ന കളം ഇഷ്ടമായില്ലേ ?

ഉം ഇഷ്ടായ്‌

നാലാ മേടകാരോട്‌ വല്ലതു ബോധ്യപ്പിക്കുവാനുണ്ടോ ?

ഈ ബുലോക സന്തതി പരബരകൾക്ക്‌ ഐശ്യര്യം ഉണ്ടാവും സന്തോഷമായ്‌ ഈ പോസ്റ്റ്‌

പ്രയാണ്‍ said...

കളം വരക്കുന്നത് (വരച്ചു കഴിഞ്ഞാലും)കാണാന്‍ നല്ല ഭംഗിയാണ്.ഏതൊരു വിശ്വാസത്തിന്റെ പേരിലായാലും പരിസ്ഥിതി സംരക്ഷിക്കപ്പെടുക എന്നുള്ളത് വലിയ കാര്യമാണ്.ഇന്നത്തെ കാലത്ത് അത് ഒരു അടിച്ചേല്പ്പിക്കലിന്റെ ഭാഗമായെ നടക്കുകയുള്ളു.

പാര്‍ത്ഥന്‍ said...

വരവൂരാൻ ഇത്രയും പറഞ്ഞതുകൊണ്ട് ഒരു സംഭവം പറയാം.
ഞങ്ങളുടെ അടുത്ത് ഒരു കളം നടക്കുമ്പോൾ കളം കൊണ്ടവർ നാഗത്തിന്റെ പേര് പറയുന്നില്ല. പുള്ളുവനും അത് ക്ഷീണമായി. അപ്പോൾ അടുത്ത ഒരു വീട്ടുകാരൻ പറഞ്ഞു, ‘അത് വെള്ളിക്കെട്ടനോ, നീർക്കോലിയോ’ ആകും എന്ന്‌. അപ്പോൾ എല്ലാവരും ആ ഫലിതം ആസ്വദിച്ചു. അടുത്ത ഒരു കൊല്ലത്തിനുള്ളിൽ അയാളുടെ മകൾക്ക് പാണ്ഡുരോഗം വന്നു. അതിനുശേഷം ആരും ഇത്തരം തമാശ അതിനു ചുറ്റുപാടിൽ പറഞ്ഞിട്ടില്ല. ഇത് ഒരു കാരണം അല്ല എന്ന് വിശ്വസിക്കാമെങ്കിലും ഒരു പേടി.
എതരോ, ഏതോ.

ജ്വാല said...

സങ്കുചിതന്‍,
സന്ദര്‍ശനത്തിനു സന്തോഷം

Typist | എഴുത്തുകാരി ,
കാവുകള്‍ സംരക്ഷിക്കുവന്‍ നിയമത്തിന്റെ പിന്‍ബലം വേണ്ടതാണ്.

വരവൂരാന്‍,
ഭൂതകണ്ണാടി എന്ന ലോഹിതദാസ് ഫിലിം ഓര്‍മ്മയുണ്ടോ? അതില്‍“ അഷ്ടനാഗങ്ങള്‍...“എന്നു തുടങ്ങുന്ന പാട്ട് കേള്‍ക്കണം
അഞ്ജന മണി നാഗം പ്രസാദിക്കട്ടെ

പ്രയാണ്‍,
കളം വരക്കുന്നതു നല്ല ഭംഗിയാണ്.
കണ്ടിട്ടുള്ളവര്‍ക്കു ഗൃഹാതുരത്തം വരുതുന്ന ഒന്ന്

പാര്‍ത്ഥന്‍,
കളത്തിന്റെ സമയം യുക്തിക്കു യോജിക്കാത്ത പല തമാശകളും നടക്കും
ഉള്ളീലെ ഭയം..ആരും പിന്നെ ഒന്നും പറയില്ല.
വന്നതിനും അഭിപ്രായം പങ്കുവെച്ചതിനും സന്തോഷം

ശ്രീ said...

അതെ, ആചാരങ്ങളില്‍ വിശ്വസിയ്ക്കുന്നവരും അവിശ്വസിയ്ക്കുന്നവരും ഉണ്ടാകാം. പക്ഷേ, ഇത്തരം ആചാരാനുഷ്ഠാനങ്ങള്‍ അന്യം നിന്നു കൊണ്ടിരിയ്ക്കുകയാണ്.

എന്തായാലും ഇങ്ങനെ ഒരു പോസ്റ്റിട്ടതു നന്നായി

ജ്വാല said...

ശ്രീ,
അഭിപ്രായത്തിനു നന്ദി

നിരക്ഷരൻ said...

“ഈ ആചാരങ്ങളില്‍ വിശ്വസിക്കുകയോ ഇല്ലാതിരിക്കുകയോ ആകാം”

ചെറുപ്പത്തില്‍ അമ്മവീട്ടില്‍ പോകുമ്പോള്‍ പലപ്പോഴും കണ്ടിട്ടുണ്ട് കളം‌പാട്ടും പൂജയുമൊക്കെ. ഇന്നങ്ങിനെയൊന്ന് കാണാന്‍ ഇപ്പോള്‍ കൊതിക്കുന്നുണ്ടെങ്കിലും, നാട്ടിന്‍പുറങ്ങളില്‍ നിന്നൊക്കെ അപ്രത്യക്ഷമായിരിക്കുന്നു ഇത്.

പാരിസ്ഥിതി പ്രശ്നങ്ങള്‍ വച്ചുനോക്കിയാല്‍ ഉണ്ടായിരിക്കുന്ന അവസ്ഥാവിശേഷങ്ങളെ നന്നായി പ്രതിപാദിച്ച വളരെ പ്രസക്തിയുള്ളൊരു പോസ്റ്റ്. അഭിനന്ദനങ്ങളും നന്ദിയും.

മാവേലി കേരളം said...

സര്‍പ്പക്കാവും മറ്റും സിന്ധൂ നദീ തട സംസ്കാരത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ടാണ്‍് കേരളത്തെ സിന്ധു സംസ്കാരവുമായി ആര്‍ക്കിയോളജിസ്റ്റുകള്‍ ബന്ധപ്പെടുത്തുന്നത്.

ജീവികളും നമ്മളെ പോലെ ആധിവാസം വേണ്ടവരാണ്‍് എന്നുള്ള പുരാതന ഇന്ത്യന്‍ സംസ്ക്കകാരവും സഹജീവി സ്നേഹവും, കാലത്തിനെ തിരി‍മറവില്‍ അതിന്റെ ഒക്കെ ഒടേരായവര്‍ക്കില്ലാതെ പോയി. അതിലല്‍ഭുതമില്ല.

പിന്നെ, അവിടം ഭൂതപ്രേത,പിശാചുക്കളുടെയും യക്ഷി , കിന്നര, കണ്ടാകര്‍ണ്ണമ്മാരുടെയുമൊക്കെ ആവസ കേന്ദ്രമാണെന്ന കഥകളുണ്ടാക്കി പരത്തി. പിന്നെ കാവുകളീലേക്കു മനുഷ്യന്‍ തിരിഞ്ഞുനോക്കാതെയായി. പിന്നീടവയൊക്കെ വെട്ടി നശിപ്പിച്ചു.ആ സംസ്കാരം നിലനിര്‍ത്തിയിരുന്ന പുള്ളുവരെ അഥമരാക്കി, അവന്റെ ചിത്രമെഴുത്തു കലാസമ്പത്തും അവഗണിക്കപ്പെട്ടു. അങ്ങനെ അങ്ങനെ പലതും.

പിന്നെ പ്രവൃത്തിദോഷത്തിന്റെ ഫലമായി ഉണ്ടാകുന്ന അനുഭങ്ങളൊക്കെ, നശിപ്പിച്ച പാമ്പിന്റെ കോപമാണെന്നൊക്കെ ആത്മീയന്മാരു പറയാന്‍ തൊടങ്ങി, പൂജയായി, പാവം പുള്ളുവനെ തേടിപ്പിടിച്ചു സര്‍പ്പം തുള്ളലായി.

ക്രൂരമായി നശിപ്പിച്ച ചരിത്രത്തിന്റെ ഏടുകളാണ്‍് ആ ചിത്രങ്ങളില്‍ കാണുന്നത്. അങ്ങനെയല്ലാതെ കാണുന്നവരൊട് എന്തു പറയാന്‍.

ജ്വാല said...

നിരക്ഷരന്‍,
നമ്മുടെ ബാല്യങ്ങളെ സമ്പന്നമാക്കിയ അനുഭവങ്ങളില്‍ ചിലതാണ് സര്‍പ്പകളം
വാസസ്ഥലം നഷ്ടമായ ജീവികളും പാമ്പുകളും വര്‍ഗ്ഗനാശത്തിനു ഇരയുമാകുന്നു.
സന്ന്ദര്‍ശനത്തിനും അഭിപ്രായം പങ്കുവെച്ചതിനും സന്തോഷം

മാവേലി കേരളം ,
സര്‍പ്പകാവു സിന്ധു നദിതട സംസ്കാരത്തിന്റെ ഭാഗമെന്നു അറിയില്ലായിരുന്നു.പറഞ്ഞു തന്നതിനു പ്രത്യേകം നന്ദി
വിശദമാക്കിയ ചരിത്ര സത്യങ്ങള്‍
വളരെ സന്തോഷം

Suraj P Mohan said...

ഞാനും സര്പ്പക്കളം വളരെ ഇഷ്ടപ്പെടുന്നു. പക്ഷെ ഇപ്പോള്‍ ഒത്തിരി നാളായി കണ്ടിട്ട്. കുട്ടിക്കാലത്തെ ചില ഓര്‍മ്മകള്‍ മാത്രം . മിക്കവരും നിര്‍ത്തി എന്ന് തോന്നുന്നു.

അരുണ്‍ കരിമുട്ടം said...

ആയില്യം പൂജയും പുള്ളുവന്‍ പാട്ടും സര്‍പ്പം തുള്ളലും എല്ലാം എന്‍റെ വീട്ടിലും ഉണ്ടായിരുന്നു,എനിക്കിത് വിശ്വാസവുമാണ്.പടം സഹിതം ഒരിക്കല്‍കൂടി വിശദീകരിച്ചതിനു നന്ദി

ഹരിശ്രീ said...

നല്ല പോസ്റ്റ് !!!

സര്‍പ്പക്കാവുകള്‍ ഒരു കാലഘട്ടത്തിന്റെ പൈതൃകസ്വത്ത് മാത്രം ആയിരുന്നില്ല; മനുഷ്യന്റെയും മറ്റു ജീവികളുടേയും ആവാസവ്യവസ്ഥനില നിര്‍ത്താന്‍ വേണ്ടി പുരാതനമനുഷ്യന്‍ കണ്ടെത്തിയ ഒരു ഉപാധികൂടി ആയിരുന്നു.

പക്ഷേ, സര്‍പ്പക്കാവുകള്‍ ഉള്ള പറമ്പുകള്‍ ഇന്ന് വിരളം.

(ഞങ്ങളുടെ വീട്ടില്‍ നിന്നും 10 കിലോമീറ്ററോളം ദൂരെ മാളയ്കടുത്ത് പാമ്പുമേക്കാട് എന്ന സ്ഥലത്ത് ഒരു കുടുംബത്തിന്റെ വക വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു നാഗക്ഷേത്രം നിലവിലുണ്ട്. വിശാലമായ ആ പറമ്പില്‍ മരങ്ങളും വള്ളികളും, പുല്‍മേടുകളും, കുളങ്ങളും മറ്റുമായി ഇപ്പോഴും നാഗപൂജ നിലവിലുണ്ട്.)

ഈ പോസ്റ്റിന് ഹൃദ്യമായ അഭിനന്ദനങ്ങള്‍ നേരുന്നു...
:)

Unknown said...

''കേരളം വെന്തു ഉരുകുമ്പോള്‍ ഇത്തരം കാവുകള്‍ നമ്മുടെ മനസ്സിനും ശരീരത്തിനും പകര്‍ന്നിരുന്ന കുളിര്‍മ മറക്കാനാവില്ല''


സത്യം..
ക്ഷതാത് ത്രായാതെ ഇതി ക്ഷേത്രം എന്നാണല്ലോ.

പട്ടേപ്പാടം റാംജി said...

സര്‍പ്പക്കാവും കളം പാട്ടും എല്ലാം പ്രാദേശികമായി ചില വ്യതിയാനങ്ങള്‍ ഉണ്ടെങ്കിലും കേരളത്തില്‍ മൊത്തമായിത്തന്നെ നിലനിന്നിരുന്ന ഒരാചാരമാണ്‌, ചെറുതായെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്‌. പ്രാക്റ്റിക്കലായി നോക്കിയാല്‍ പണ്ടത്തെ കൂട്ടുകുടുംബവ്യവസ്ഥയെ അപേക്ഷിച്ച്‌ ഇന്നത്തെ അണുകുടുംബത്തിലേക്കുള്ള പ്രയാണത്തില്‍ അതെല്ലാം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുതന്നെ. പണ്ട്‌ ഇറയത്ത്‌ കിടന്ന് ഉറങ്ങിയിരുന്നവര്‍ ഇന്ന് ഇരുട്ടായാല്‍ അടച്ചിട്ട മുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ ഭയക്കുന്നു. അപ്പോള്‍ ഒരു സര്‍പ്പക്കാവു കൂടി ഉണ്ടെന്നു വന്നാലോ... ഇതിനര്‍ത്ഥം പരിസ്ഥിതി സംരക്ഷണം വേണ്ടെന്നല്ല. പഴയപടിഎല്ലാംനിലനിര്‍ത്തേണ്ടിവരുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ച്‌ സൂചിപ്പിച്ചു എന്നുമാതം.

പഴയ ഓര്‍മ്മകള്‍ കുടിയിരിക്കുന്ന ജീവനുള്ള കളങ്ങള്‍ കാട്ടിത്തന്നതിന്‌ നന്ദി

the man to walk with said...

nannayi..ee documentation

ജ്വാല said...

സൂരജ്,
അഭിപ്രായത്തിനു സന്തോഷം
അരുണ്‍,
കാവും അതിന്റെ സ്വച്ഛദയും അറിയാമല്ലോ

ഹരിശ്രീ ,
പുരാതന മനുഷ്യന്‍ സസ്യങ്ങളേയും ജീവികളേയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തു.ആധുനിക മനുഷ്യന് സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മാത്രം
പ്രോത്സാഹന്ത്തിനു നന്ദി
മുരളിക,
സംസ്കൃതം അര്‍ത്ഥം വിശദീകരിക്കാതെ പോയല്ലൊ
pattepadamramji ,
എല്ലാം നശിപ്പിക്കപ്പെടുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങളും സഹിക്കുക തന്നെ

the man to walk with ,
അഭിപ്രായം അറിയിച്ചതില്‍ സന്തോഷം

ചങ്കരന്‍ said...

ആചാരത്തിലുപരി സമ്സ്കാരത്തിന്റെ ഭാഗല്ലേ ഇതെല്ലാം, ബാല്യത്തിന്റെയും നാടിന്റെയും ഓര്‍മകളുടെ കല്‍കണ്ടങ്ങള്‍. നല്ല പടങ്ങള്‍ നല്ല പോസ്റ്റ്.

വായന said...

പാരിസ്ഥിക പ്രശ്നം ഇത്ര ചുരുക്കേണ്ടതില്ല ... എങ്കിലും ചിന്ത നല്ലത്‌ തന്നെ... വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്‌...

Sriletha Pillai said...

കാലിക പ്രസക്തം!

ജ്വാല said...

ചങ്കരന്‍,
അഭിപ്രായം പങ്കുവെച്ചതിന് സന്തോഷം

മുഹമ്മദ്‌ ശാഫി കോയമ്മ തങ്ങള്‍,
വിശദമായി എഴുതേണ്ട വിഷയമാണ് പരിസ്ഥിതി.
വളരെ ശരിയാണ്.

maithreyi ,
അഭിപ്രായത്തിനു നന്ദി

ഹന്‍ല്ലലത്ത് Hanllalath said...

വിശ്വാസത്തില്‍ അപ്പുറം പാരിസ്ഥികമായി ചിന്തിക്കാം ...
പോസ്റ്റില്‍ പറഞ്ഞത് പോലെ ജൈവികമായ ഒരു ആവാസ വ്യവസ്ഥയും ,
ഒരു കുഞ്ഞ് വനം തന്നെ ഉണ്ടായിരുന്നു പണ്ട് ..
ഇന്ന് കുറ്റിക്കാടുകള്‍ പോലുമില്ല...നാട്ടില്‍ പോയാല്‍ സങ്കടം വരും...
വാഹനങ്ങളുടെ ശബ്ദമല്ലാതെ ഒരു കുയില്‍ നാദമോ കിളികളുടെ ശബ്ദമോ കേള്‍ക്കാറെ ഇല്ല......
ഇരട്ടത്തലച്ചിയെ പോലെ എന്നും വിരുന്നു വന്നിരുന്ന പക്ഷികളെല്ലാം എങ്ങോ പോയി മറഞ്ഞിരിക്കുന്നു..
സന്ധ്യക്ക് വന്നിരുന്ന പുള്ളും, ചെമ്പോത്തും ഒന്നും ഇന്നില്ല..

ജെ പി വെട്ടിയാട്ടില്‍ said...

വിവരണം നന്നായിട്ടുണ്ട്. എന്റെ വീട്ടില്‍ ഈയിടെ നടന്ന പാമ്പിന്‍ കളത്തിന്റെ ദൃശ്യങ്ങള്‍ ഞാന്‍ “സ്വപ്നങ്ങള്‍” എന്ന് ബ്ലോഗില്‍ കൊടുത്തിരുന്നുവെങ്കിലും അതിന്റെ ചരിത്രം എഴുതാനായില്ല.
എനിക്ക് 3 കളമേ കാണനൊത്തുള്ളൂ.. നാഗയക്ഷിക്കളം കണ്ടു.
താങ്കളുടെ നാടെവിടെ, വീടെവിടെ, ഇമെയില്‍ മുതലായവ അറിയിച്ചാല്‍ കൊള്ളാം.

സ്നേഹാശംസകള്‍ അറിയിക്കട്ടെ.

please visit and join
http://trichurblogclub.blogspot.com/

ഗൗരിനാഥന്‍ said...

ജ്വാല ഇത് ഗംഭീരമായിട്ടുണ്ട്..ഒരു ആവാസവ്യവസ്ഥയാണ് നമ്മള്‍ മതത്തിലൂടെ നിലനിര്‍ത്തിയിരുന്നതു..നമ്മുടെ തലമൂത്തവര്‍ ബുദ്ധിയുള്ളവരായിരുന്നു..എന്റെ അടുത്ത സുഹ്രുത്തിന്റെ റിസര്‍ച്ച് സബ്ജെക്ട് ഇതാണ്, അവരാകട്ടെ ബ്രിട്ടീഷ്കാരിയും..നമുക്കിന്നും നമ്മുടെ സ്വന്തമായിരിക്കുന്ന മഹത്തായ സംസ്കാരങ്ങളോട് കാര്യമായ ബഹുമാനമില്ല..

ജ്വാല said...

hAnLLaLaTh ,
അതെ.ചില നഷ്ടപ്പെടലുകള്‍ ഓര്‍ക്കുന്നു.
ജെപി. ,
നന്ദി . സന്തോഷം
ഗൗരിനാഥന്‍,
പക്ഷികളും മരങ്ങളുമില്ലാത്ത ആവാസവ്യവസ്ഥകള്‍ എത്ര വിരസമാണു അല്ലേ
നന്ദി